ചെലവില്ലാതെ ഹെയർ സ്പാ വീട്ടിൽ ചെയ്യാം; സലൂൺ പോലെ മുടി തിളങ്ങും, ഇതാ ചേരുവകൾ

ശരിയായ രീതിയിൽ ചെയ്താൽ സലൂൺ സ്പായുടെ ​ഗുണങ്ങൾ വീട്ടിലും കിട്ടും.
Hair Spa at home
Hair Spa at homePinterest
Updated on
2 min read

ല്ലാ തവണയും പാർലറിൽ പോയി ഹെയർ സ്പാ ചെയ്യുന്നത് ചെലവേറിയ കാര്യമാണ്. അതിന് പകരം ആഴ്ചയിൽ ഒരു ദിവസം, പ്രത്യേകിച്ച് വീക്കൻഡിൽ വീട്ടിൽ തന്നെ ഹെയർ സ്പാ ചെയ്താലോ? മുടിയുടെ ആരോ​ഗ്യം മെച്ചപ്പെടുത്താനും തിളക്കത്തിനും മൃദുത്വവും നിലനിർത്താനുമൊക്കെ ശരിയായ പരിചരണം ആവശ്യമാണ്. ശരിയായ രീതിയിൽ ചെയ്താൽ സലൂൺ സ്പായുടെ ​ഗുണങ്ങൾ വീട്ടിലും കിട്ടും.

ഹെയർ സ്പാ ചെയ്യുന്നതിന്റെ ​ഗുണങ്ങൾ

  • സ്കാൽപ്പിൽ അടിഞ്ഞുകൂടുന്ന അഴുക്കും എധിക എണ്ണയും നീക്കം ചെയ്യാൻ സഹായിക്കും.

  • മുടിയുടെ വേരുകൾക്ക് ആവശ്യമായ പോഷണം ലഭിക്കുന്നു.

  • മുടി വരണ്ടു പോകുന്നതും പൊട്ടിപോകുന്നതുമായ പ്രശ്നങ്ങൾ ഒഴിവാക്കും.

  • ഫ്രിസ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

  • സ്കാൽപ്പിലെ രക്തയോട്ടം വർധിപ്പിച്ച്, മുടി വളർച്ച മെച്ചപ്പെടുത്തുന്നു.

  • മാനസിക സമ്മർദം കുറയ്ക്കാനും വിശ്രമത്തിനും സഹായകരമാണ്.

വീട്ടിൽ ഹെയർ സ്പാ ചെയ്യാം

  • ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണ, ബദാം ഓയിൽ അല്ലെങ്കിൽ ആർഗൻ ഓയിൽ

  • വീതിയുള്ള പല്ലുകളുള്ള ചീപ്പ്

  • മൈൽഡ് ഷാംപൂ

  • കണ്ടീഷണർ

  • ഹെയർ മാസ്ക് (വീട്ടിൽ തയ്യാറാക്കുന്നതോ വിപണിയിൽ ലഭിക്കുന്നതോ)

  • ചൂടുവെള്ളത്തിൽ മുക്കി പിഴിഞ്ഞ ടവൽ

സെപ്പ് 1: സ്കാൽപ്പിൽ നന്നായി എണ്ണ മസാജ് ചെയ്യുക

ചെറുതായി ചൂടാക്കിയ എണ്ണ വിരൽത്തുമ്പുകൾ ഉപയോഗിച്ച് തലയോട്ടിയിൽ പുരട്ടി 10–15 മിനിറ്റ് മൃദുവായി മസാജ് ചെയ്യുക. ഇത് രക്തയോട്ടം വർധിപ്പിക്കുകയും മുടിവേരുകൾക്ക് പോഷണം നൽകുകയും ചെയ്യും. മുടിയുടെ അറ്റം വരെ എണ്ണ പുരട്ടി വയ്ക്കാം. ഒരു കാര്യം ശ്രദ്ധിക്കണം, നഖം ഉപയോ​ഗിച്ച് തല ചൊറിയരുത്, വിരൽത്തുമ്പുകൾ മാത്രം ഉപയോ​ഗിക്കുക.

സെപ്പ് 2: സ്റ്റീം ചെയ്യുക

ഒരു ടവൽ ചൂടുവെള്ളത്തിൽ മുക്കി പിഴിഞ്ഞ ശേഷം തലയിൽ 10–15 മിനിറ്റ് പൊതിഞ്ഞുവയ്ക്കുക. ഇതിലൂടെ എണ്ണ മുടിയിലും തലയോട്ടിയിലും നന്നായി ആഗിരണം ചെയ്യാൻ സഹായിക്കും.

സ്റ്റെപ്പ് 3: മൈൽഡ് ആയ ഷാംപൂ ഉപയോഗിച്ച് കഴുകുക

സ്റ്റീമിങ്ങിന് ശേഷം സൾഫേറ്റ് കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ചൂടുവെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇളംചൂടോ തണുത്ത വെള്ളമോ ഉപയോഗിക്കുന്നതാണ് നല്ലത്.

സ്റ്റെപ്പ് 4: ഹെയർ മാസ്ക്

വരണ്ട മുടിക്ക്

ഒരു പഴം, രണ്ട് ടേബിൾസ്പൂൺ തൈര്, ഒരു ടേബിൾസ്പൂൺ തേൻ എന്നിവ നന്നായി യോജിപ്പിച്ച് മുടിയിൽ പുരട്ടി 20–30 മിനിറ്റ് വയ്ക്കുക.

എണ്ണമയം കൂടുതലുള്ള മുടിക്ക്

രണ്ട് ടേബിൾസ്പൂൺ തൈര്, ഒരു ടേബിൾസ്പൂൺ അലോവേര ജെൽ, നാരങ്ങനീര് എന്നിവ യോജിപ്പിച്ച് 20 മിനിറ്റിന് ശേഷം കഴുകിക്കളയുക. പ്രകൃതിദത്ത മാസ്ക് ഉപയോ​ഗിക്കുന്നത് മുടിക്ക് കരുത്തും മൃദുത്വവും നൽകാൻ സഹായിക്കും.

സ്റ്റെപ്പ് 5: കണ്ടീഷണർ ഉപയോഗിക്കുക

ഷാംപൂ ചെയ്തതിന് ശേഷം മുടിയുടെ അറ്റങ്ങളിൽ മാത്രം കണ്ടീഷണർ പുരട്ടുക. 2–3 മിനിറ്റിന് ശേഷം കഴുകുക. ഇത് മുടി കുരുങ്ങുന്നത് കുറയ്ക്കുകയും തിളക്കം വർധിപ്പിക്കുകയും ചെയ്യും.

സ്റ്റെപ്പ് 6: സ്വാഭാവികമായി ഉണക്കുക

മുടി ശക്തിയായി തുടയ്ക്കാതെ മൃദുവായ ടവൽ ഉപയോഗിച്ച് അമർത്തി വെള്ളം നീക്കം ചെയ്യുക. സാധ്യമെങ്കിൽ ഹെയർ ഡ്രയർ ഒഴിവാക്കി സ്വാഭാവികമായി ഉണങ്ങാൻ അനുവദിക്കുക.

മുടിയുടെ തരം അറിഞ്ഞ് എണ്ണ തിരഞ്ഞെടുക്കാം

വരണ്ട മുടി

  • വെളിച്ചെണ്ണ

  • ആർഗൻ ഓയിൽ

  • ഒലീവ് ഓയിൽ

എണ്ണമയം കൂടുതലുള്ള മുടി

  • ജോജോബ ഓയിൽ

  • ഗ്രേപ്‌സീഡ് ഓയിൽ

ഹോം ഹെയർ സ്പാ എത്ര ഇടവേളയിൽ ചെയ്യണം?

  • സാധാരണ മുടി: ആഴ്ചയിൽ ഒരു തവണ

  • വരണ്ട മുടി: ആഴ്ചയിൽ 1–2 തവണ

  • എണ്ണമയം കൂടുതലുള്ള മുടി: രണ്ടാഴ്ചയിൽ ഒരിക്കൽ അല്ലെങ്കിൽ ആവശ്യാനുസരണം

  • കെമിക്കൽ ട്രീറ്റ്മെന്റ് ചെയ്ത മുടി: ആഴ്ചയിൽ ഒരു തവണ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • വളരെ ചൂടുള്ള എണ്ണ ഉപയോഗിക്കരുത്.

  • ഷാംപൂ അധികമായി ഉപയോഗിക്കുന്നത് ഒഴിവാക്കുക.

  • നനഞ്ഞ മുടി ശക്തിയായി ചീകാതിരിക്കുക.

  • ഹെയർ മാസ്ക് നിർദേശിച്ചതിലും കൂടുതൽ സമയം വയ്ക്കരുത്.

  • അലർജി സാധ്യതയുള്ളവർ പുതിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക.

  • തലയോട്ടിയിൽ മുറിവുകളോ അണുബാധയോ ഉണ്ടെങ്കിൽ ഹെയർ സ്പാ ചെയ്യുന്നതിന് മുമ്പ് ഡോക്ടറുടെ നിർദേശം തേടുക.

ആഴ്ചയിൽ ഒരു ദിവസം, വെറും 45 മുതൽ 60 മിനിറ്റ് വരെ മാറ്റിവെച്ചാൽ വീട്ടിൽ തന്നെ ഫലപ്രദമായ ഹെയർ സ്പാ ചെയ്യാം. ഇത് മുടിക്ക് ആവശ്യമായ പോഷണം നൽകുകയും തിളക്കം, മൃദുത്വം, കരുത്ത് എന്നിവ വർധിപ്പിക്കുകയും ചെയ്യും. ആരോഗ്യകരമായ ഭക്ഷണവും ആവശ്യത്തിന് വെള്ളം കുടിക്കുന്ന ശീലവും ഹെയർ സ്പായോടൊപ്പം ചേർന്നാൽ മുടിയുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്താൻ കഴിയും.

Hair Spa at home
'ഒരു ബ്രേക്ക് അനിവാര്യമാണ്'; ശരീരം നൽകുന്ന 10 സൂചനകൾ
Hair Spa at home
വെറും 5 മിനിറ്റ് മതി! ഉത്കണ്ഠയും ടെൻഷനും അകറ്റാൻ സഹായിക്കുന്ന ശ്വസനവ്യായാമങ്ങൾ
Hair Spa at home
ജിമ്മിൽ പോകാൻ സമയം ഇല്ലേ? പടികൾ കയറുന്നത് തന്നെ മികച്ച വ്യായാമം
Summary

Hair Care tips: Weekend Hair Spa at Home

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com