ഇത് വെറും വെള്ളമല്ല, പ്രായത്തെ വരെ പിടിച്ചു നിർത്തും, എന്താണ് ഹൈഡ്രജൻ വാട്ടർ?

ശുദ്ധമായ വെള്ളത്തിൽ ഹൈഡ്രജൻ തന്മാത്രകൾ അധികമായി നിലനിർത്തിക്കൊണ്ടാണ് ഹൈഡ്രജൻ വാട്ടർ ഉൽപാദിപ്പിക്കുന്നത്.
Hydrogen water
Hydrogen waterMeta AI Image
Updated on
2 min read

ഹൈഡ്രജൻ വെള്ളത്തെ കുറിച്ച് കേട്ടിട്ടുണ്ടോ?, മുൻകാലങ്ങളിൽ കുടിവെള്ളത്തിനായി കിണറുകളെയാണ് പൂർണമായും ആശ്രയിച്ചിരുന്നത്. പിന്നീട് പൈപ്പും കുഴൽകിണറും വന്നതോടെ വെള്ളത്തിന്റെ ശുദ്ധിയെക്കുറിച്ച് സംശയങ്ങൾ പുകഞ്ഞു തുടങ്ങി. അങ്ങനെ വെള്ളം ശുദ്ധീകരിക്കുന്ന സംവിധാനങ്ങളും മിനറൽ വാട്ടറും ഒക്കെ വിപണി കീഴടക്കി.

ഇപ്പോൾ അതും കടന്ന് വെള്ളത്തിന്റെ പിഎച്ച് ലെവൽ മാറ്റിയും രാസവസ്തുകൾ ചേർത്തും വെള്ളത്തെ ഔഷധ​ഗുണമുള്ളതാക്കാനുള്ള ശ്രമങ്ങളാണ് ഗവേഷകർ നടത്തുന്നത്. ആ ​ഗണത്തിലെ ഏറ്റവും പുതിയ ഉൽപന്നമാണ് ഹൈഡ്രജൻ വെള്ളം അല്ലെങ്കിൽ ഹൈഡ്രജൻ വാട്ടർ.

എന്താണ് ഹൈഡ്രജൻ വാട്ടർ

ശുദ്ധമായ വെള്ളത്തിൽ ഹൈഡ്രജൻ തന്മാത്രകൾ അധികമായി നിലനിർത്തിക്കൊണ്ടാണ് ഹൈഡ്രജൻ വാട്ടർ ഉൽപാദിപ്പിക്കുന്നത്. ചിലർ ഇതിനെ ഒരു ഹൈഡ്രജൻ സപ്ലിമെന്റായും കണക്കാക്കാറുണ്ട്. ഇതിൽ ഹൈഡ്രജൻ തന്മാത്രകൾ വെള്ളത്തിൽ ലയിച്ച വാതകമായി നിലനിൽക്കുന്നു. സാധാരണ വെള്ളത്തിൽ ഓക്സിജനുമായി രാസപരമായി ബന്ധിപ്പിച്ചിരിക്കുന്ന ഹൈഡ്രജൻ ആറ്റങ്ങളിൽ നിന്ന് ഇത് വ്യത്യസ്തമാണ്.

സാധാരണ ജലത്തിലുള്ള ഹൈഡ്രജൻ ഓക്സിജനുമായി സംയോജിച്ചിരിക്കുന്നതു കൊണ്ട് ശരീരത്തിലേയ്ക്ക് ഹൈഡ്രജൻ ആഗിരണം ചെയ്യുന്നത് കാര്യക്ഷമമായി നടക്കില്ല. ശുദ്ധജലത്തിലേക്ക് കൂടുതലായി ഹൈഡ്രജൻ സന്നിവേശിപ്പിക്കുന്നതിലൂടെ, ശരീരത്തിന് ആവശ്യമായ രീതിയിൽ അതു ലഭ്യമാകും എന്നാണ് വിദ​ഗ്ധർ പറയുന്നത്.

ഹൈഡ്രജൻ ജലത്തെ പലപ്പോഴും ഒരു സെലക്ടീവ് ആന്റിഓക്‌സിഡന്റ് എന്നാണ് വിദഗ്ധർ വിശേഷിപ്പിക്കുന്നത്. റിയാക്ടീവ് ഓക്‌സിജൻ സ്പിഷീസുകളെ ആശ്രയിക്കുന്ന സാധാരണ സെല്ലുലാർ സിഗ്നലിംഗ് പ്രക്രിയകളെ തടസ്സപ്പെടുത്താതെ ദോഷകരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ ഇത് സഹായിക്കും.

ശരീരാവയവങ്ങളുടെ കേടുപാടുകൾ പരിഹരിക്കുന്നതിനും ഓക്സിഡേറ്റീവ് സ്ട്രെസ്സ്, അർബുദ കോശവളർച്ച എന്നിവയെ തടയാനും ഇതു സഹായിക്കുമത്രെ. ഹൈഡ്രജൻ ചേർത്ത വെള്ളത്തിനു നീർവീക്കം കുറയ്ക്കാനും, ഫിറ്റ്നസ് വീണ്ടെടുക്കനും വാർദ്ധക്യലക്ഷണങ്ങൾ മന്ദീഭവിപ്പിക്കാനുമുള്ള കഴിവുണ്ട്.

ഹൈഡ്രജൻ വാട്ടർ മൂന്ന് രീതിയിലാണ് ലഭ്യമാകുന്നത്

  • വെള്ളത്തിൽ ചേർക്കുമ്പോൾ ഹൈഡ്രജൻ പുറത്തുവിടുന്ന ലയിക്കുന്ന ഗുളികകൾ

  • പോർട്ടബിൾ ഹൈഡ്രജൻ വാട്ടർ ജനറേറ്ററുകൾ

  • നേരിട്ട് കുടിക്കാവുന്ന തരത്തിൽ കുപ്പിയിലാക്കിയ ഹൈഡ്രജൻ വാട്ടർ.

ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ ഹൈഡ്രജൻ വെള്ളം

ഇന്റർനാഷണൽ ജേണൽ ഓഫ് മോളിക്യുലാർ സയൻസസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഹൈഡ്രജൻ വാട്ടർ ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും അതുവഴി ശരീരത്തിന്റെ സ്വാഭാവിക വീക്കം സന്തുലിതമാക്കുകയും ചെയ്യുമെന്ന് വിശദീകരിക്കുന്നു. ഇത് വിട്ടുമാറാത്ത സമ്മർദം, വീക്കം, ക്ഷീണം, വാർദ്ധക്യത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ എന്നിവ കുറയ്ക്കുന്നു. ഫാർമസ്യൂട്ടിക്കൽസ് ജേണലിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിൽ ഹൈഡ്രജൻ തന്മാത്രകൾ കുടലിൻ്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു.

Hydrogen water
​വറുക്കാൻ നെയ്യാണ് നല്ലത്, സാലഡിൽ ഓലിവ് ഓയിലും; എണ്ണയുടെ ​ഗുണം അറിഞ്ഞ് ഉപയോ​ഗിക്കാം

മാത്രമല്ല, ഊർജ്ജനില മെച്ചപ്പെടുത്താനും ഹൈഡ്രജൻ വാട്ടർ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇതിൻ്റെ ആൻ്റിഓക്സിഡൻ്റ് ഗുണങ്ങൾ ചർമാരോഗ്യത്തിന്, പ്രത്യേകിച്ച് പാരിസ്ഥിതിക സമ്മർദ്ദങ്ങളുമായി ബന്ധപ്പെട്ട ഓക്‌സിഡേറ്റീവ് നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിൽ മികച്ചതാണ്.

Hydrogen water
വ്യായാമത്തോട് 'അഡിക്ഷൻ', 23-ാം വയസ്സിൽ ആർത്തവം നിലച്ചു, യുവതിയുടെ കുറിപ്പ് വൈറൽ

ഹൈഡ്രജൻ വാട്ടർ എത്രവരെ കുടിക്കാം

ദിവസത്തിൽ ഒന്നോ രണ്ടോ ഗ്ലാസ് ഹൈഡ്രജൻ വെള്ളം കുടിക്കാവുന്നതാണ്. എന്നാൽ ഹൈഡ്രജൻ വെള്ളത്തെ ഒരു മെഡിക്കൽ ചികിത്സയായോ ശരിയായ പോഷകാഹാരം, ജലാംശം അല്ലെങ്കിൽ ആരോഗ്യ സംരക്ഷണം എന്നിവയ്ക്ക് പകരമായോ കണക്കാക്കരുത്. ദൈനംദിന ദിനചര്യകളിൽ ഹൈഡ്രജൻ വെള്ളമോ മറ്റേതെങ്കിലും സപ്ലിമെന്റോ ഉൾപ്പെടുത്തുന്നതിന് മുമ്പ്, ഒരു ആരോഗ്യ വിദഗ്ദ്ധനെ സമീപിക്കുന്നതാണ് നല്ലത്.

Summary

What is hydrogen water? how it affects your health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com