എന്തെങ്കിലും വെച്ച് അഡ്ജസ്റ്റ് ചെയ്താൽ പോരാ, എന്താണ് ഐഡിയൽ ബ്രേക്ക്ഫാസ്റ്റ്?

അളവു പോലെ തന്നെ പ്രധാനമാണ് ബ്രേക്ക്ഫാസ്റ്റിന്‍റെ ഗുണനിലവാരവും.
Ideal breakfast
Ideal breakfastPinterest
Updated on
1 min read

ന്തെങ്കിലും വെച്ച് ബ്രേക്ക്ഫാസ്റ്റ് അഡ്ജസ്റ്റ് ചെയ്യാമെന്ന് കരുതിയാൽ തെറ്റി, പ്രഭാത ഭക്ഷണത്തിന്‍റെ അളവും അതിന്‍റെ പോഷക മൂല്യവും നല്ല ആരോഗ്യം നിലനിര്‍ത്താന്‍ വളരെ പ്രധാനമാണെന്ന് സ്പാനിഷ് ഗവേഷകര്‍. സ്പെയിൽ നടത്തിയൊരു പഠനത്തിൽ ആരോഗ്യകരമായ പ്രഭാതഭക്ഷണ ദിനചര്യകള്‍ പ്രോത്സാഹിപ്പിക്കുന്നത് മെറ്റബോളിക് സിന്‍ഡ്രോം, വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയുടെ സാധ്യത കുറയ്ക്കുകയും മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കുന്നു.

പ്രഭാതഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കലോറിയും പോഷകനിലവാരവും ദീര്‍ഘകാല ഹൃദയാരോഗ്യത്തെ സ്വാധീനിക്കുമെന്ന് ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. 300-ലധികം ആളുകളിൽ മൂന്ന് വർഷം നീണ്ടു നിന്ന പഠനത്തിൽ പ്രഭാതഭക്ഷണത്തില്‍ ദിവസേനയുള്ള കലോറിയുടെ 20 മുതല്‍ 30 ശതമാനം രാവിലെ കഴിച്ച വരെ അപേക്ഷിച്ച് വളരെ കുറവ് (20 ശതമാനത്തില്‍ താഴെ) അല്ലെങ്കില്‍ വളരെ അധികം (30 ശതമാനത്തില്‍ കൂടുതല്‍) കഴിച്ചവര്‍ക്ക് ആരോഗ്യപരമായ ഫലങ്ങള്‍ മോശമാണെന്ന് ഗവേഷകര്‍ കണ്ടെത്തി.

അളവു പോലെ തന്നെ പ്രധാനമാണ് ബ്രേക്ക്ഫാസ്റ്റിന്‍റെ ഗുണനിലവാരവും. വലിപ്പം കണക്കിലെടുക്കാതെ ഗുണനിലവാരമില്ലാത്ത പ്രഭാതഭക്ഷണം കഴിച്ചവരില്‍ കുടവയര്‍, ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുക, വൃക്കകളുടെ തകരാറുകള്‍ പോലുള്ള സമാനമായ നെഗറ്റീവ് ആരോഗ്യ പ്രവണതകള്‍ കണ്ടെത്തിയതായി പഠനം വിലയിരുത്തി.

പ്രോട്ടീൻ, കൊഴുപ്പ്, നാരുകൾ, പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ് തുടങ്ങിയ ഒമ്പത് പ്രധാന പോഷക ഘടകങ്ങളെ അടിസ്ഥാനമാക്കി ഭക്ഷണത്തെ സ്കോർ ചെയ്യുന്ന മീൽ ബാലൻസ് സൂചിക ഉപയോഗിച്ചാണ് പ്രഭാതഭക്ഷണത്തിന്റെ ഗുണനിലവാരം വിലയിരുത്തിയത്. പഞ്ചസാര, പൂരിത കൊഴുപ്പ്, സോഡിയം എന്നിവയ്ക്കുള്ള ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങളും ഈ സൂചിക പരിഗണിക്കുന്നു. ഉയർന്ന സ്കോറുകൾ മികച്ച പോഷകാഹാര നിലവാരത്തെ സൂചിപ്പിക്കുന്നു.

Ideal breakfast
മൂത്രം പിടിച്ചുവയ്ക്കുന്ന ശീലം വൃക്കയ്ക്ക് 'പണി'യാകും, ആരോഗ്യപ്രശ്നങ്ങൾ

എന്താണ് 'ഐഡിയൽ' ബ്രേക്ക്ഫാസ്റ്റ്

മികച്ച ബ്രേക്ക്ഫാസ്റ്റ് അല്ലെങ്കില്‍ ഐഡിയല്‍ ബ്രേക്ക്ഫാസ്റ്റില്‍ ദൈനംദിന കലോറി ഉപഭോഗത്തിന്‍റെ 20-30 ശതമാനം അടങ്ങിയിരിക്കണമെന്ന് പഠനം പറയുന്നു. ധാന്യങ്ങൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പഴങ്ങളോ പച്ചക്കറികളോ ഉൾപ്പെടുന്ന സമീകൃതാഹാരത്തിലായിരിക്കണം ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്.

Ideal breakfast
വെയിലേറ്റ് ചർമം ആകെ കരിവാളിച്ചോ? ക‍ഞ്ഞിവെള്ളം മാത്രം മതി, ടാൻ നീക്കാം

അതേസമയം പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പും കൂടുതലായി അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങൾ പ്രഭാതഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കണം. ബ്രേക്ക്ഫാസ്റ്റ് ചിട്ടപ്പെടുത്തുന്നത് മെറ്റബോളിക് സിൻഡ്രോം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നീ ആരോഗ്യ അവസ്ഥകളെ കൈകാര്യം ചെയ്യുന്നതിലും തടയുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

Summary

What is Ideal breakfast?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com