ശരീരഭാരം നിയന്ത്രണത്തിലാക്കുക എന്നത് പലർക്കും ഒരു 'ബാലി കേറാ മല'യാണ്. എന്നാൽ ദൈനംദിന ജീവിതത്തിൽ വരുത്തുന്ന ചെറിയ ചില മാറ്റങ്ങളിലൂടെയും അച്ചടക്കമുള്ള വ്യായാമവും ഭക്ഷണരീതിയും പിന്തുടരുന്നത് അമിതവണ്ണം സിംപിളായി കുറയ്ക്കാൻ സഹായിക്കുമെന്ന് ഫിറ്റ്നസ് കോച്ച് ആയ എമ ഹൂക്കർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇതിനായി നിങ്ങൾക്ക് പ്രിയപ്പെട്ടതൊന്നും ഉപേക്ഷിക്കേണ്ടതായി വരില്ലെന്നും എമ പറയുന്നു. മൂന്ന് വർഷം കൊണ്ട് 72 കിലോയാണ് എമ കുറച്ചത്. തന്റെ ബോഡി ട്രാൻഫോർമേഷന്റെ ചിത്രങ്ങളും എമ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
സ്ഥിരത പുലർത്തുക എന്നതാണ് പ്രധാനം. എല്ലാം ഒരുമിച്ച് ചെയ്യുന്നത് നിങ്ങളെ പെട്ടെന്ന് ക്ഷീണിപ്പിക്കുകയും ശരീരഭാര നിയന്ത്രണം ഒരു ബാധ്യതയാവുകയും ചെയ്യും. ശരീരഭാരം കുറയ്ക്കുന്നത് ആസ്വദിച്ചു ചെയ്യുന്നതിന് ചില ടിപ്സും എമ പങ്കുവെയ്ക്കുന്നുണ്ട്.
കഠിനമായ വർക്ക്ഔട്ട് ചെയ്തുകൊണ്ട് ഭാര നിയന്ത്രണം ആരംഭിക്കുന്നത് അബദ്ധമാണ്. സിംപിളായി തുടങ്ങുന്നതാണ് നല്ല, ദിവസം ആവശ്യത്തിന് വെള്ളം കുടിക്കുയും നടക്കാൻ പോകുകയും ചെയ്യാം. ഒരു കാര്യം തിരഞ്ഞെടുത്ത് അത് കൃത്യമായി ചെയ്യുക എന്ന ശീലം ആദ്യം ഉണ്ടാക്കിയെടുക്കുക.
അണ്ണാനെപ്പോലെ കുറച്ചുമാത്രം കഴിച്ചതുകൊണ്ട് ശരീരഭാരം കുറയില്ല. കൊഴുപ്പ് എരിച്ച് കളയാൻ ശരീരത്തിന് ഊർജ്ജം ആവശ്യമാണ്. അതിനാൽ, നന്നായി ആഹാരവും പ്രോട്ടീനും കഴിക്കുക.
പിന്മാറാൻ തോന്നുമ്പോൾ പ്രോത്സാഹിപ്പിക്കാൻ ഒരാളുണ്ടെങ്കിൽ അത് വലിയ മാറ്റമുണ്ടാക്കും. പിന്തുണയ്ക്കുന്നവരെ കണ്ടെത്തുകയോ പരിശീലകന്റെ സഹായം തേടുകയോ ചെയ്യാം.
വിശ്രമം ശരീരത്തിന് വളരെ പ്രധാനമാണ്. വിശ്രമം ചിന്തശേഷി വ്യക്തതയുള്ളതും കാര്യക്ഷമമായി പ്രവർത്തിക്കാനും സഹായിക്കും. അതുകൊണ്ട് തന്നെ ഉറക്കത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ട ആവശ്യമില്ല.
വ്യായാമം ചെയ്യുമ്പോൾ സ്ഥിരത പുലർത്തുക എന്നതാണ് പ്രധാനം. ആഴ്ചയിൽ ഒരിക്കൽ നാല് മണിക്കൂർ കഠിന വ്യായാമം ചെയ്തിട്ടി കാര്യമില്ല, ദിവസവും 10 മിനിറ്റ് ആണെങ്കിലും അത് സ്ഥിരമായി ചെയ്യുക എന്നതാണ് പ്രധാനം. അത് വലിയ മാറ്റങ്ങൾ ഉണ്ടാക്കും. തീരെ താത്പ്പര്യമില്ലാത്ത ദിവസങ്ങളിൽ കുറഞ്ഞ സമയത്തേക്കെങ്കിലും പരിശീലനത്തിനെത്താൻ ശ്രമിക്കുക.
മാനസികാമായി സന്തോഷത്തോടെയിരിക്കുന്നത് നമ്മുടെ ശരീരഭാരത്തിലും പ്രകടമായിരിക്കും. സമ്മർദം കുറയ്ക്കുന്നത് ആരോഗ്യകരമായി ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
താത്പര്യമില്ലാത്ത വ്യായമങ്ങൾ ചെയ്യുന്നത് നിർത്താം. ശരീരഭാരം കുറയ്ക്കുന്നതിനോടൊപ്പം വ്യായാമം ആസ്വദിക്കാനും സാധിക്കണം. നൃത്തം, നീന്തൽ, അല്ലെങ്കിൽ നിങ്ങൾക്ക് രസകരമായി തോന്നുന്ന ഏതെങ്കിലും വ്യായാമം പോലെ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ കണ്ടെത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates