'പണ്ടത്തെ പോലെയല്ല, ഇപ്പോൾ നോക്കിയാൽ ദേഷ്യപ്പെടും'; പ്രായമായവരിലെ സ്വഭാവമാറ്റം, എന്താണ് ഫ്രണ്ടോ ടെംപറല്‍ ഡിമന്‍ഷ്യ

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരെയാണ് ഫ്രണ്ടോ ടെംപറല്‍ ഡിമന്‍ഷ്യ കൂടുതലായും ബാധിക്കുക
ഫ്രണ്ടോ ടെംപറല്‍ ഡിമന്‍ഷ്യയെ അറിഞ്ഞിരിക്കാം
ഫ്രണ്ടോ ടെംപറല്‍ ഡിമന്‍ഷ്യയെ അറിഞ്ഞിരിക്കാം
Updated on
1 min read

ക്ഷണത്തിന്റെ ചൂടൊന്ന് കുറഞ്ഞാല്‍ മക്കളെയും ചെറുമക്കളെയും പറപ്പിക്കുന്ന അപ്പൂപ്പന്മാരെയും അമ്മൂമ്മമായെയും കണ്ടിട്ടില്ലേ... ഒരുപക്ഷേ മുന്‍പ് ഇവര്‍ ഇങ്ങനെയൊന്നുമായിരിക്കില്ല. പ്രായമാകുംതോറും പെരുമാറ്റത്തില്‍ ഉണ്ടാകുന്ന ഈ വ്യത്യാസത്തെ നിസ്സാരമാക്കരുത്.

ഇത് ഒരുപക്ഷേ ഫ്രണ്ടോ ടെംപറല്‍ ഡിമന്‍ഷ്യ എന്ന മറവി രോഗത്തിന്റെ ലക്ഷണമാകാം. സാധാരണ 50 മുകളില്‍ പ്രായമായവരിലാണ് ഈ രോഗം കണ്ടുവരുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരെയാണ് ഫ്രണ്ടോ ടെംപറല്‍ ഡിമന്‍ഷ്യ കൂടുതലായും ബാധിക്കുക.

എന്താണ് ഫ്രണ്ടോ ടെംപറല്‍ ഡിമന്‍ഷ്യ ?

തലച്ചോറിന്റെ മുന്‍ഭാഗത്തുള്ള ഫ്രണ്ടല്‍ ദളത്തിലെയും തലച്ചോറിന്റെ പാര്‍ശ്വഭാഗങ്ങളിലുള്ള ടെംപറല്‍ ദളത്തിലെയും കോശങ്ങള്‍ക്കുണ്ടാകുന്ന തകരാറാണ് ഫ്രണ്ടോ ടെംപറല്‍ ഡിമന്‍ഷ്യ സംഭവിക്കാനുള്ള പ്രധാന കാരണം. പ്രായമായവര്‍ക്ക് നല്‍കാവുന്ന മികച്ച പരിചരണമാണ് ഈ രോഗാവസ്ഥ വഷളാകാതിരിക്കാന്‍ നമ്മുക്ക് ചെയ്യാന്‍ കഴിയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലക്ഷണങ്ങള്‍

പെരുമാറ്റത്തിലെ വ്യത്യാസമാണ് ഈ രോഗത്തിന്റെ ആദ്യ ലക്ഷണം. മുന്‍പ് എത്ര നന്നായി ഇടപെട്ടിരുന്നോ അതിന് നേരെ വിപരീതമായി പ്രിയപ്പെട്ടവരോട് പോലും കരുണയില്ലാത്ത പെരുമാറും. നിര്‍ബന്ധ ബുദ്ധി, അമിതമായി ഭക്ഷണം കഴിക്കുക, സംസാരിക്കുന്നതിനിടെ തപ്പലുണ്ടാവുക ഇവയൊക്കെയാണ് ആദ്യ ഘട്ടത്തിലെ ലക്ഷണങ്ങള്‍.

ഫ്രണ്ടോ ടെംപറല്‍ ഡിമന്‍ഷ്യയെ അറിഞ്ഞിരിക്കാം
ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഇനി 'നോ ടെൻഷൻ'; പൊണ്ണത്തടി കുറയ്ക്കാൻ ശസ്ത്രക്രിയ

ചികിത്സ

തലച്ചോറിലെ ഡോപമിന്റെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന മരുന്നുകള്‍, സിറട്ടോണിൽ എന്ന രാസവസ്തുവിന്റെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന വിഷാദവിരുദ്ധ ഔഷധങ്ങൾ എന്നിവ പ്രയോജനപ്രദമാണ്. ചിട്ടയായ ശാരീരിക വ്യായാമവും ഓർമകൾ മെച്ചപ്പെടുത്താനുള്ള പരിശീലനവും വഴി കുറെയധികം നാൾ ഈ അവസ്ഥ വഷളാകാതെ പ്രതിരോധിക്കാൻ കഴിയും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dhanush
Mohiniyattam
Renjini Haridas About Peri Menopause
Sweat pattern
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com