ചെറിയൊരു ഓര്‍മപ്പിശകിലാണ് തുടക്കം, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്; എന്താണ് ബ്രെയിൻ ഫോ​ഗ്

'ചെറിയ ഓര്‍മപിശക് എന്ന തരത്തിലാണ് ബ്രെയിന്‍ ഫോഗ് പലപ്പോഴും വികസിക്കുക.
man with headache
Brain Fogപ്രതീകാത്മക ചിത്രം
Updated on
2 min read

കോവിഡ് മഹാമാരിക്കാലത്തിന് ശേഷമാണ് ബ്രെയിന്‍ ഫോഗ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയിലടക്കം സജീവമാകുന്നത്. വൈദ്യശാസ്ത്രപരമായി രോഗനിര്‍ണയം നടത്തിയിട്ടില്ലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കുറയുന്നതും അമിതമായ ക്ഷീണം ഉള്‍പ്പെടെയുള്ള വിവിധ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്ന ഒരു അവസ്ഥയായി ബ്രെയിന്‍ ഫോഗിനെ പരിഗണിക്കാം.

നിശ്ചിതമല്ലാത്ത നിരവധി ലക്ഷണങ്ങളുടെ ഒരു കൂട്ടമാണ് ബ്രെയിന്‍ ഫോഗ്. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ഒരു കാലഘട്ടത്തില്‍ നടന്ന സംഭവങ്ങള്‍ മറന്നു പോവുക, പരസ്പര ബന്ധമില്ലായ്മ അനുഭവപ്പെടുക എന്നിവയാണ് ചില ലക്ഷണങ്ങള്‍. കോവിഡ്, ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം, ഫൈബ്രേമിയല്‍ജിയ പോലുള്ള ചില അവസ്ഥകളില്‍ ഇത് സാധാരണയായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടെന്ന് കൊച്ചി അമൃത ഹോസ്പിറ്റല്‍, ക്ലിനിക്കല്‍ അസിസ്റ്റന്റ് പ്രൊഫ. ഡോ. ഗോപികൃഷ്ണന്‍ യു പറയുന്നു.

'ചെറിയ ഓര്‍മപിശക് എന്ന തരത്തിലാണ് ബ്രെയിന്‍ ഫോഗ് പലപ്പോഴും വികസിക്കുക. കാര്യങ്ങള്‍, വസ്തുക്കള്‍, സാഹചര്യങ്ങള്‍ തുടങ്ങിയവയ്ക്ക് ശരിയായ വാക്ക് കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നതാണ് തുടക്കം. തുടര്‍ന്ന് പുതിയ വിവരങ്ങള്‍ തലച്ചോറില്‍ റജിസ്റ്റര്‍ ചെയ്യുന്നതില്‍ ബുദ്ധിമുട്ട് നേരിടും. പകല്‍ ഉറക്കം, മന്ദത, ചിന്തകളുടെ മന്ദത എന്നിവയുമായും ഈ അവസ്ഥ ബന്ധപ്പെട്ടിരിക്കുന്നു. ഉദ്ദാ. ആരെങ്കിലും നിങ്ങളോട് ഒരു ചോദ്യം ചോദിക്കുകയാണെങ്കില്‍, അത് മനസ്സിലാക്കാനും പ്രതികരിക്കാനും വളരെ സമയമെടുക്കും.'- തിരുവനന്തപുരം, മെഡി. കോളജ് സൈക്ക്യാട്രി വിഭാഗം പ്രൊഫ. ഡോ. അരുണ്‍ ബി നായര്‍ പറയുന്നു.

ചിന്തകളിലുണ്ടാകുന്ന ഈ മന്ദത വാക്കുകള്‍ പ്രകടിപ്പിക്കാനുള്ള വേഗത കുറയ്ക്കും തുടര്‍ന്ന് ചലന ശേഷിയെയും ഇത് ബാധിക്കും. ഇത് ദൈനംദിന ജോലികള്‍ പോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തിക്കുകയും മാനസികമായി തളരാനും കാരണമാകും. ദീര്‍ഘകാല കോവിഡിന്റെ ലക്ഷണം എന്ന തരത്തിലാണ് ബ്രെയിന്‍ ഫോഗ് കോവിഡ് കാലത്ത് വലിയ രീതിയില്‍ ചര്‍ച്ചയായത്. പ്രായമായവരിലും ചെറുപ്പക്കാരിലും ബ്രെയിന്‍ ഫോഗ് കണ്ടെത്തിയിരുന്നുവെന്നും ഡോ. അരുണ്‍ കൂട്ടിച്ചേര്‍ത്തു

man with headache
“സ്നേഹത്തിന് രക്തബന്ധം വേണ്ട… ജീനുകൾ മതി!”– ശാസ്ത്രം പറയുന്നു

കോവിഡ് പ്രതിരോധ സംവിധാനത്തെ ബാധിക്കുന്നതോടെ തലച്ചോറില്‍ ഒരു കോശജ്വലന പ്രതികരണത്തിന് കാരണമാകുന്നു. ഇത് തലച്ചോറിന്റെ സാധാരണ പ്രവര്‍ത്തനത്തെ ബാധിക്കുകയും ബ്രെയിന്‍ ഫോഗ് ലക്ഷണങ്ങള്‍ വികസിക്കാനും കാരണമാകുന്നു. കോവിഡ് മാത്രമല്ല,

ബ്രെയിന്‍ ഫോഗ് ട്രിഗര്‍ ചെയ്യുന്ന മറ്റ് ഘടകങ്ങള്‍

  • പോസ്റ്റ് കോവിഡ് സിന്‍ഡ്രോം

  • വിറ്റാമിന്‍ ഡിയുടെ അഭാവം

  • ഉറക്കപ്രശ്‌നങ്ങള്‍

  • മാനസിക സമ്മര്‍ദം

  • പോഷകക്കുറവ്

  • സ്ഥിരമായ മദ്യപാനം

ബ്രെയിന്‍ ഫോഗ് ബാധിച്ച വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പഠിച്ച കാര്യങ്ങള്‍ മനഃപാഠമാക്കാനും ബുദ്ധിമുട്ട് നേരിടാം. പകല്‍ ഉറക്കം, ക്ഷീണം തുടങ്ങിയവ നേരിടാം. തലവേദന, ദേഷ്യം, ഓര്‍മക്കുറവ്, ഉത്കണ്ഠ തുടങ്ങിയവ ഇവയുമായി ബന്ധപ്പെട്ട മറ്റ് ചില ലക്ഷണങ്ങളാണ്.

man with headache
മഴക്കാലത്തും സണ്‍സ്ക്രീന്‍ ഉപയോഗിക്കേണ്ടതുണ്ടോ? മികച്ചത് തിരഞ്ഞെടുക്കാം

ചികിത്സ

ബ്രെയിന്‍ ഫോഗ് രോഗ സ്ഥിരീകരിണം നടത്തിയാല്‍ എന്താണ് ചികിത്സയെന്നാണ് മിക്കയാളുകളുടെയും സംശയം. ബ്രെയിന്‍ ഫോഗ് ട്രിഗര്‍ ചെയ്യുന്ന ഘടകം മനസിലാക്കുകയും അത് തടയുകയും ചെയ്യുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടത്. ബ്രെയിന്‍ ഫോഗിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതില്‍ ജീവിതശൈലി രീതികള്‍ വളരെ അധികം സഹായിക്കുന്നു.

  • രാത്രിയിൽ എട്ട് മണിക്കൂർ ഗുണനിലവാരമുള്ള ഉറക്കം.

  • ഉറക്ക ശുചിത്വ രീതികള്‍ പരിശീലിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക.

  • കൂടുതൽ പ്രോട്ടീനും കുറഞ്ഞ കാർബോഹൈഡ്രേറ്റുകളും കൊഴുപ്പും അടങ്ങിയ സമീകൃതാഹാരം ശീലമാക്കുക.

  • രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക, കുറഞ്ഞത് രാത്രി 8 മണിക്ക് മുമ്പ്, രാത്രി 12 മണിക്കൂർ ഉപവസിക്കുക.

  • ദിവസത്തില്‍ ഒരു മണിക്കൂറെങ്കിലും സൂര്യപ്രകാശം കൊള്ളാന്‍ ശ്രമിക്കുക.

  • ലഹരിവസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുക

Summary

Brain fog is a loosely defined set of symptoms referring to a feeling of having difficulty focusing and being inattentive, forgetting things.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com