സാരി ഉടുത്താൽ കാൻസർ വരുമോ! എന്താണ് 'സാരി കാൻസർ'?

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ, പ്രത്യേകിച്ച അരക്കെട്ടിന് താഴെ വീക്കമുണ്ടാവുകയും പിന്നീട് ​ഗുരുതരവുമാകുന്ന അവസ്ഥയാണിത്.
Sari Cancer
Sari CancerPinterest
Updated on
1 min read

ന്ത്യൻ സ്ത്രീകളുടെ പരമ്പരാ​ഗത വേഷമാണ് സാരി. ഇന്ന് ദിവസവും സാരിയുടുക്കുന്നവരെ അധികം കാണാൻ കഴിയില്ലെങ്കിലും സാരി ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. സ്ക്വാമസ് സെൽ കാർസിനോമ (എസ്‌സിസി) എന്ന മാരകമായ രോ​ഗാവസ്ഥയെ പ്രാദേശികമായി പറയുന്നതാണ് സാരി കാൻസർ.

സാരി ഉടുത്താൽ ഉടൻ കാൻസറോ എന്ന് ആശങ്കപ്പെടേണ്ട കാര്യമില്ല. ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ, പ്രത്യേകിച്ച അരക്കെട്ടിന് താഴെ വീക്കമുണ്ടാവുകയും പിന്നീട് ​ഗുരുതരവുമാകുന്ന അവസ്ഥയാണിത്. സാരിയോ മുണ്ടോ മുറുക്കി ഉടുക്കുമ്പോഴും ജീൻസ് പതിവായി ധരിക്കുമ്പോഴും ഈ ആരോ​ഗ്യാവസ്ത ഉണ്ടാകാം.

1945-ൽ ദോത്തി കാൻസർ എന്ന പദപ്രയോ​ഗവും സമാനരീതിയിൽ എത്തിയതാണ്. 2011-ൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ജേർണലിൽ ഇത് സംബന്ധിച്ച് പരാമശിച്ചിരുന്നു. ദീർഘനേരം സാരി പോലുള്ള വസ്ത്രം വെയ്സ്റ്റ് ഡെർമറ്റോസിസ് ആവുകയും പിന്നീടത് ​ഗുരുതരമാവുകയും ചെയ്യും. തുടർന്ന് അർബുദത്തിലേക്ക് നയിക്കുകയും ചെയ്യാം. അരക്കെട്ടിനെ ബാധിക്കുന്ന അർബുദത്തെയാണ് സാരി കാൻസർ എന്ന് വിളിക്കുന്നത്.

Sari Cancer
സെർവിക്കൽ കാൻസർ എങ്ങനെ തിരിച്ചറിയാം; അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങൾ

ചർമത്തിന് പുറമെയുള്ള സ്ക്വാമസ് കോശങ്ങളെയാണ് അർബുദം ബാധിക്കുക. അമിത സൂര്യപ്രകാശമേൽക്കുന്ന ശരീരഭാഗങ്ങളിലും സാരി കാൻസർ ഉണ്ടാവാൻ സാധ്യതയുണ്ട്. ചർമത്തിലെ ചുവന്ന പാടുകൾ, വ്രണങ്ങൾ, അരക്കെട്ടിന് സമീപമുണ്ടാകുന്ന മുഴകൾ എന്നിവയാണ് സാരി കാൻസറിന്റെ ലക്ഷണങ്ങൾ.

Sari Cancer
അവിവാഹിതരായ പുരുഷന്മാരിൽ കാൻസർ നിരക്ക് 68 ശതമാനം കൂടുതലെന്ന് പുതിയ പഠനം, സ്ത്രീകളിൽ 83 ശതമാനം

പേര് സാരി കാൻസർ എന്നാണെങ്കിലും സാരിയല്ല ഇവിടുത്തെ വില്ലനെന്നാണ് വിദ​ഗ്ധർ പറയുന്നത്. അരക്കെട്ടിൽ ഇറുക്കിക്കെട്ടുന്ന അടിപ്പാവാടയാണ് പ്രധാന പ്രശ്നം. ഇത് ചർമത്തില്‍ ഉരഞ്ഞ് മുറിവുകളുണ്ടാക്കുകയാണ് ചെയ്യുന്നത്. അതിനാൽ ഇവ ധരിക്കുമ്പോൾ ചർമത്തെ ബാധിക്കും വിധം ഇറുകിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്. ബെല്‍റ്റ് അയച്ചും മൃദുവായ ക്രീമുകള്‍ പുരട്ടിയും ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതുമൂലമുണ്ടാകുന്ന ത്വക്ക് രോഗങ്ങള്‍ ഒഴിവാക്കാമെന്നും വിദഗ്ദർ പറയുന്നു.

Summary

What is Sari Cancer, symptoms and prevention

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com