തൈരല്ല യോ​ഗർട്ട്, വ്യത്യാസമുണ്ട് രുചിയിലും ഗുണത്തിലും

യോഗർട്ടിന്റെ ശരിയായ രുചിയും ടെക്‌സ്ച്ചറും ലഭിക്കണമെങ്കിൽ കൃത്യമായ താപനിലയിൽ അവ തയ്യാറാക്കുകയും വേണം
Curd vs Yogurt
Curd vs YogurtMeta AI Image
Updated on
1 min read

തൈരും യോ​ഗർട്ടും ഒന്നാണോ? പലർക്കുമുള്ള സംശയമാണ്. പലരും തൈരിനെ പരിഷ്ക്കാരി ആക്കാൻ വേണ്ടി വിളിക്കുന്നതാണ് യോ​ഗർട്ട് എന്ന് പറയുന്നവരുമുണ്ട്. കാഴ്ചയിൽ സാമ്യമുണ്ടെങ്കിലും രണ്ടും രണ്ടാണെന്നതാണ് സത്യം. ഇവ രണ്ടും പാലിൽ നിന്നാണ് ഉണ്ടാകുന്നത്. എന്നാൽ ഇവ രണ്ടും രുചിയിലും തയ്യാറാക്കുന്നതിലും എല്ലാം വ്യത്യസ്തമാണ്.

തൈര് ഒട്ടുമിക്ക വീട്ടിലും ഉണ്ടാകാറുണ്ട്. കാച്ചിയ പാലില്‍ ഉറയൊഴിച്ച് പ്രകൃതിദത്തമായി ഉണ്ടാക്കുന്നതാണ് തൈര്. പാലില്‍ അടങ്ങിയ കെസിന്‍ എന്ന പ്രോട്ടീനെ ബാക്ടീരിയ വിഘടിപ്പിച്ചാണ് തൈര് ഉണ്ടാകുന്നത്. എന്നാൽ യോഗർട്ട് ഇതുപോലെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയില്ല. കൃത്രിമ ആസിഡുകൾ ഉപയോഗിച്ചാണ് യോഗർട്ട് ഉണ്ടാക്കുക. വാണിജ്യാടിസ്ഥാനത്തിലാണ് ഇവ പൊതുവെ നിർമ്മിക്കുക. യോഗര്‍ട്ട് നിയന്ത്രിത ഫെര്‍മെന്‍റേഷന് വിധേയമാകുന്നതാണ്. ലാക്ടോബാസിലസ് ബള്‍ഗേറിസസും ത്രെപ്‌റ്റോകോക്കസ് തെര്‍മോഫീലസ് എന്ന രണ്ട് തരം ബാക്ടീരിയകളെ ഉപയോഗിച്ചാണ് പാല്‍ പുളിപ്പിക്കുന്നത്.

യോഗർട്ടിന്റെ ശരിയായ രുചിയും ടെക്‌സ്ച്ചറും ലഭിക്കണമെങ്കിൽ കൃത്യമായ താപനിലയിൽ അവ തയ്യാറാക്കുകയും വേണം. തൈരിലും യോഗർട്ടിലും പ്രോബയോട്ടിക് ബാക്ടീരിയയാണ് അടങ്ങിയിരിക്കുന്നത്. എന്നിരുന്നാലും അവയുടെ അളവിൽ അൽപം മുൻപന്തിയിൽ നിൽക്കുന്നത് യോഗർട്ടാണ്. അതുകൊണ്ട് ഇവ രണ്ടിന്‍റെ രുചിയിലും ഘടനയിലും വ്യത്യാസപ്പെട്ടിരിക്കും. കൂടാതെ പലതവണ അരിച്ചെടുത്ത് അവശേഷിക്കുന്ന ദ്രാവകം (വേ) നീക്കം ചെയ്ത ശേഷമാണ് യോഗര്‍ട്ട് ഉണ്ടാക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ യോഗര്‍ട്ട് കൂടുതല്‍ കട്ടിയുള്ളതും ക്രീമിയുമായി മാറുന്നു.

Curd vs Yogurt
ആറി തണുത്ത ചായ പാമ്പിൻ വിഷത്തെക്കാൾ അപകടം!

ഗുണങ്ങള്‍

നെഞ്ചെരിച്ചില്‍ ഉള്ളവര്‍ തൈര് കഴിക്കുന്നത് അസിഡിറ്റി ഉണ്ടാക്കും. അത്തരക്കാര്‍ യോഗര്‍ട്ട് കഴിക്കുന്നതാണ് നല്ലത്. എന്നാല്‍ കലോറിയുടെ അളവും രണ്ടിലും ഏകദേശം ഒരുപോലെയായിരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. തൈരും യോഗര്‍ട്ടും മികച്ച പ്രോബയോട്ടിക്കാണ്. അതുകൊണ്ട് കുടലിന്‍റെ ആരോഗ്യത്തിനും ദഹനത്തിനും സഹായിക്കും.

Curd vs Yogurt
കരിക്കിനെ പേടിക്കേണ്ടതില്ല, പ്രമേ​ഹ രോ​ഗികൾക്ക് ധൈര്യമായി കുടിക്കാം

അതേസമയം അരിച്ചെടുക്കുമ്പോള്‍ ലാക്ടോസ് നീക്കം ചെയ്യപ്പെടുന്നതിനാല്‍ യോഗര്‍ട്ടില്‍ പഞ്ചസാരയുടെ അളവ് കുറവാണ്. കൂടാതെ സാധാരണ തൈരില്‍ ഉള്ളതിനേക്കാള്‍ ഇരട്ടി പ്രോട്ടീന്‍ യോഗര്‍ട്ടില്‍ ഉണ്ടാകും. അമിത രക്തസമ്മര്‍ദവും കൊളസ്ട്രോളും നിയന്ത്രിച്ച് ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ ഇവ രണ്ടും സഹായിക്കും.

Summary

What is the difference between curd and yogurt

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com