ആദ്യം ​ഗൂ​ഗിളിൽ സെർച്ച് ചെയ്യും, ഡോക്ടറെ കാണാൻ ഭയം, പരിശോധന പറഞ്ഞാൽ ഒഴിവാക്കും; എന്താണ് ഫോഫോ?

മോശമായതെന്തോ സംഭവിക്കാമെന്ന അനാവശ്യ പേടിയിൽ മനഃപൂർവം തുടർ നടപടികൾ വൈകിപ്പിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്ന ഒരു വികാരമാണ് ഫോഫോ.
What is FOFO
What is FOFOMeta AI Image
Updated on
2 min read

ത്കണ്ഠ സങ്കീർണമായ ഒരു മാനസികപ്രശ്നമാണ്. അത് നമ്മെ ഏറ്റവും മോശം സാഹചര്യങ്ങൾ സങ്കൽപ്പിക്കാൻ പ്രേരിപ്പിക്കും. മാത്രമല്ല, ശരിയായ തീരുമാനം എടുക്കുന്നതിൽ നിന്നോ പ്രവർത്തിക്കുന്നതിൽ നിന്നോ നമ്മെ തടസപ്പെടുത്താനും കാരണമായേക്കാം. ഉത്കണ്ഠയോട് വളരെ അടുത്തു നിൽക്കുന്ന മറ്റൊരു അവസ്ഥയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്, FOFO (the fear of finding out).

എന്താണ് ഫോഫോ

മോശമായതെന്തോ സംഭവിക്കാമെന്ന അനാവശ്യ പേടിയിൽ മനഃപൂർവം തുടർ നടപടികൾ വൈകിപ്പിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്ന ഒരു വികാരമാണ് ഫോഫോ എന്ന് ലളിതമായി പറയാം. ഫോളിലെ മിസ്സ്ഡ് കോൾ കാണണുമ്പോൾ തിരിച്ചു വിളിക്കാനുള്ള പേടി, ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ അതിന്റെ കാരണമറിയാനുള്ള പേടി എന്നിവയൊക്കെ ഇതിൽ പെടുന്നു. മോശം കാര്യങ്ങൾ സംഭവിക്കുമോയെന്ന ഭയമാണ് ഫോഫോയ്ക്ക് പിന്നിൽ.

ആരോഗ്യരംഗത്തെ മുൻ നിർത്തി പരിശോധിക്കുകയാണെങ്കിൽ ഇത് ആരോഗ്യത്തെക്കുറിച്ച് മോശമായ എന്തെങ്കിലും വിവരങ്ങൾ അറിയേണ്ടി വരുമോ എന്ന ഭയമാണ്. ഉദ്ദാ, വൈദ്യപരിശോധന നടത്തിയാൽ തനിക്ക് എന്തെങ്കിലും ​ഗുരുതര രോ​ഗാവസ്ഥ ഉണ്ടാകുമെന്ന് കണ്ടെത്തിയാലോ എന്ന് ഭയന്ന് പരിശോധനകൾ ഒഴിവാക്കുക. ഇത്തരം പേടികൾ ചിലപ്പോൾ രോ​ഗനിർണയം വൈകിപ്പിക്കുകയോ കൂടുതൽ ​ഗുരുതരാവസ്ഥ സൃഷ്ടിക്കുകയോ ചെയ്യാമെന്ന് വിദ​ഗ്ധർ പറയുന്നു.

ഒരുപക്ഷെ, പരിശോധന ഫലം തന്റെ ജീവിതത്തെ മാറ്റിമറിക്കുമോ, സമ്മർദമുണ്ടാക്കുമോ അല്ലെങ്കിൽ ചെലവേറിയ ചികിത്സകളിലേക്ക് നയിക്കുമോ എന്നൊക്കെയുള്ള ഭയമാണ് ഇത്തരക്കാരെ വൈദ്യപരിശോധന നടത്തുന്നതില്‍ നിന്ന് അകറ്റിനിര്‍ത്തുന്ന ഘടകങ്ങളെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇവര്‍ രോ​ഗങ്ങളുടെ ആദ്യലക്ഷണങ്ങൾ അവ​ഗണിക്കുകയും പ്രശ്നം സ്വയം ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഇത് ഡോക്ടർമാരെ സമീപിക്കുന്നത് ഒഴിവാക്കാൻ പ്രേരിപ്പിക്കുന്നു. മുൻകാല മോശം മെഡിക്കൽ അനുഭവങ്ങളോ കുറഞ്ഞ ആരോഗ്യ അവബോധമോ ട്രിഗറുകളായി പ്രവർത്തിക്കാമെന്നും വിദഗ്ധര്‍ പറയുന്നു.

ഫോഫോ ഉണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം?

ഡോക്ടറുടെ അപ്പോയിന്റ്മെന്റുകൾ എളുപ്പത്തിൽ ലഭ്യമാകുമ്പോൾ പോലും, ഒരു വ്യക്തി പരിശോധനകൾ വൈകിപ്പിക്കുക, മെഡിക്കൽ പരിശോധനകൾ നിർദ്ദേശിക്കുമ്പോൾ ഉത്കണ്ഠയോ സമ്മർദ്ദമോ അനുഭവപ്പെടുക, രോഗലക്ഷണങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ഒഴിവാക്കുകയോ വിഷയം മാറ്റുകയോ ചെയ്യുക, നിഷേധം കാണിക്കുക, എല്ലാം ശരിയാണെന്ന് നടിക്കുക, അല്ലെങ്കിൽ താഴ്ത്തിക്കെട്ടുക ഇതൊക്കെ ഫോഫോയുടെ ലക്ഷണങ്ങളാണ്.

ചിലര്‍ അവരുടെ ലക്ഷണങ്ങളെ ഗൂഗിളിൽ സെർച്ച് ചെയ്തു, പരിശോധനയ്ക്ക് മുമ്പ് തന്നെ ഏറ്റവും മോശം സാഹചര്യങ്ങളെ സങ്കൽപ്പിക്കാനിടയാകും. ഭയത്തെ തുടര്‍ന്ന് ഡോക്ടറിനെ കാണുന്നത് ഒഴിവാക്കുകയും ചെയ്യും. ആശുപത്രിയുമായി ബന്ധപ്പെട്ട് ഇത്തരക്കാരിൽ എപ്പോഴും അമിത ചിന്തയും, വൈകാരിക അസ്വസ്ഥതയും അനുഭവപ്പെടാം. ഇവരെ അസൗകര്യമല്ല, ഭയമാണ് അവരെ വൈദ്യസഹായം ലഭിക്കുന്നതിൽ നിന്ന് തടയുന്നത്.

What is FOFO
ആരോ​ഗ്യത്തിന് ബെസ്റ്റ്, എന്നാൽ മാതളനാരങ്ങ തിര‍ഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഫോഫോ അപകടമാകുന്നത് എപ്പോൾ?

രോഗനിർണയത്തിലെ കാലതാമസം രോഗം കൂടുതൽ ഗുരുതരമാകാൻ കാരണമാകുന്നു, ഇത് ചില സന്ദർഭങ്ങളിൽ ചികിത്സ വളരെ കഠിനവും ഫലപ്രദമല്ലാത്തതുമാക്കുന്നു. കാൻസർ, പ്രമേഹം, ഹൃദ്രോഗം, അണുബാധ തുടങ്ങിയ ഗുരുതരമായ അവസ്ഥകൾ തടയാൻ നേരത്തെയുള്ള രോഗനിർണയം ആവശ്യമാണ്. വൈകിയുള്ള കണ്ടെത്തലുകൾ പലപ്പോഴും കൂടുതൽ സങ്കീർണതകൾ, ദൈർഘ്യമേറിയ ചികിത്സ, ഉയർന്ന മെഡിക്കൽ ചെലവുകൾ, പൂർണ്ണമായി സുഖം പ്രാപിക്കാനുള്ള സാധ്യത കുറയൽ എന്നിവയ്ക്ക് കാരണമാകാം. ഇത് വ്യക്തിയിൽ ശാരീരികവും വൈകാരികവുമായ സമ്മർദമുണ്ടാക്കാം.

What is FOFO
മഞ്ഞുകാലമായി, പാദങ്ങൾ വിണ്ടുകീറുന്നത് എങ്ങനെ തടയാം

ഫോഫോയെ എങ്ങനെ മറികടക്കാം

  • ഫോഫോ (FOFO) മറികടക്കാൻ ചെറിയ ചെറിയ കാര്യങ്ങൾക് ചെയ്തു തുടങ്ങുക

  • ചെറിയ പരിശോധനകൾ ആദ്യം ബുക്ക് ചെയ്യുക.

  • പരിശോധന സമയത്തെ പേടി കുറയ്ക്കാനും മാനസിക പിന്തുണ നൽകാനും വിശ്വസ്തരായ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കൂടെ കൂട്ടുക.

  • കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT) പോലുള്ള കൗൺസിലിംഗ് രീതികൾ ഭയം കുറയ്ക്കാൻ സഹായിക്കും. ഇവയെ ആശ്രയിക്കാം.

Summary

What is FOFO, Everything you need to know

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com