

പലർക്കും മൊബൈൽ ഫോൺ അവരുടെ ഒരു ശരീരഭാഗം പോലെ ആയി മാറിയിരിക്കുകയാണ്. ഇരുന്നാലും കിടന്നാലും എന്തിന് ഒന്നു ടോയ്‌ലറ്റില്‍ പോകണമെങ്കിൽ പോലും ഫോൺ വേണം. എന്നാൽ ഫോണും കൊണ്ടുള്ള ഈ ടോയ്‌ലറ്റില്‍ പോക് അത്ര സുരക്ഷിതമല്ലെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഫോണ്‍ മാത്രമല്ല പുസ്തകം, പത്രം തുടങ്ങിയവയുമായി ടോയ്ലറ്റിൽ പോയാൽ കുറഞ്ഞത് അരമണിക്കൂർ കഴിഞ്ഞാകും തിരിച്ചിറങ്ങുക. ഈ ശീലം പൈൽസ്, ഹെമറോയ്‌ഡ്, ഗ്യാസ്‌ട്രോഎന്ററൈറ്റിസ്, കോളറ, ടൈഫോയ്‌ഡ്, ഹെപറ്റൈറ്റിസ് പോലുള്ള പലവിധ രോഗങ്ങളെ ക്ഷണിച്ചുവരുത്തും. ഏഴ് മിനിറ്റ്, പരമാവധി 10 മിനിറ്റിൽ കൂടുതൽ ടോയ്‌ലറ്റില്‍ ചെലവഴിക്കുന്നത് നിരവധി രോഗാണുക്കളുമായി സമ്പർക്കമുണ്ടാകാൻ ഇടയാക്കുമെന്നും ആരോഗ്യവിദഗ്ധ് പറയുന്നു.
കൂടാതെ ഫോൺ ടോയ്‌ലറ്റില്‍ കൊണ്ടുപോകുമ്പോൾ രോഗാണുക്കൾ ഫോണിലും പിന്നീട് കൈകളിലും കൈകളിൽ നിന്ന് ഭക്ഷണത്തിലൂടെ ശരീരത്തിലും കയറാം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മലാശയത്തിന് താഴെയും മലദ്വാരത്തിന് ചുറ്റുമുള്ള രക്തക്കുഴലുകള്‍ നീര് വയ്‌ക്കുന്ന അവസ്ഥയാണ് ഹെമറോയ്‌ഡ്. ഇത് കഠിനമായ വേദനയും അസ്വസ്ഥതകളും രക്തസ്രാവത്തിനും കാരണമാകുന്നു. ദീർഘനേരം ടോയ്‌ലറ്റില്‍ ഇരിക്കുന്നത് ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്.
കൂടാതെ കസേരയിൽ എന്ന പോലെ ടോയ്‌ലറ്റിലും രക്തചംക്രമണം ഇല്ലാതെ ദീർഘനേരം ഇരിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. മലബന്ധമുള്ളവർ ദീർഘനേരം ടോയ്‌ലറ്റില്‍ ഇരിക്കാതെ അഞ്ച് മിനിറ്റിന് ശേഷം ഇടവേളയിൽ ഇറങ്ങിയ ശേഷം പിന്നീട് ശ്രമിക്കാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates