ഉപ്പിലിട്ട ഭക്ഷണങ്ങളോടുള്ള 'ആ കൊതി' ചില ആരോ​പ്രശ്നങ്ങളുടെ സൂചനയാണ്

ചില മെഡിക്കൽ അവസ്ഥകൾ ഉപ്പിനോടുള്ള ആസക്തിയെ പ്രോത്സാഹിപ്പിച്ചേക്കാം.
Salted Mango
Salted MangoPinterest
Updated on
2 min read

പ്പിലിട്ട മാങ്ങയും നെല്ലിക്കയുമെന്നൊക്കെ കേട്ടാൽ തന്നെ വായിൽ വെള്ളം നിറയും. ഉപ്പിൽ അടങ്ങിയ സോഡിയം ശരീരത്തിന്റെ പല പ്രവർത്തനങ്ങൾക്കും അത്യന്താപേക്ഷിതമാണ്. എന്നാൽ ഉപ്പിലിട്ടതിനോടുള്ള അമിതമായ ആസക്തി (Crave Salt) ചില ആരോ​ഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാകാം.

സോൾട്ട് ക്രേവിങ്ങിന് പിന്നിലെ കാരണം

പേശികളുടെ ചലനത്തെ പിന്തുണയ്ക്കാൻ സോഡിയം ആവശ്യമാണ്. മാത്രമല്ല, ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും നാഡികളിലേക്ക് സിഗ്നലുകൾ അയയ്ക്കുന്നതിനും സോഡിയം നിർണായക പങ്ക് വഹിക്കുന്നു. ഭക്ഷണത്തിൽ ഉപ്പ് ചേർക്കുക എന്നതാണ് സോഡിയം ശരീരത്തിൽ എത്താനുള്ള എളുപ്പ വഴി. എന്നാൽ ചിലപ്പോൾ ഉപ്പിട്ട ഭക്ഷണത്തോടുള്ള ശക്തമായ ആസക്തി ആളുകൾക്ക് അനുഭവപ്പെടാം. ഇതിന് പിന്നിൽ പല കാരണങ്ങൾ ഉണ്ടാകാം.

നിർജ്ജലീകരണം

അമിതമായ വിയർപ്പ്, ഛർദ്ദി അല്ലെങ്കിൽ മൂത്രമൊഴിക്കൽ കാരണം ശരീരത്തിൽ നിന്ന് ഏറെ ജലം നഷ്ടപ്പെടുന്നതിനൊപ്പം സോഡിയവും നഷ്ടപ്പെടുന്നു. അത് നിങ്ങളുടെ തലച്ചോറിലേക്ക് കൂടുതൽ ഉപ്പ് കഴിക്കാൻ പ്രേരിപ്പിക്കുന്ന സിഗ്നലുകൾ അയയ്ക്കുന്നു. ഇത് ഉപ്പിട്ട ഭക്ഷണങ്ങളോട് ആസക്തി ഉണ്ടാക്കാം.

ഇമോഷണൽ ഈറ്റിങ്

സമ്മർദം, ദുഃഖം, ഉത്കണ്ഠ എന്നിവ അനുഭവപ്പെടുന്ന സമയങ്ങളിൽ ആളുകൾ ഉപ്പിട്ട ഭക്ഷണം കഴിക്കാൻ ആ​ഗ്രഹിക്കുന്നു. ഇത് സെറോടോണിൻ, നോർപിനെഫ്രിൻ എന്നിവ ഉൽപാദിപ്പിക്കുന്നു. വിഷാദവും ഉത്കണ്ഠയും മൂലം പലപ്പോഴും അസ്വസ്ഥമാകുന്ന കുറഞ്ഞു പോകുന്ന ഹോർമോണുകളാണിവ.

ഉറക്കക്കുറവ്

ഉയർന്ന നിലവാരമുള്ള ഉറക്കം ലഭിക്കാത്തത് ഭക്ഷണക്രമത്തെ സ്വാധീനിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഉറക്കമില്ലായ്മ ഉപ്പിലിട്ട അല്ലെങ്കിൽ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളോടുള്ള ആസക്തി വർധിപ്പിക്കും.

ആരോഗ്യസ്ഥിതികൾ

ചില മെഡിക്കൽ അവസ്ഥകൾ ഉപ്പിനോടുള്ള ആസക്തിയെ പ്രോത്സാഹിപ്പിച്ചേക്കാം. ഉദാഹരണത്തിന്, അഡിസൺസ് രോഗം അഡ്രീനൽ ഗ്രന്ഥികളെ ബാധിക്കുന്നു. ഇത് സോഡിയത്തിന്റെയും ദ്രാവകത്തിന്റെയും അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു. സിസ്റ്റിക് ഫൈബ്രോസിസ്, ബാർട്ടർ സിൻഡ്രോം എന്നിവയും സോഡിയത്തിന്റെ അളവിനെ സ്വാധീനിക്കുകയും ഉപ്പിനോടുള്ള ആസക്തിക്ക് കാരണമാകുകയും ചെയ്യും.

Salted Mango
വർക്ക്ഔട്ടിന് മുൻപ് ഒരു ​ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ്, ദിവസം മുഴുവൻ ഉന്മേഷം, ചർമം തിളങ്ങും

ഉപ്പിനോടുള്ള ആസക്തി സാധാരണമാണെങ്കിലും, അമിതമായി ഉപ്പ് ഭക്ഷണത്തിൽ ചേർക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഉയർന്ന സോഡിയത്തിന്റെ അളവ് ശരീരത്തിൽ വളരെയധികം ജലാംശം പിടിച്ചുനിർത്താൻ ഇടയാക്കും. ഇത് ഹൃദയത്തിന്റെ പണി ഇരട്ടിയാക്കുകയും. മറ്റ് അവയവങ്ങൾക്ക് സമ്മർദം കൂട്ടുകയും ചെയ്യുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിച്ചേക്കാം, കാലക്രമേണ ഹൃദയം, വൃക്കകൾ, തലച്ചോറ് എന്നിവയ്ക്ക് തകരാറുകൾ ഉണ്ടാക്കാം.

Salted Mango
പ്രായം കൂടുന്തോറും ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവും കുറയും, ഡയറ്റിലും വേണം ശ്രദ്ധ

അമേരിക്കൻ ഹാർട്ട് അസോസിയേഷനും അമേരിക്കക്കാർക്കുള്ള ഏറ്റവും പുതിയ ഭക്ഷണ മാർഗ്ഗനിർദ്ദേശങ്ങളും ആരോഗ്യപ്രശ്നങ്ങളില്ലാത്ത ശരാശരി മുതിർന്നവർ ഒരു ദിവസം സോഡിയം കഴിക്കുന്നത് 2,300 മില്ലിഗ്രാമോ അതിൽ കുറവോ ആയി പരിമിതപ്പെടുത്തണമെന്ന് ശുപാർശ ചെയ്യുന്നു. അത് ഏകദേശം ഒരു ടീസ്പൂൺ ഉപ്പിന് തുല്യമാണ്. എന്നാൽ, ദ്രാവകനഷ്ടം, ശാരീരിക പ്രവർത്തനങ്ങൾ, മെഡിക്കൽ ചരിത്രം തുടങ്ങിയ മറ്റ് ഘടകങ്ങളെ ആശ്രയിച്ച് സോഡിയത്തിന്റെ ആവശ്യകത വ്യത്യാസപ്പെടാം.

Summary

What is the reason behind Salt craving

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com