കുറഞ്ഞ വേദന, കൂടുതൽ ഫലപ്രദം; എന്താണ് റോബോട്ടിക് സർജറി?

രോഗികളുടെ പരിചരണത്തിൽ ഒരു വിപ്ലവം സൃഷ്ടിക്കുകയും സർജന്മാരുടെയും രോഗികളുടെയും പ്രിയപ്പെട്ട ശസ്ത്രക്രിയാ മാർഗമായി മാറുകയും ചെയ്തു.
robotic-surgery
Robotic Surgery.
Updated on
2 min read

ർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിയിൽ റോബോട്ടിക് സാങ്കേതികവിദ്യയുടെ കടന്നുവരവ് വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. ഈ നൂതന സംവിധാനം ശസ്ത്രക്രിയകളുടെ കൃത്യതയും കാര്യക്ഷമതയും വർധിപ്പിക്കുക മാത്രമല്ല, രോഗിയുടെ ചികിത്സാഫലങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. റോബോട്ടിക് സർജറി എങ്ങനെയാണ് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിയിൽ ഉപയോഗിക്കുന്നതെന്നും, അത് രോഗികളുടെ ആരോഗ്യം വീണ്ടെടുക്കാൻ എങ്ങനെ സഹായിക്കുന്നുവെന്നും, ഈ മേഖലയുടെ ഭാവി എങ്ങനെ മാറ്റിമറിക്കുമെന്നും പരിശോധിക്കാം.

റോബോട്ടിക്-അസിസ്റ്റഡ് സർജിക്കൽ ഗ്യാസ്ട്രോഎൻ്ററോളജി

റോബോട്ടിക് സാങ്കേതികവിദ്യ, പ്രത്യേകിച്ച് ഡാവിഞ്ചി എക്സ് ഐ സർജിക്കൽ സിസ്റ്റം, സർജിക്കൽ ഗ്യാസ്ട്രോഎൻ്ററോളജിയിൽ ഒരു പുതിയ മുന്നേറ്റം സൃഷ്ടിക്കുന്നു. കുറഞ്ഞ മുറിവുകളുള്ള ഈ ശസ്ത്രക്രിയാരീതി രക്തസ്രാവം കുറയ്ക്കാനും, വേദനയില്ലാത്ത ചികിത്സ നൽകാനും, രോഗികൾക്ക് വേഗത്തിൽ സുഖം പ്രാപിക്കാനും സഹായിക്കുന്നു. ഇത് രോഗികളുടെ പരിചരണത്തിൽ ഒരു വിപ്ലവം സൃഷ്ടിക്കുകയും സർജന്മാരുടെയും രോഗികളുടെയും പ്രിയപ്പെട്ട ശസ്ത്രക്രിയാ മാർഗമായി മാറുകയും ചെയ്തു.

സങ്കീർണതകളില്ലാത്ത ശസ്ത്രക്രിയ: കൃത്യതയും വൈദഗ്ധ്യവും

ഡാവിഞ്ചി എക്സ് ഐ റോബോട്ടിക് സിസ്റ്റത്തിൻ്റെ ഏറ്റവും വലിയ സവിശേഷത അതിൻ്റെ 3D+HD ദൃശ്യസംവിധാനമാണ്. ഇത് ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടർക്ക് ശരീരത്തിൻ്റെ ഏറ്റവും സൂക്ഷ്മമായ ഭാഗങ്ങൾ പോലും വളരെ വ്യക്തമായി കാണാനും അതിലൂടെ കൃത്യതയോടെ ശസ്ത്രക്രിയ നടത്താനും സാധിക്കും. സർജൻ ഒരു കൺസോൾ ഉപയോഗിച്ച് റോബോട്ടിക് കൈകളെ നിയന്ത്രിക്കുമ്പോൾ, ആ കൈകൾ മനുഷ്യൻ്റെ കൈകളുടെ ചലനങ്ങൾ അതേപടി അനുകരിക്കുന്നു. ഇത് ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട സങ്കീർണമായ ശസ്ത്രക്രിയകളായ ഗ്യാസ്ട്രെക്ടമി, കോളക്ടമി എന്നിവയിൽ കൂടുതൽ സൂക്ഷ്മമായ നീക്കങ്ങൾ സാധ്യമാക്കുന്നു.

മെച്ചപ്പെട്ട ദൃശ്യങ്ങൾ: 3D ഹൈ-ഡെഫനിഷൻ കാഴ്ച

പരമ്പരാഗത ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയകളിൽ നിന്ന് വ്യത്യസ്തമായി, റോബോട്ടിക് സംവിധാനം സർജന്മാർക്ക് 3D ഹൈ-ഡെഫനിഷൻ കാഴ്ച നൽകുന്നു. ഇത് ശരീരത്തിനുള്ളിലെ അവയവങ്ങളെയും കോശങ്ങളെയും അതിൻ്റെ എല്ലാ വശങ്ങളിലും വളരെ വ്യക്തമായി കാണാൻ സഹായിക്കുന്നു. ഈ മെച്ചപ്പെട്ട കാഴ്ചാസംവിധാനം, സർജന്മാർക്ക് സങ്കീർണ്ണമായ ശരീരഘടനയുള്ള രോഗികളിൽ പോലും കൃത്യതയോടെ ശസ്ത്രക്രിയ ചെയ്യാനും, കൂടുതൽ മികച്ച തീരുമാനങ്ങൾ എടുക്കാനും അതുവഴി നല്ല ചികിത്സാഫലങ്ങൾ ഉണ്ടാക്കാനും സഹായിക്കുന്നു.

രോഗികൾക്കുള്ള പ്രധാന പ്രയോജനങ്ങൾ

പരമ്പരാഗത ശസ്ത്രക്രിയകളെ അപേക്ഷിച്ച് റോബോട്ടിക് ശസ്ത്രക്രിയകൾക്ക് രോഗികൾക്ക് നിരവധി ഗുണങ്ങളുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത്, ശസ്ത്രക്രിയക്ക് ശേഷമുള്ള വേദന വളരെ കുറവായിരിക്കും, ആശുപത്രിവാസം കുറഞ്ഞ ദിവസങ്ങളായിരിക്കും, വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സാധിക്കും എന്നിവയാണ്. ചെറിയ മുറിവുകളിലൂടെ ശസ്ത്രക്രിയ ചെയ്യുന്നത് അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും, ശസ്ത്രക്രിയക്ക് ശേഷമുള്ള ബുദ്ധിമുട്ടുകൾ കുറയുകയും ചെയ്യുന്നു. ഇത് രോഗികൾക്ക് മികച്ച അനുഭവം നൽകുകയും അവരുടെ ജീവിത നിലവാരം വേഗത്തിൽ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഗ്യാസ്ട്രോഎൻ്ററോളജിയിൽ വികസിച്ചുകൊണ്ടിരിക്കുന്ന റോബോട്ടിക് സാധ്യതകൾ

ആദ്യമായി റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് വളരെ ലളിതമായ ശസ്ത്രക്രിയകളാണ് ചെയ്തിരുന്നതെങ്കിൽ, ഇപ്പോൾ അത് സങ്കീർണ്ണമായ പല ശസ്ത്രക്രിയകളിലേക്കും വ്യാപിപ്പിച്ചു. ഉദാഹരണത്തിന്, ഗ്യാസ്‌ട്രോഇന്റസ്റ്റിനൽ കാൻസറുകൾ, ഗ്യാസ്ട്രെക്ടമി, കോളക്ടമി, പാൻക്രിയാറ്റിക് സർജറി, ഹെർണിയ റിപ്പയർ എന്നിവയെല്ലാം ഇപ്പോൾ റോബോട്ടിക് സംവിധാനത്തിൻ്റെ സഹായത്തോടെ വിജയകരമായി ചെയ്യുന്നു.

റോബോട്ടിക് സംവിധാനങ്ങൾ കൂടുതൽ വികസിച്ചുകൊണ്ടിരിക്കുമ്പോൾ, ഗ്യാസ്ട്രോഎൻ്ററോളജി ഡോക്ടർമാർക്ക് വിവിധ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങൾ ചികിത്സിക്കാൻ കൂടുതൽ മികച്ച ഓപ്ഷനുകൾ ലഭിക്കുന്നു. ഇത് രോഗികളുടെ പരിചരണത്തിൽ ഒരു വിപ്ലവം സൃഷ്ടിക്കാൻ സഹായിക്കുന്നു.

robotic-surgery
​വെറും വയറ്റിൽ ​ഗ്രീൻ ടീ കുടിക്കുന്നവരാണോ? ഈ അബദ്ധം ആവർത്തിക്കരുത്

വെല്ലുവിളികളും ഭാവിയും:

ഗ്യാസ്ട്രോഎൻ്ററോളജിയിൽ റോബോട്ടിക് സാങ്കേതികവിദ്യയുടെ ഉപയോഗം വലിയ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും, ചില വെല്ലുവിളികളും നിലനിൽക്കുന്നുണ്ട്. ഉയർന്ന ചെലവ്, സർജന്മാർക്ക് വേണ്ട പരിശീലനം, ഈ സാങ്കേതികവിദ്യ എല്ലാവർക്കും ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. എന്നിരുന്നാലും, ഈ വെല്ലുവിളികൾ പരിഹരിക്കാൻ ലോകമെമ്പാടും ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഭാവിയിൽ, റോബോട്ടിക് ശസ്ത്രക്രിയകൾ കൂടുതൽ വ്യാപകമാകാനും എല്ലാവർക്കും ലഭ്യമാകാനും സാധ്യതയുണ്ട്.

robotic-surgery
'വേ​ഗത്തിൽ ഓടിയിരുന്ന കാർ പെട്ടെന്ന് സ്പീഡ് ബ്രേക്കറിൽ കയറിയ പോലെ'; വാർദ്ധക്യത്തോട് പൊരുത്തപ്പെട്ടത് ഇങ്ങനെയെന്ന് അമിതാഭ് ബച്ചൻ

ഗ്യാസ്ട്രോഎൻ്ററോളജിയിൽ റോബോട്ടിക്സിൻ്റെ ഭാവിയാണ് രോഗികൾക്ക് മെച്ചപ്പെട്ട പരിചരണം നൽകുന്നത്. ഈ സാങ്കേതികവിദ്യ വികസിക്കുമ്പോൾ, ഡോക്ടർമാരുടെ വൈദഗ്ധ്യവും റോബോട്ടിക്സിൻ്റെ കൃത്യതയും തമ്മിലുള്ള സഹകരണം, ഗ്യാസ്ട്രോഎൻ്ററോളജി ശസ്ത്രക്രിയകൾ കൂടുതൽ കാര്യക്ഷമമാക്കാനും, രോഗികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇത് ആരോഗ്യരംഗത്തെ ഒരു സുപ്രധാന മുന്നേറ്റമാണ്.

തയ്യാറാക്കിയത്: ഡോ കാർത്തിക് കുൽശ്രേഷ്ഠ, കൺസൾട്ടൻ്റ് MBBS, MS (ജനറൽ സർജറി), DNB (ജനറൽ സർജറി), DNB (സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി), MNAMS, FMAS, FIAGES, അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ അങ്കമാലി

Summary

What is Robotic Surgery and what are the advantages.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com