20 മണിക്കൂർ വരെ ഉറക്കം, സ്ഥലകാലബോധമില്ലാത്ത പെരുമാറ്റം; അപൂർവ ന്യൂറോളജിക്കൽ ഡിസോർഡർ, എന്താണ് ക്ലീൻ-ലെവിൻ സിൻഡ്രോം

സ്ലീപ്പിങ് ബ്യൂട്ടി സിൻഡ്രോം അഥവാ ക്ലീൻ-ലെവിൻ സിൻഡ്രോം (കെ‌എൽ‌എസ്) എന്നത് ഒരു അപൂർവ ന്യൂറോളജിക്കൽ വൈകല്യമാണ്.
Kleine-Levin Syndrome
എന്താണ് ക്ലീൻ-ലെവിൻ സിൻഡ്രോം
Updated on
1 min read

ദിവസങ്ങളോളം അല്ലെങ്കിൽ ആഴ്ചകളോളം ഉറങ്ങിപ്പോകുന്ന അവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കെട്ടകഥയല്ല, ആർക്കു വേണമെങ്കിലും അത്തരം ഒരു അവസ്ഥ ഉണ്ടാകാം. സ്ലീപ്പിങ് ബ്യൂട്ടി സിൻഡ്രോം അഥവാ ക്ലീൻ-ലെവിൻ സിൻഡ്രോം (കെ‌എൽ‌എസ്) എന്നാണ് ഈ അപൂർവ ന്യൂറോളജിക്കൽ വൈകല്യത്തെ വിളിക്കുന്നത്.

ക്ലീൻ-ലെവിൻ സിൻഡ്രോം (കെ‌എൽ‌എസ്) ഉള്ള വ്യക്തികൾ ദിവസത്തില്‍ 20 മണിക്കൂര്‍ വരെയൊക്കെ ഉറങ്ങിയേക്കാം, ചിലപ്പോൾ ആഴ്ചകളോളം. 32 ദിവസത്തിലധികം വരെ ഉറങ്ങിയ വ്യക്തികളുടെ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഒരു ദശലക്ഷത്തില്‍ ഒന്ന് മുതല്‍ അഞ്ച് വരെ ആളുകളില്‍ ക്ലീൻ-ലെവിൻ സിൻഡ്രോം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.

രോഗത്തിന് കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും ഹൈപ്പോതലാമസിലെ പ്രവർത്തന വൈകല്യം (ഉറക്കം, വിശപ്പ്, ശരീര താപനില എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗമാണ് ഹൈപ്പോതലാമസ്), തലച്ചോറിലുണ്ടാകുന്ന അണുബാധ, ജനിതകം എന്നിവയൊക്കെ ക്ലീൻ-ലെവിൻ സിൻഡ്രോം എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാമെന്ന് വിദ്ഗധര്‍ ചൂണ്ടിക്കാണിക്കുന്നു.

ക്ലീൻ-ലെവിൻ സിൻഡ്രോം ലക്ഷണങ്ങള്‍

  • ദൈർഘ്യം കൂടിയ ആവര്‍ത്തിച്ചുള്ള ഉറക്കമാണ് (ഹൈപ്പർസോമ്നിയ) ക്ലീൻ-ലെവിൻ സിൻഡ്രോമിന്‍റെ ഏറ്റവും പ്രധാന ലക്ഷണം.

  • വൈജ്ഞാനിക വൈകല്യം: ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ആശയക്കുഴപ്പം, സ്വപ്നത്തിലെന്ന പോലുള്ള അവസ്ഥ

  • പെരുമാറ്റ വ്യത്യാസം: ക്ഷോഭം, നിസംഗത, അടിക്കടിയുള്ള മൂഡ് മാറ്റങ്ങള്‍

  • വിശപ്പിലും കാമത്തിലും മാറ്റം: അമിതമായ വിശപ്പ് അല്ലെങ്കിൽ വർധിച്ച ലൈംഗികാഭിലാഷം.

പ്രത്യേക പരിശോധനയോ ബയോമാർക്കറോ ഇല്ലാത്തതിനാൽ കെ‌എൽ‌എസ് രോഗനിർണയം വെല്ലുവിളി നിറഞ്ഞതാണ്. കൃത്യമായ ചികിത്സയും ഇതിനില്ല.

പ്രതിരോധം

  • മൊഡാഫിനിൽ അല്ലെങ്കിൽ ആംഫെറ്റാമൈനുകൾ പോലുള്ള ഉറക്കം കുറയ്ക്കും. മൂഡ് സ്റ്റെബിലൈസറുകൾ അല്ലെങ്കിൽ ആന്റിസൈക്കോട്ടിക്കുകൾ ഉപയോഗിക്കുന്നത് പെരുമാറ്റ ലക്ഷണങ്ങളിൽ സഹായിക്കും.

  • സമ്മർദം, അണുബാധ പോലുള്ള ട്രിഗറുകൾ തിരിച്ചറിയുകയും ഒഴിവാക്കുകയും ചെയ്യുന്നത് കെ‌എൽ‌എസ് കുറയ്ക്കാൻ സഹായിച്ചേക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com