

'വായ്ക്ക് രുചിയുള്ളതൊന്നും കഴിക്കാൻ പറ്റാതെ എത്ര നാൾ പിടിച്ചു നിൽക്കാനാവും!' തടി നിയന്ത്രിക്കാൻ കർശന ഡയറ്റ് പിന്തുടരുകയും പാതി വഴിയിൽ ഉപേക്ഷിച്ചു പോവുകയും ചെയ്യുന്ന നിരവധി ആളുകളുണ്ട്. അവരുടെയെല്ലാം വാദം ഏകദേശം ഈ ടോണിലായിരിക്കും.
ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം ഭക്ഷണത്തിൽ കലോറി കുറയ്ക്കുക എന്നതാണ്. എന്നാൽ ദിവസവും കലോറിയിൽ നിയന്ത്രണം കൊണ്ടുവരുന്നത് പെട്ടെന്ന് മടുപ്പിക്കാം. സുഹൃത്തുക്കൾക്കൊപ്പം അല്ലെങ്കിൽ ആഘോഷ പാർട്ടിയിൽ പങ്കെടുക്കുമ്പോൾ രുചികരമായ ഭക്ഷണം മുന്നിൽ വന്നാൽ എങ്ങനെ കണ്‍ട്രോള്‍ കിട്ടും.
അവിടെയാണ് കലോറി സൈക്ലിങ്ങിന്റെ പ്രധാന്യം. ഓരോ ദിവസം ഉണ്ടാകുന്ന കലോറിയുടെ ഏറ്റക്കുറച്ചിലുകള്‍ സന്തുലിതമാക്കാൻ കലോറി സൈക്ലിങ്ങിലൂടെ സാധിക്കും. മാത്രമല്ല, കർശന ഡയറ്റിന്റെ അമിത സമ്മർദം കലോറി സൈക്ലിങ്ങിൽ ഉണ്ടാവില്ല.
ദിവസവും കര്‍ശനമായി ഒരേ അളവിൽ കലോറി ഉപയോഗിക്കുന്നതിനുപകരം, ആഴ്ചയിൽ മൊത്തത്തിലുള്ള കലോറി കണക്കാക്കുകയാണ് ചെയ്യുന്നത്, കൂടിയതും കുറഞ്ഞതുമായ കലോറി ഉപഭോഗം ദിവസവും മാറി മാറി വരുന്നു. ഇത് ശരീരഭാരം കുറയ്ക്കാനും, വിശപ്പ് നിയന്ത്രിക്കാനും ഹോർമോണൽ-മെറ്റബോളിക് പ്രശ്നങ്ങളെ മറികടക്കാനും സഹായിക്കും. ഡയറ്റിങ് കൂടുതല്‍ എളുപ്പമാക്കാനും നീണ്ടുനില്‍ക്കാനും സഹായിക്കും.
അതായത്, നിങ്ങളുടെ ശരീരത്തിന് ഒരു ദിവസം 1400 കലോറിയാണ് ആവശ്യമുള്ളതെന്ന് കരുതുക. അങ്ങനെയെങ്കിൽ ആഴ്ചയിൽ 9,800 കലോറിയാണ് ആവശ്യമായി വരിക. ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തിൽ 1400 കലോറിയിൽ കടന്നു പോയാൽ അടുത്ത ദിവസത്തെ ഭക്ഷണത്തിൽ അളവു കുറയ്ക്കുക. ആഴ്ചയിൽ 9,800 എന്ന അളവ് പരമാവധി കൃത്യമാക്കാൻ ശ്രമിക്കുക.
വർക്ക്ഔട്ട് ചെയ്യുന്ന ദിവസങ്ങളിൽ ഉയർന്ന കലോറി
വർക്ക്ഔട്ട് ചെയ്യുന്ന ദിവസങ്ങളിൽ ശരീരം കൂടുതൽ ഊർജ്ജം കത്തിക്കുമെന്നതിനാൽ പരിശീലന ദിവസങ്ങളിൽ കൂടുതൽ കലോറിയും അല്ലാത്ത ദിവസങ്ങളിൽ കുറഞ്ഞ അളവിൽ കലോറിയും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഗുണകരമാണ്. ഇത് വർക്ക്ഔട്ട് ചെയ്യുമ്പോൾ കൂടുതൽ ഊർജ്ജം നൽകുക മാത്രമല്ല, പേശികൾ പെട്ടെന്ന് വീണ്ടെടുക്കാനും സഹായിക്കും.
വാരാന്ത്യം ഉയർന്ന കലോറി
ആഴ്ചയിലെ ബാക്കി ദിവസങ്ങളിൽ കുറഞ്ഞ കലോറിയിൽ ഭക്ഷണം കഴിക്കുന്നത് വാരാന്ത്യ ദിവസങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പം പുറത്തു പോകുമ്പോൾ കലോറിയുടെ സമ്മർദം മറന്ന് ഭക്ഷണം കഴിക്കാനാകും.
കലോറിയുടെ അളവു നിയന്ത്രണം പോലെ തന്നെ ഭക്ഷണത്തിന്‍റെ ഗുണനിലവാരവും പ്രധാനമാണ്.
പഴങ്ങളും പച്ചക്കറികളും ദിവസവും ഡയറ്റിൽ ഉണ്ടെന്ന് ഉറപ്പാക്കുക
ശുദ്ധീകരിച്ച ധാന്യങ്ങളെക്കാൽ മുഴുവൻ ധാന്യങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക
നാരുകളും ഉയർന്ന അളവിൽ പ്രോട്ടീനും അടങ്ങിയ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തുത.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates