Fact Vs Myth: നാടനല്ലേ നല്ലതായിരിക്കും! നാടൻ മുട്ടയും ബ്രോയിലിർ കോഴിമുട്ടയും തമ്മിലുള്ള വ്യത്യാസം

ഈ മുട്ടകൾ തമ്മിൽ പോഷകമൂല്യത്തിൽ എന്ത് വ്യത്യാസമാണ് ഉള്ളത്?
brown and white eggs
EggsPexels
Updated on
1 min read

സൂപ്പർമാർക്കറ്റുകളിൽ പോയാൽ മുട്ടകൾ രണ്ട് സെക്ഷൻ ഉണ്ടാകും. ബ്രൗൺ നിറത്തിലുള്ള നാടൻ മുട്ടയും വെള്ള നിറത്തിലുള്ള ബ്രോയിലിർ കോഴി മുട്ടയും. ഇതിൽ നാടൻ മുട്ടകൾക്ക് വിലയും ഡിമാൻഡും കൂടുതലായിരിക്കും. അതു എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഈ മുട്ടകൾ തമ്മിൽ പോഷകമൂല്യത്തിൽ എന്ത് വ്യത്യാസമാണ് ഉള്ളത്?

രണ്ടും രണ്ട് ഇനത്തിലുള്ള കോഴികളുടെ മുട്ടയാണ്. പോഷകമൂല്യത്തിൽ രണ്ട് മുട്ടകളും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഇല്ലെന്നതാണ് യാഥാർഥമെന്ന് കൊച്ചി, ലേക്‌ഷോർ ആശുപത്രി, ക്ലിനിക്കൽ ന്യൂട്രീഷൻ വിഭാ​ഗം, ചീഫ് ഡയറ്റീഷനായ മഞ്ജു പി ജോർജ് പറയുന്നു. ഈ രണ്ട് മുട്ടകളിലും അടങ്ങിയിരിക്കുന്ന പ്രോട്ടീന്റെ അളവിൽ വ്യത്യാസങ്ങളില്ല. സാധാരണയായി രണ്ട് തരം മുട്ടകളിലും ആറ് ഗ്രാം പ്രോട്ടീന്‍ വരെയാണ് അടങ്ങിയിട്ടുള്ളതാണ്. കൊളസ്‌ട്രോളിന്റെയും, കൊഴുപ്പിന്റെയും, വിറ്റാമിനുകളുടെയും ധാതുക്കളുടെയും എല്ലാം അളവ് തുല്യമാണ്.

brown and white eggs
ലിപ്സ്റ്റിക്കിന്റെ സ്ഥിരം ഉപയോ​ഗം ചുണ്ട് കറുപ്പിക്കും, പി​ഗ്മെന്റേഷൻ ഒഴിവാക്കാൻ 5 ടിപ്സ്

പിന്നെന്തുകൊണ്ടാണ് നാടൻ മുട്ടകൾക്ക് ഇത്ര ഡിമാൻഡ് എന്ന് ചോദിച്ചാൽ, ഇവയ്ക്ക് രണ്ടിനും നൽകുന്ന തീറ്റയിലെ വ്യത്യാസമാണ് പ്രധാനം. ബ്രോയിലിർ കോഴികളിൽ നിന്ന് വ്യത്യസ്തമായി വീട്ടിലെ ചുറ്റുപാടിൽ വളരുന്നതിനാൽ നാടൻ കോഴികളുടെ മുട്ട കുറച്ചു കൂടി ഓർ​ഗാനിക് ആയിരിക്കുമെന്നും ഡയറ്റീഷ്യൻ ആയ മഞ്ജു പറയുന്നു.

brown and white eggs
മഴയെന്നാൽ കവിതയും നോസ്റ്റാൾജിയയും മാത്രമല്ല, എന്താണ് മൺസൂൺ ആങ്സൈറ്റി?

മുട്ടയുടെ തോടിന്റെ നിറം ഉള്ളിലെ പോഷകമൂല്യത്തെ ബാധിക്കാൻ സാധ്യതയില്ല. കൂടുതല്‍ ന്യൂട്രീഷ്യസ് തീറ്റ കഴിച്ച് വളര്‍ന്ന കോഴികളുടെ മുട്ടയാണെങ്കില്‍ അതില്‍ കൂടുതല്‍ ആരോഗ്യകരമായ ഘടകങ്ങള്‍ അടങ്ങിയിരിക്കും. കോഴികള്‍ എവിടെ വളര്‍ന്നു, എന്ത് കഴിച്ചു, ഹോര്‍മോണ്‍ കുത്തിവച്ച കോഴിയാണോ തുടങ്ങിയ കാര്യങ്ങള്‍ മുട്ടയിലും പ്രതിഫലിക്കും.

Summary

What is the difference between brown and white eggs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com