'പൊണ്ണത്തടി കുറയ്ക്കാന്‍ കഠിന ഡയറ്റും വ്യായാമവും, ദ്രുതഗതിയില്‍ ശരീരഭാരം കുറയ്ക്കുന്നത് മരണ സാധ്യത 54 ശതമാനം വരെ വര്‍ധിക്കാം'

പെട്ടെന്ന് ശരീരഭാരം കുറയുന്നത് പേശികളുടെ അളവ് കുറയുന്നതിനോ, പോഷകാഹാരക്കുറവിനോ, ഉപാപചയ സമ്മർദത്തിനോ കാരണമാകാം.
obesity
പ്രതീകാത്മ ചിത്രം
Updated on
1 min read

മെലിഞ്ഞിരിക്കുന്നതാണ് ആരോ​ഗ്യകരമെന്ന ചിന്ത അത്ര സുരക്ഷിതമല്ലെന്ന് യുകെയിലെ ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റി ഗവേഷകരുടെ പഠനം. പൊണ്ണത്തടി ഒറ്റയടിക്ക് കുറയ്ക്കാൻ കഠിനമായ വ്യായാമവും ഡയറ്റും പരീക്ഷിക്കുന്നവർ ഒന്ന് കരുതിയിരിക്കുന്നത് നന്നായിരിക്കും. പൊണ്ണത്തടിയുള്ള ഹൃദ്രോഗികളില്‍ തടി കുറയ്ക്കാനുള്ള പരിശ്രമം ചിലപ്പോൾ മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്ന് ബിഎംജെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.

യുകെ ബയോബാങ്ക് നിന്ന് 8,297 പേരുടെ ഡാറ്റ 14 വർഷത്തോളം വിശകലനം ചെയ്താണ് പഠനം നടത്തിയത്. സ്ഥിരമായ ഭാരം ഉള്ളവരെ അപേക്ഷിച്ച് ദ്രുതഗതിയില്‍ 10 കിലോഗ്രാമിൽ കൂടുതൽ ഭാരം വർധിച്ചവരിൽ ഹൃദയ സംബന്ധമായ മരണ സാധ്യത മൂന്നിരട്ടിയാണെന്ന് പഠനം പറയുന്നു. എന്നാൽ ശരീരഭാരം ദ്രുതഗതിയില്‍ 10 കിലോ​ഗ്രാം വരെ കുറച്ചവരിൽ മരണ സാധ്യത 54 ശതമാനം വരെ കൂടുതലാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവർ ശരീരഭാരം കുറയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് പൊണ്ണത്തടി കുറയ്ക്കേണ്ടത് അനിവാര്യമാണെങ്കിലും ശരീരഭാരത്തിലെ ദ്രുതഗതിയിലുള്ളതോ തീവ്രമായതോ ആയ മാറ്റങ്ങൾ ദോഷകരമാകുമെന്ന് ഈ പഠനം സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഇതിനകം കണ്ടെത്തിയിട്ടുള്ള വ്യക്തികളില്‍. പെട്ടെന്ന് ശരീരഭാരം കുറയുന്നത് പേശികളുടെ അളവ് കുറയുന്നതിനോ, പോഷകാഹാരക്കുറവിനോ, ഉപാപചയ സമ്മർദത്തിനോ കാരണമാകുമെന്ന് ഗവേഷകർ വിശദീകരിക്കുന്നു.

ഇത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഹൃദ്രോഗികളിൽ മരണനിരക്ക് കുറയ്ക്കുന്നതിന്, പൊണ്ണത്തടിയുള്ളവരുടെ പരിധിക്കുള്ളിൽ പോലും സ്ഥിരമായ ഭാരം നിലനിർത്തുന്നത് നിർണായകമാണെന്ന് ​ഗവേഷകർ പറയുന്നു. അമിതമായ ഭക്ഷണക്രമീകരണത്തിന് പകരം, സമീകൃത പോഷകാഹാരം, പതിവ് ശാരീരിക പ്രവർത്തനങ്ങൾ, തുടർച്ചയായ മെഡിക്കൽ മേൽനോട്ടം എന്നിവയ്ക്ക് മുൻഗണന നൽകുന്ന ക്രമാനുഗതവും സുസ്ഥിരവുമായ ജീവിതശൈലി മാറ്റങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വിദഗ്ധർ പറയുന്നു. ഹൃദയ സംബന്ധമായ അസുഖമുള്ള വ്യക്തികളില്‍ ശരീരഭാരത്തിന്‍റെ കാര്യത്തില്‍ സ്ഥിരത നിർണായകമായേക്കാം. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിലും അല്ലെങ്കിൽ ഭാരം നിലനിർത്താൻ ശ്രമിക്കുകയാണെങ്കിലും, ദീർഘകാല ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ സാവധാനവും സ്ഥിരതയും വിജയിക്കും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com