ഇരട്ട ​ഗർഭപാത്രം; രണ്ടിലും കുഞ്ഞുങ്ങൾ, അപൂർവങ്ങളിൽ അപൂർവം

ആദ്യത്തെ സ്ക്വാനിങ്ങിന് പോയപ്പോൾ തന്നെ രണ്ട് ​ഗർഭപാത്രത്തിലും ഓരോ കുഞ്ഞുങ്ങളുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു
കെൽസി ഹാച്ചർ ഭർത്താവിനൊപ്പം/ ഇൻസ്റ്റ​ഗ്രാം
കെൽസി ഹാച്ചർ ഭർത്താവിനൊപ്പം/ ഇൻസ്റ്റ​ഗ്രാം
Updated on
1 min read

വാഷിങ്ടൺ: ഇരട്ട ഗർഭപാത്രങ്ങളുള്ള 32കാരിക്ക് ഒരേസമയം രണ്ട് ഗർഭം. അമേരിക്കയിലെ അലബാമ സ്വദേശിനിയായ കെൽസി ഹാച്ചറിനാണ് ഈ ഇരട്ടസൗഭാഗ്യം. ക്രിസ്മസ് ദിനത്തിൽ രണ്ട് പെൺകുട്ടികളുടെ അമ്മയാകും കെൽസി. 

യൂട്രസ് ഡിസെൽഫിസ് (ഇരട്ട ​ഗർഭപാത്രം) ഉണ്ടെന്ന് 17-ാം വയസ് മുതൽ തനിക്ക് അറിയാമായിരുന്നു എന്ന് കെൽസി ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചു. അപൂർവങ്ങളിൽ അപൂർവമാണിത്. ഏഴ്, നാല്, രണ്ട് പ്രായത്തിലുള്ള മൂന്ന് കുട്ടികൾ കൂടിയുണ്ട് കെൽസിക്ക്. ആദ്യത്തെ സ്ക്വാനിങ്ങിന് പോയപ്പോൾ തന്നെ രണ്ട് ​ഗർഭപാത്രത്തിലും ഓരോ കുഞ്ഞുങ്ങളുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ആദ്യം അറിഞ്ഞപ്പോൾ ആശ്ചര്യം തോന്നി. ഇരട്ട ഗർഭപാത്രത്തിൽ വളരുന്ന കുഞ്ഞുങ്ങളെ ഇരട്ടകൾ എന്ന് വിശേഷിപ്പിക്കാനാണ് ഡോക്ടർമാരുടെ നിർദേശമെന്നും കെൽസി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. 

എന്താണ് ഇരട്ട ​ഗർഭപാത്രം?

പെൺഭ്രൂണം വളർച്ച പ്രാപിക്കുന്ന ഘട്ടത്തിൽ തന്നെ ഗർഭപാത്രം രണ്ട് ചെറിയ കുഴലുകളായി രൂപാന്തരപ്പെടുകയും ഭ്രൂണം വളരുന്നതനുസരിച്ച് കുഴലുകൾ 
കൂടിച്ചേർന്ന് വളരും. ഇതാണ് പിന്നീടവരുടെ ഗർഭപാത്രമാകുന്നത്. ചിലരിൽ ഈ കുഴലുകൾ പൂർണമായും കൂടിച്ചേരാതെ വ്യത്യസ്ത അവയവങ്ങളായി വികാസം പ്രാപിക്കും. ഈ ഗർഭപാത്രങ്ങൾക്ക് യോനിയിലേക്ക് ഒരു ഗർഭാശയമുഖമാകും പലപ്പോഴും ഉണ്ടാകുക. ചിലപ്പോൾ രണ്ട് ഗർഭാശയങ്ങൾക്കും വ്യത്യസ്ത ഗർഭാശയമുഖങ്ങൾ കാണപ്പെടുന്നു. ​ആയിരം സ്ത്രീകളിൽ മൂന്ന് എന്ന നിലയിലാണ് ഇരട്ട ഗർഭപാത്രം കണ്ടുവരുന്നത്.

വ്യത്യസ്ത അണ്ഡോത്പാദനം നടത്തുകയും ഓരോ ഫാലോപ്യൻ ട്യൂബിലും ഓരോ അണ്ഡം വരികയും ചെയ്യുന്നതോടെ. ഓരോ ഗർഭപാത്രത്തിലേക്കും ബീജം സഞ്ചരിക്കുകയും ബീജസങ്കലനം വെവ്വേറെ നടക്കുയും ചെയ്യുന്നു. ഗർഭപാത്രങ്ങൾ വ്യത്യസ്ത സമയങ്ങളിലാണ് ചുരുങ്ങുക. അത് ഒരുപക്ഷെ മിനിറ്റുകൾ, മണിക്കൂറുകൾ, ചിലപ്പോൾ ദിവസങ്ങളുടെ വരെ വ്യത്യാസമുണ്ടാകാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇരട്ടഗർഭാശയമുള്ള സ്ത്രീകളിൽ പലപ്പോഴും ഗർഭകാലം വിജയകരമായി പൂർത്തിയാകുകയും പ്രസവം നടക്കുകയും ചെയ്യും. ചില സന്ദർഭങ്ങളിൽ ഗർഭമലസുകയോ മാസം തികയാതെയുള്ള പ്രസവം നടക്കാനോ ഉള്ള സാധ്യതയുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com