

മുതിര്‍ന്നവരില്‍ ഓട്ടിസം (Autism in Adults ) ഉണ്ടാകുമോ? കഴിഞ്ഞ ദിവസമാണ് ഗായിക ജോത്സ്യന രാധാകൃഷ്ണന്‍ തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തിയത്. ആഗോള സന്നദ്ധ സംഘടനയുടെ ബാനറില്‍ നടക്കുന്ന സ്വതന്ത്ര ഇവന്‍റായ ടെഡ്എക്സ് ടോക്സില്‍ വെച്ചാണ് വെളിപ്പെടുത്തല്‍. തനിക്ക് നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും ഓട്ടിസം സ്ഥിരീകരിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും ജോത്സ്യന ടെഡ് ടോക്സിൽ വിശദീകരിച്ചു. ഹൈലി മാസ്‌കിങ് ഓട്ടിസ്റ്റിക് അഡള്‍ട്ടായാണ് മാനസികരോഗ്യ വിദഗ്ധന്‍ തന്നെ വിശേഷിപ്പിച്ചതെന്ന ജോത്സ്യന പറഞ്ഞു.
ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാവരും ഓട്ടിസ്റ്റിക് ആണെന്ന് പലരും പറയാറുണ്ട്. എന്നാൽ അങ്ങനെയല്ല, ഒന്നുകിൽ ഓട്ടിസ്റ്റിക് ഉള്ള അവസ്ഥ അല്ലെങ്കിൽ ഇല്ലാത്ത അവസ്ഥ എന്നിങ്ങനെ രണ്ടായി മാത്രമേ വിഭാഗിക്കാന്‍ കഴിയൂ. ഓട്ടിസം കണ്ടെത്തിയപ്പോഴാണ് ജീവിതത്തിൽ ഇതുവരെ ഉണ്ടായിരുന്ന പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടിയതെന്നു ജോത്സ്യന പറഞ്ഞു.
ചുറ്റുമുള്ളവർ എളുപ്പത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ താൻ മാത്രം കാര്യങ്ങളെ വൈകാരികമായി കാണുന്നത് എന്തുകൊണ്ടാണെന്ന് പലപ്പോഴും സ്വയം ചോദിച്ചിട്ടുണ്ട്. 17-ാം വയസ്സിലാണ് പ്രശസ്തി തന്റെ വാതിൽ മുട്ടുന്നത്. സംഗീതവും കോൺസേട്ടുകളും ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും എന്തൊക്കെയോ കുഴപ്പങ്ങളെണ്ടെന്ന് മനസിൽ ആശങ്കപ്പെട്ടിരുന്നു. വർഷങ്ങളായി തന്റെ യഥാർഥ സ്വഭാവത്തെ മറച്ചു വെച്ചു ജീവിച്ചതിന്റെ പരിണിതഫലമായി മാനസികമായി തകര്‍ന്നു. സോഷ്യല്‍ ആങ്സൈറ്റി എന്നാണ് കരുതിയത്.
ന്യൂറോ ടിപ്പിക്കലായിട്ടുള്ള ആളുകള്‍ക്ക് വേണ്ടി അവര്‍ നിര്‍മിച്ച ലോകത്ത് ജീവിക്കുന്നതിന്റെ ഭാഗമായി തന്നെ മാസ്‌ക് ചെയ്യാനുള്ള ശ്രമങ്ങളായിരുന്നു നിരന്തരമായി തന്നെ തളര്‍ത്തിയത്. ഓട്ടിസം കണ്ടെത്താനുള്ള ടൂളുകളെക്കുറിച്ച് മാതാപിതാക്കളും അധ്യാപകരും സജ്ജമായിരിക്കണം. കാരണം അവര്‍ക്കുവേണ്ടി നിര്‍മ്മിക്കാത്ത ലോകത്താണ് അവര്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നത്. അവരുടെ കഷ്ടപ്പാടുകള്‍ പുറത്തുകാണാന്‍ കഴിയുന്നതല്ലെന്നും ജ്യോത്സന പറഞ്ഞു.
മുതിര്‍ന്നവരിലെ ഓട്ടിസം
ഓട്ടിസം കുട്ടിക്കാലത്ത് രോഗനിര്‍ണയം നടത്താറുണ്ടെങ്കിലും ചിലരില്‍ വളരെ വൈകിയും ഓട്ടിസം സ്ഥിരീകരിക്കാറുണ്ട്. ഓട്ടിസം ഒരു ആജീവനാന്ത അവസ്ഥയായാണ് കണക്കാക്കുന്നത്.
ലക്ഷണങ്ങള്‍
ആശയവിനിമയത്തിലുള്ള ബുദ്ധിമുട്ട്
വികാരങ്ങളെ നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട്
ദൈര്‍ഘ്യമേറിയ സംഭക്ഷണങ്ങളില്‍ ബുദ്ധിമുട്ട്.
ഇഷ്ട വിഷങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ മറ്റുള്ളവരുടെ ഇടപെടമ്പോള്‍ അസ്വസ്ഥമാകുന്നു.
ആവർത്തിച്ചുള്ളതോ പതിവ് പെരുമാറ്റങ്ങളോ നടത്താനുള്ള പ്രവണത
പരിമിതമായ പ്രവർത്തനങ്ങളിൽ മാത്രമേ പങ്കെടുക്കൂ
ദൈനംദിന കാര്യങ്ങളിൽ കർശനമായ സ്ഥിരത; മാറ്റങ്ങൾ സംഭവിക്കുമ്പോൾ പൊട്ടിത്തെറിക്കുക.
ശക്തവും പ്രത്യേകവുമായ താൽപ്പര്യങ്ങൾ പ്രകടിപ്പിക്കൽ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
