പാനിക് അറ്റാക്ക്, ആങ്സൈറ്റി അറ്റാക്ക്; രണ്ടും ഒന്നാണോ? ലക്ഷണങ്ങൾ

പെട്ടെന്നുള്ള ഭയമോ ഉത്കണ്ഠയോ ഉണ്ടാകുമ്പോൾ സംഭവിക്കാവുന്ന ശാരീരിക ലക്ഷണങ്ങളുടെ ഒരു കൂട്ടമാണ് പാനിക് അറ്റാക്ക്
woman with panic attack
Panic AttackPexels
Updated on
1 min read

ന്ന് ഏറ്റവും അധികം കേൾക്കുന്ന രണ്ട് പദമാണ് പാനിക് അറ്റാക്ക്, ആങ്സൈറ്റി അറ്റാക്ക്. ഇത് രണ്ടും ഒന്നാണെന്ന് തെറ്റിദ്ധരിക്കുന്നവർ നിരവധിയാണ്. എന്നാൽ രണ്ടും രണ്ട് അവസ്ഥകളാണ്. ചില സന്ദർഭങ്ങളിൽ മാനസികമായി ദുർബലരോ ഭയപ്പെടുകയോ ചെയ്യുമ്പോഴാണ് ഇവ രണ്ടും നമ്മെ കീഴ്പ്പെടുത്തുക.

എന്താണ് പാനിക് അറ്റാക്ക്?

പെട്ടെന്നുള്ള ഭയമോ ഉത്കണ്ഠയോ ഉണ്ടാകുമ്പോൾ സംഭവിക്കാവുന്ന ശാരീരിക ലക്ഷണങ്ങളുടെ ഒരു കൂട്ടമാണ് പാനിക് അറ്റാക്ക്. ഇത് പാനിക് ഡിസോർഡർ എന്നറിയപ്പെടുന്നു. പാനിക് അറ്റാക്കുകൾക്ക് വ്യക്തമായ ട്രി​ഗർ ഉണ്ടാവണമെന്നില്ല. ഇത് ഏതാനും മിനിറ്റുകൾ മുതൽ ചിലപ്പോൾ മണിക്കൂറുകൾ വരെ നീണ്ടു നിൽക്കാം. വ്യത്യസ്ത ആവൃത്തികളിൽ ആളുകൾക്ക് പാനിക് അറ്റാക്കുകൾ അനുഭവപ്പെടാം

എന്താണ് ആങ്സൈറ്റി അറ്റാക്ക്?

ആങ്സൈറ്റി അറ്റാക്ക് യഥാർഥത്തിൽ ഒരു ഔദ്യോഗിക മെഡിക്കൽ പദമല്ല. ഇതിന് ഔദ്യോഗിക നിർവചനമൊന്നുമില്ല. എന്നാൽ സമ്മർദകരമായ ജീവിത സംഭവങ്ങൾ കാരണം അമിതമായ ഉത്കണ്ഠ ഉണ്ടാകാം. ചിലപ്പോൾ ഭാവിയിൽ സംഭവിച്ചേക്കാമെന്ന കാര്യങ്ങൾ ചിന്തിച്ച് ആളുകൾ സമ്മർദത്തിലാകുകയും ആശങ്കകൾ നിയന്ത്രണാതീതമാവുകയും ചെയ്യും.വളരെയധികം ഉത്കണ്ഠാകുലനാണെങ്കിൽ നിങ്ങൾക്ക് ജെനറലൈസ്ഡ് ആങ്സൈറ്റി രോ​ഗം (GAD) ഉണ്ടാകാം. ഇതിന്റെ ലക്ഷണങ്ങൾ ആറ് മാസം വരെ നീണ്ടു നിൽക്കാം. അസ്വസ്ഥത, ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കാനും ഉറങ്ങാനും ബുദ്ധിമുട്ട് തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

പാനിക് അറ്റാക്കുകൾ, ആങ്സൈറ്റി അറ്റാക്ക് എന്നിവയുടെ കാരണങ്ങൾ അജ്ഞാതമാണ്. എന്നാലും ജനിതകം, സമ്മർദം, തലച്ചോറിന്റെ ജീവശാസ്ത്രം, ഒരു വ്യക്തിയുടെ പരിസ്ഥിതി തുടങ്ങിയ ഘടകങ്ങൾ ഇതിനൊരു പങ്കു വഹിച്ചേക്കാമെന്ന് വിദ​ഗ്ധർ പറയുന്നു.

panic attack
പാനിക് അറ്റാക്ക്, ആങ്സൈറ്റി അറ്റാക്ക് ലക്ഷണങ്ങൾസ്ക്രീൻഷോട്ട്

അപകടസാധ്യത ഘടകങ്ങൾ

  • ക്രമരഹിതമായ ഹൃദയമിടിപ്പ് അല്ലെങ്കിൽ തൈറോയിഡിലെ പ്രശ്നങ്ങൾ പോലുള്ള ചില ശാരീരിക ആരോഗ്യ അവസ്ഥകൾ.

  • ഉത്കണ്ഠയുടെയോ മറ്റ് മാനസികാരോഗ്യ വൈകല്യങ്ങളുടെയോ കുടുംബ ചരിത്രം.

  • സമ്മർദകരമോ പ്രതികൂലമോ ആയ ജീവിത സംഭവങ്ങൾ

  • കുട്ടിക്കാലത്തോ പ്രായപൂർത്തിയായപ്പോഴോ അനുഭവിച്ച ആഘാതകരമായ സംഭവങ്ങൾ

Summary

Difference Between Panic Attack and Anxiety Attack. And its symptoms.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com