

ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ഏതാണെന്ന് ചോദിച്ചാല്‍ പറയാന്‍ എല്ലാവര്‍ക്കും ഒരു നീണ്ട ലിസ്റ്റുണ്ടാകും. ചില ഭക്ഷണങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ അവയുടെ രുചിയും മണവും നമുക്ക് ചുറ്റും പരക്കും. അതാണ് ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നതിലൂടെ കിട്ടുന്ന സന്തോഷം.
ഭക്ഷണത്തെ ആരോഗ്യം നിലനിര്‍ത്താനുള്ള ഇന്ധനമായി മാത്രം കാണുകയാണെങ്കില്‍ ഭക്ഷണസമയം വിരസമായിരിക്കും. എന്നാല്‍ ഇഷ്ടപ്പെട്ട ഭക്ഷണം മനസു നിറഞ്ഞ് കഴിക്കുന്നത് വൈകാരികമായി പോഷണം വര്‍ധിപ്പിക്കും, അതായത് ആനന്ദം. വിറ്റാമിന്‍ പി (വിറ്റാമിന്‍ പ്ലഷര്‍) അല്ലെങ്കില്‍ വിറ്റാമിന്‍ മ് എന്നൊക്കെയാണ് ഇത്തരത്തില്‍ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നതിലൂടെ ലഭിക്കുന്ന ആനന്ദത്തെ വിളിക്കുന്നത്.
പിന്നിലെ ശാസ്ത്രം
ഇഷ്ടപ്പെട്ട ഭക്ഷണം ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നത് മനസും വയറും ഒരേപോലെ നിറയ്ക്കും. ഇതിന് പിന്നാലെ തലച്ചോര്‍ ഫീല്‍ ഗുഡ് ഹോര്‍മോണ്‍ ആയ ഡോപ്പമിന്‍ പുറപ്പെടുവിക്കും. ഇത് സന്തോഷവും, ശാന്തതയും, ഏകാഗ്രതയും വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അമിതവണ്ണമുള്ളവരില്‍ ഡോപമൈന്‍ സംവേദനക്ഷമത തടസപ്പെട്ടിരിക്കാം. ഇത് ഭക്ഷണത്തില്‍ നിന്ന് ആനന്ദം നേടുന്നതിന് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിച്ചേക്കാം.
ചുരുക്കത്തില്‍ ഭക്ഷണം വൈകാരികവും ശാരീരികവുമായി പോഷണം നല്‍കുന്നു. പ്രിയപ്പെട്ടവരുമായി നമ്മെ ഒന്നിപ്പിക്കുന്നത് മുതല്‍ നമ്മുടെ സാംസ്‌കാരിക പൈതൃകവുമായി നമ്മെ ബന്ധിപ്പിക്കുന്നത് വരെയുള്ളതില്‍ ഭക്ഷണാനുഭവം വ്യാപിച്ചു കിടക്കുന്നു.
ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതും വികാരഭരിതനായി ഭക്ഷണം കഴിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. പോസിറ്റീവ് അല്ലെങ്കില്‍ നെഗറ്റീവ് ആയ വികാരങ്ങളെ നേരുന്നതിന് ഭക്ഷണം കഴിക്കുന്നനാണ് വികാരഭരിതനായി ഭക്ഷണം കഴിക്കുക എന്ന് പറയുന്നത്. സമ്മര്‍ദം, ദേഷ്യം, സങ്കടം പോലുള്ള വികാരങ്ങളെ നേരിടുന്നതിന് ഭക്ഷണം കഴിക്കുന്നത് അവ ആസ്വദിക്കുന്നതില്‍ നിന്നും നമ്മെ അകറ്റുന്നു.
അതേസമയം ഭക്ഷണത്തിന്‍റെ രുചിയും മണവും ഘടനയും ആസ്വദിച്ചു കഴിക്കുന്നത് ശാരീരികമായും വൈകാരികമായും സംതൃപ്തി നല്‍കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates