ജനനസമയത്തെ രക്ത പരിശോധനയിലൂടെ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ പ്രവചിക്കാം; പഠനം

ജനനസമയത്ത് ഡിഇഎച്ച്ഇടിആർഇ അളക്കുന്നതിലൂടെ കുട്ടികളിൽ എഎസ്ഡി വികസിപ്പിക്കാനുള്ള സാധ്യത പ്രവചിക്കാൻ കഴിഞ്ഞേക്കും
autism
രക്ത പരിശോധനയിലൂടെ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ പ്രവചിക്കാം
Updated on
1 min read

വജാതശിശുവിന്‍റെ പുക്കിള്‍കൊടി രക്തത്തിലെ ഫാറ്റി ആസിഡ് മെറ്റബോളിറ്റുകളുടെ അളവ് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (എഎസ്ഡി) അപകട സാധ്യത പ്രവചിക്കുമെന്ന് പുതിയ പഠനം. ജപ്പാനിലെ ഫുകുയി സർവകലാശാലയിലെ ശിശു മാനസിക വികസന ഗവേഷണ കേന്ദ്രത്തിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ജനനസമയം കുട്ടികളുടെ രക്തത്തിലെ ഡിഇഎച്ച്ഇടിആർഇ അളക്കുന്നതിലൂടെ എഎസ്ഡി വികസിപ്പിക്കാനുള്ള സാധ്യത പ്രവചിക്കാൻ കഴിഞ്ഞേക്കുമെന്ന് കണ്ടെത്തി.

എഎസ്ഡി ലക്ഷണങ്ങള്‍ തീവ്രമാകുന്നതിന് ഗർഭകാല ഘടകങ്ങളുടെ പ്രാധാന്യവും പഠനം ചൂണ്ടികാണിക്കുന്നു. എലികളില്‍ നടത്തിയ മുന്‍കാല പഠനങ്ങളില്‍ കുട്ടികളില്‍ എഎസ്ഡി ലക്ഷണങ്ങള്‍ ഉണ്ടാവുന്നതിന് ഗര്‍ഭകാലത്തെ പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെയും (പിയുഎഫ്എ) അവയുടെ മെറ്റബോളിറ്റുകളുടെയും പ്രധാന്യത്തെ കുറിച്ച് തെളിയിച്ചിട്ടുണ്ട്. പഠനത്തില്‍ എഎസ്ഡി ലക്ഷണങ്ങളുടെ തീവ്രതയ്ക്ക് ശക്തമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ഒരു സംയുക്തം ഗവേഷകർ തിരിച്ചറിഞ്ഞു. ജനനസമയത്ത് പുക്കിള്‍കൊടി രക്തത്തിലെ അരാച്ചിഡോണിക് ആസിഡ്-ഡയോളായ ഡിഇഎച്ച്ഇടിആർഇയുടെ അളവ് കുട്ടികളിലെ തുടർന്നുള്ള എഎസ്ഡി ലക്ഷണങ്ങളെ സാരമായി ബാധിക്കുകയും അഡാപ്റ്റീവ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി.

പഠനത്തിനായി 200 കുട്ടികളുടെ പൊക്കിൾക്കൊടി രക്തത്തിലെ പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡും മെറ്റബോളിറ്റുകളും എഎസ്ഡി സ്കോറുകളും തമ്മിലുള്ള ബന്ധം ഗവേഷകർ അന്വേഷിച്ചു. ജനനത്തിനു തൊട്ടുപിന്നാലെ പുക്കിള്‍ക്കൊടി രക്ത സാമ്പിളുകൾ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തു. അതേ കുട്ടികൾക്ക് ആറ് വയസായപ്പോള്‍ അവരിലെ എഎസ്ഡി ലക്ഷണങ്ങളും അഡാപ്റ്റീവ് പ്രവർത്തനവും വിലയിരുത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മോളിക്കുള്‍ 11-12 ഡിഇഎച്ച്ഇടിആർഇ ഉയർന്ന അളവ് സാമൂഹിക ഇടപെടലുകളിൽ സ്വാധീനം ചെലുത്തുന്നതായി ഗവേഷകർ കണ്ടെത്തി. അതേസമയം 8,9 ഡിഇഎച്ച്ഇടിആർഇ യുടെ താഴ്ന്ന അളവു ആവർത്തനവും നിയന്ത്രിതവുമായ സ്വഭാവങ്ങളെ സ്വാധീനിക്കുന്നതായി തിരിച്ചറഞ്ഞു. ഇത് ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളിലാണ് കൂടുതല്‍ തിരിച്ചറിഞ്ഞെതെന്നും ഗവേഷകര്‍ പറയുന്നു.

autism
തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ പ്രായത്തിന് അനുസരിച്ച് ജീവിതശൈലിയിൽ മാറ്റം വരുത്താം

എഎസ്ഡി ലക്ഷണങ്ങളെ കുറിച്ച് അറിയുന്നതിനും നേരത്തെ രോഗനിര്‍ണയം നടത്തുന്നതിനും ഈ കണ്ടെത്തല്‍ ഗുണം ചെയ്യുമെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. ജനനസമയത്ത് ഡിഇഎച്ച്ഇടിആർഇ അളക്കുന്നതിലൂടെ കുട്ടികളിൽ എഎസ്ഡി വികസിപ്പിക്കാനുള്ള സാധ്യത പ്രവചിക്കാൻ കഴിഞ്ഞേക്കും. ഗർഭാവസ്ഥയിൽ ഡിഇഎച്ച്ഇടിആർഇ മെറ്റബോളിസത്തെ തടയുന്നത് കുട്ടികളിലെ എഎസ്ഡി സ്വഭാവവിശേഷങ്ങൾ തടയുന്നതിനുള്ള ഒരു നല്ല വഴിയായിരിക്കുമെന്നും ഗവേഷകര്‍ കൂട്ടിച്ചേർക്കുന്നു. സൈക്യാട്രി ആൻഡ് ക്ലിനിക്കൽ ന്യൂറോ സയൻസസിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com