

ഇടിമുഴക്കം പോലെ തലയ്ക്കുള്ളിൽ പെട്ടെന്ന് ഒരു വേദന വരികയും അടുത്ത മിനിറ്റിൽ തലവേദന അതിന്റെ പരമാവധി തീവ്രതയിൽ എത്തുന്നതാണ് തണ്ടർക്ലാപ് തലവേദന എന്നു പറയുന്നത്. ഇതിന് പിന്നാലെ ഛർദ്ദി, ഓക്കാനം പോലുള്ളവയ്ക്കും സാധ്യതയുണ്ട്. ചിലർക്ക് തലവേദന പരമാവധി ആകുന്നതിന് പിന്നാലെ ബോധം നഷ്ടപ്പെടുകയും ചെയ്യും. വളരെ അപകടകരമായ ഒരു അവസ്ഥയാണിത്. തലച്ചോറിലെ രക്തസ്രാവം അല്ലെങ്കില്‍ അന്യൂറിസം പോലുള്ള ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമാകാമിത്. സ്‌ട്രോക്ക്, ബ്രെയിന്‍ ഇഞ്ചുറി തുടങ്ങിയിവയ്ക്കും സാധ്യതയുണ്ട്.
തലവേദന എല്ലാവർക്കുമിടയിൽ വളരെ സാധാരണമാണ്. തലയിലെ രക്തക്കുഴലുകൾ, നാഡികൾ, പേശികൾ എന്നിവയിൽ അനുഭവപ്പെടുന്ന വേദനാജനകമായ സംവേദനത്തെയാണ് തലവേദന എന്ന് പറയുന്നത്. തലവേദന ഒരു രോഗം മാത്രമല്ല രോഗലക്ഷണം കൂടിയാണ്. ഓരോ തരം തലവേദനയ്ക്കും പല കാരണങ്ങളാണ്. ഉറക്കമില്ലായ്മ മുതൽ ഹോർമോൺ വ്യതിയാനം വരെ തലവേദനയ്ക്ക് കാരണമാറുണ്ട്.
തണ്ടർക്ലാപ് തലവേദനയ്ക്ക് പിന്നിലെ കാരണങ്ങൾ
രക്തസ്രാവം; തലച്ചോറിനും അതിന് ചുറ്റുമുള്ള ചർമപാളികൾക്കുമിടയിൽ രക്തസ്രാവമുണ്ടാകുന്നതിന്റെ ലക്ഷണമാകാം തണ്ടർക്ലാപ് തലവേദന.
റിവേഴ്സബിൾ സെറിബ്രൽ വാസകോൺസ്ട്രിക്ഷൻ സിൻഡ്രോം: തലച്ചോറിലെ രക്തക്കുഴലുകൾ താൽക്കാലികമായി മുറുകുമ്പോള്‍ തലക്കുള്ളില്‍ ഇടിമുഴക്കം പോലെ വേദന അനുഭവപ്പെടാം.
ഒരു മിനിറ്റിനുള്ളില്‍ തന്നെ വേദന അതിന്‍റെ പരമാവധി എത്തുമെന്നതിനാല്‍ ഉടന്‍ വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്. ഇത് അപകടകരമായ സങ്കീർണതകൾ കുറയ്ക്കുന്നത് സഹായിക്കും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രോഗനിര്‍ണയം
തുടക്കത്തിൽ സിടിഐ അല്ലെങ്കിൽ എംആർഐ സ്കാൻ ചെയ്തു രോഗനിർണയം നടത്താം. രക്തസ്രാവമോ അണുബാധയോ പരിശോധിക്കാൻ ഒരു ലംബർ പഞ്ചറും നടത്താം. ഡയഗ്നോസ്റ്റിക്സ് വഴി തിരിച്ചറിഞ്ഞ അടിസ്ഥാന കാരണത്തെ ആശ്രയിച്ചാണ് ചികിത്സ നിർദേശിക്കുക.
പ്രതിരോധം
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുക, പുകവലിയും അമിത മദ്യപാനവും ഒഴിവാക്കുക, ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമ ദിനചര്യയും ശീലിക്കുക തുടങ്ങിയ ആരോഗ്യകരമായ ജീവിതശൈലി മാറ്റങ്ങളിലൂടെ തണ്ടര്‍ക്ലാപ് തലവേദനകള്‍ ഒരുപരിധിവരെ തടയാന്‍ സാധിക്കും. എന്നാല്‍ ക്രോണിക് സ്റ്റേജുകളില്‍ രോഗികളിൽ ദീർഘകാല ന്യൂറോളജിക്കൽ ഇഫക്റ്റുകൾ ഉണ്ടാകാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates