ചോക്കിനോടും മണ്ണിനോടും കൊതി, സോപ്പിന്‍റെ മണം കേള്‍ക്കുമ്പോള്‍ വായില്‍ വെള്ളമൂറും; ഗര്‍ഭിണികളിലെ പോഷകക്കുറവ്, എന്താണ് പിക്ക ഈറ്റിംഗ് ഡിസോഡര്‍?

പോഷകാഹാരക്കുറവ് മുതൽ ഓട്ടിസം അല്ലെങ്കിൽ ഒസിഡി പോലുള്ള മാനസികാരോഗ്യ അവസ്ഥകൾ വരെ ഇതിന് കാരണമാകാം
എന്താണ് പിക്ക ഈറ്റിംഗ് ഡിസോഡര്‍?
എന്താണ് പിക്ക ഈറ്റിംഗ് ഡിസോഡര്‍?
Updated on
1 min read

ചില സോപ്പുകളുടെ മണം കേൾക്കുമ്പോൾ വായിൽ വെള്ളമൂറും. ഇത്തരത്തിൽ ചോക്കിനോടും മണ്ണിനോടുമൊക്കെ കൊതിയുള്ള നിരവധി ആളുകൾ നമ്മുക്ക് ചുറ്റുമുണ്ടാകാം. കൊച്ചുകുട്ടികൾ അവർക്ക് ചുറ്റും കാണുന്ന സാധനങ്ങൾ എന്താണെന്ന് പോലും അറിയാതെ നേരെ വായിലേക്കിടുന്ന സ്വഭാവം ശ്രദ്ധിച്ചിട്ടില്ല. ചിലർ ഈ സ്വഭാവം വളരുമ്പോഴും നിലനിർത്തും. ഭക്ഷ്യയോ​ഗ്യമല്ലെന്ന് തിരിച്ചറിയാമെങ്കിലും ഇത്തരം സാധാനങ്ങളൊടുള്ള കൊതി തുടരും. കുട്ടികളിലും മുതിർന്നവരിലും ഈ അവസ്ഥ കണ്ടുവരാറുണ്ട്. 'പിക്ക ഈറ്റിംഗ് ഡിസോഡര്‍' എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്.

എന്താണ് പിക്ക?

ചോക്ക്, പെയിന്റ്, പേപ്പർ, സോപ്പ്, കളിമണ്ണ് തുടങ്ങിയ ഭക്ഷ്യയോ​ഗ്യമല്ലാത്ത സാധനങ്ങൾ കഴിക്കാനുള്ള ശക്തമായ ആസക്തി തോന്നുകയും അത് നിയന്ത്രിക്കാനാവാതെ വരികയുമാണ് പിക്ക ഈറ്റംഗ് ഡിസോഡര്‍ എന്ന അവസ്ഥ. ഇതൊരു വൈകല്യമായാണ് കണക്കാക്കുന്നത്. പോഷകാഹാരക്കുറവ് മുതൽ ഓട്ടിസം അല്ലെങ്കിൽ ഒസിഡി പോലുള്ള മാനസികാരോഗ്യ അവസ്ഥകൾ വരെ ഈ വൈകല്യത്തിന് കാരണമാകാമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടികാണിക്കുന്നു.

ഗര്‍ഭിണികളില്‍ ഹോർമോണുകളുടെ അളവിലുള്ള മാറ്റവും ഇരുമ്പ്, സിങ്ക് തുടങ്ങിയ പോഷകങ്ങളുടെ കുറവും കാരണം പിക്ക ഈറ്റിംഗ് ഡിസോർഡർ ഉണ്ടാവാൻ സാധ്യത കൂടുതലാണ്. എന്നാൽ ഇത്തരം സാധനങ്ങൾ കഴിക്കുന്ന ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

മാനസിക ഘടകങ്ങളും പിക്ക ഈറ്റിംഗ് ഡിസോർഡർ വികസിപ്പിക്കുന്നതിന് കാരണമാകും. ചിലർ സമ്മർദ്ദം, ഉത്കണ്ഠ എന്നിവയ്ക്ക് പരിഹാരമായി ഇത്തരം ഭക്ഷണേതര സാധനങ്ങൾ കഴിക്കുന്നതിനെ ഉപയോ​ഗിക്കാറുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത്തരം ഭക്ഷ്യയോ​ഗ്യമല്ലാത്ത സാധനങ്ങളിൽ നിന്നും ഒഴിവായി നിൽക്കാൻ കഴിയില്ലെന്നതാണ് ഇതിന്റ പ്രധാന ലക്ഷണം. ദേഷ്യം, ഉറക്കമില്ലായ്മ, ഹൈപ്പർ ആക്ടിവിറ്റി, അശ്രദ്ധ എന്നിയെല്ലാം പിക്കയുടെ ലക്ഷണങ്ങളാണ്.

എന്താണ് പിക്ക ഈറ്റിംഗ് ഡിസോഡര്‍?
'ഏകാന്തത' ആരോഗ്യത്തിന് ഹാനികരം; 12 സിഗരറ്റ് ഒന്നിച്ചു വലിക്കുന്നതിനിനെക്കാള്‍ അപകടം, പഠനം

ചികിത്സ

ബിഹേവിയറൽ തെറാപ്പി മുതൽ സപ്ലിമെൻ്റുകൾ ഉപയോഗിച്ച് പോഷക അസന്തുലിതാവസ്ഥയെ ചികിത്സിക്കുന്നത് വരെ പിക്ക ഈറ്റിംഗ് ഡിസോർഡറിൽ നിന്നും പുറത്തുവരാൻ ആരോ​ഗ്യവിദ​ഗ്ധർ ഉപയോ​ഗിക്കാറുണ്ട്. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പിന്തുണ അപകട സാധ്യത കുറയ്ക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com