യൂറിക് ആസിഡ് കൂടിയാല്‍ മുട്ടിന് തേയ്മാനം സംഭവിക്കുമോ? റെഡ് മീറ്റ് കഴിക്കുന്നവര്‍ സൂക്ഷിക്കുക

ശരീരത്തിന് ആവശ്യമില്ലാത്ത ഒന്നാണ് യൂറിക് ആസിഡ്
Dr. Anoob RC
Uric Acid.
Updated on
2 min read

പ്രായം, ജനിതകം, ജീവിതശൈലി, അമിതവണ്ണം തുടങ്ങി നിരവധി ഘടകങ്ങള്‍ കാല്‍മുട്ടിന്‍റെ തേയ്മാനത്തിന് കാരണമാകാം. അതില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് യൂറിക് ആസിഡ്. ചെറുപ്പക്കാരില്‍ ഏറ്റവും കൂടുതല്‍ മുട്ടിന് തേയ്മാനം ഉണ്ടാക്കുന്ന ഒരു പ്രധാന ഘടകം ശരീരത്തില്‍ യൂറിക് ആസിഡിന്‍റെ അളവു കൂടുന്നതാണെന്ന് കൊച്ചി, സ്പ്രിംഗ്ഫീൽഡ് കെഎംസി ആശുപത്രിയിലെ കൺസൾട്ടന്റ് ഓർത്തോപീഡിക് ആൻഡ് ജോയിന്‍റ് റീപ്ലേസ്‌മെന്റ് സർജൻ ഡോ. അനൂബ് ആര്‍സി സമകാലിക മലയാളത്തോട് വിശദീകരിക്കുന്നു.

യൂറിക് ആസിഡും മുട്ട് വേദനയും

ശരീരത്തിന് ആവശ്യമില്ലാത്ത ഒന്നാണ് യൂറിക് ആസിഡ്. ഹീമോഗ്ലോബിന്‍ മെറ്റബോളിസം, പ്യൂരിന്‍ മെറ്റബോളിസം തുടങ്ങിയ ശരീരത്തിലെ പല പ്രക്രിയകള്‍ക്കും ഒടുവില്‍ ഉണ്ടാകുന്ന ഒരു മാലിന്യമാണ് യൂറിക് ആസിഡ്. എന്നാല്‍ ഇതിന് സാധാരണ രീതിയില്‍ ലയിക്കുന്ന പ്രകൃതമില്ല. കിഡ്‌നിയിലൂടെ എന്ത് സാധനവും മൂത്രത്തിലൂടെ പുറത്തേക്ക് പോകണമെങ്കില്‍ അത് ലയിക്കുന്ന സ്വഭാവമുള്ളതായിരിക്കണം. സാന്തൈൻ ഓക്സിഡേസ് (Xanthine Oxidase) എന്ന എന്‍സൈം ആണ് യൂറിക് ആസിഡിനെ ലയിപ്പിക്കാന്‍ സഹായിക്കുന്നത്.

ഇവ ശരീരത്തില്‍ കുറയുന്നത് യൂറിക് ആസിഡ് ശരീരത്തിലെ അസ്ഥികളില്‍ അടിഞ്ഞു കൂടാന്‍ കാരണമാകും. ജനികത കാരണങ്ങളാല്‍ സാന്തൈൻ ഓക്സിഡേസ് ശരീരത്തില്‍ കുറവുള്ളവരുണ്ട്. അത്തരക്കാര്‍ റെഡ് മീറ്റ് കഴിക്കുകയോ മദ്യപിക്കുകയോ ചെയ്താല്‍ യൂറിക് ആസിഡിന്‍റെ അളവു വീണ്ടും കൂടാന്‍ കാരണമാകുന്നു. സാന്തൈൻ ഓക്സിഡേസ് ഇല്ലാതെ സാഹചര്യം കൂടിയാല്‍ യൂറിക് ആസിഡ് വര്‍ധിക്കുയും കാല്‍മുട്ടുകള്‍ ഉള്‍പ്പെടെയുള്ള അസ്ഥികളില്‍ ഇവ അടിഞ്ഞു കൂടാനും കാരണമാകും.

ഇത് അസ്ഥികളില്‍ പെട്ടെന്ന് തേയ്മാനം ഉണ്ടാക്കുന്നു. ചെറുപ്പക്കാരിലാണ് ഇത് കൂടുതലും കാണപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു. സാധാരണ ആളുകള്‍ യൂറിക് ആസിഡ് കൂടുമ്പോള്‍ ഒരു ആറ് മാസം മരുന്ന് കഴിക്കും വേദന കുറയുമ്പോള്‍ അത് നിര്‍ത്തും. എന്നാല്‍ പ്രമേഹമോ ഉയര്‍ന്നരക്തസമ്മര്‍ദമോ പോലെ സ്ഥിരമായി പരിശോധിക്കേണ്ട ഒന്നാണ് യൂറിക് ആസിഡ് എന്ന കാര്യം പലര്‍ക്കും അറിയില്ല.

യൂറിക് ആസിഡ് അലിഞ്ഞു പോകാനുള്ള മരുന്ന് രക്തത്തില്‍ നിലനിര്‍ത്തിക്കൊണ്ട് പോവുക എന്നതാണ് ഇതിനുള്ള ചികിത്സ. യൂറിക് ആസിഡ് എപ്പോഴാണ് കൂടുന്നതെന്ന് പറയാന്‍ കഴിയില്ല. സ്ഥിരമായി മരുന്നു കഴിക്കുക എന്നതാണ് ഒരു വഴി.

യൂറിക് ആസിഡ് കൂടിയാല്‍ എങ്ങനെ തിരിച്ചറിയാം

ജോയിന്റിന് നീര്‍ക്കെട്ട്: കാല്‍പ്പത്തിയുടെ തള്ളവിരലിന്റെ ആദ്യ ജോയിന്റില്‍ മുഴ പോലെ വരും. ഗൗട്ട് എന്നാണ് അവസ്ഥയെ പറയുക.

യൂറിക് ആസിഡ് അധികമായിട്ടുള്ളവര്‍ മദ്യപിക്കുകയോ റെഡ് മീറ്റ് കഴിക്കുകയോ ചെയ്താല്‍ അടുത്ത ദിവസം കഠിനമായ വേദനയും ജോയിന്‍റില്‍ നീര്‍ക്കെട്ടും അനുഭവപ്പെടാം. ചെറുപ്പക്കാരില്‍ മിക്കവരിലും ഉദാസീനമായ ജീവിതശൈലിയെ തുടര്‍ന്നുള്ള മുട്ടപവേദനകളാണ് കൂടുതലും.

ആമ വാതം ജനിതകമോ?

വളരെ ചുരുക്കം ആളുകളില്‍ കണ്ടു വരുന്ന ഒന്നാണ് ആമവാതം. അത് ഗുരുതരമായ ഒരു അവസ്ഥയാണ്. ശരീരത്തിലെ മറ്റ് അവയവങ്ങളെയും ആമ വാതം ബാധിക്കാം. നമ്മുടെ രോഗപ്രതിരോധ സംവിധാനം തിരിച്ച് ആക്രമിക്കുന്ന അവസ്ഥയാണിത്. ഇത് ജനികതമായി ഉണ്ടാകുന്നതാണ്.

സൈനോവിയൽ മെംബ്രണുകളെയാണ് നമ്മുടെ തന്നെ രോഗപ്രതിരോധ സംവിധാനം ആക്രമിക്കുന്നത്. ഇവയാണ് മുട്ട് ഉള്‍പ്പെടെയുള്ള ജോയിന്റുകളിലേക്ക് ദ്രാവകം എത്തിക്കുന്നത്.

Summary

Tips to reduce knee pain. Uric Acid may cause knee pain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com