പണിക്കിടെ 'കിളി പോയ' അവസ്ഥ ഉണ്ടാകാറുണ്ടോ? മസ്തിഷ്കം ഇടയ്ക്കൊന്ന് മയങ്ങാൻ പോകും, എന്താണ് മൈക്രോ സ്ലീപ്

തലേദിവസം ആവശ്യത്തിന് ഉറങ്ങാൻ കഴിയാതെ വരുമ്പോൾ തലച്ചോറ് സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് എന്ന രാസസംയുക്തം പുറപ്പെടുവിക്കും.
Micro Sleep
Micro SleepMeta AI Image
Updated on
1 min read

പുറമെ ഫ്രഷ് ആണെങ്കിലും മൈൻഡ് ഒട്ടും ഫ്രഷ് അല്ല, എന്താണ്ട് 'കിളി പോയ' അവസ്ഥ. ജോലിക്കിടെ ശ്രദ്ധ മാറിപ്പോവുക, കാര്യങ്ങൾ എത്ര ശ്രമിച്ചിട്ടും മനസിലാകാത്ത അവസ്ഥ- ഇത്തരം അനുഭവങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാവും. ഇത് നിങ്ങളുടെ തലച്ചോറ് മൈക്രോ സ്ലീപ് മോഡിലേക്ക് പോകുന്നതുകൊണ്ടാണെന്ന് സാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ​ഗവേഷകർ പറയുന്നു. ഇതിന്റെ പ്രധാന കാരണം, ഉറക്കനഷ്ടമാണെന്നും ​പഠനത്തിൽ പറയുന്നു.

Micro Sleep
ഓവര്‍ റിയാക്ട് ചെയ്യല്ലേ! ഉറക്കം കറക്ട് ചെയ്യാൻ മൂന്ന് സിംപിൾ ടെക്നിക്സ്

അതായത്, തലേദിവസം ആവശ്യത്തിന് ഉറങ്ങാൻ കഴിയാതെ വരുമ്പോൾ തലച്ചോറ് സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് എന്ന രാസസംയുക്തം പുറപ്പെടുവിക്കും. ഇത് നമ്മുടെ ശ്രദ്ധ കേന്ദീകരിക്കാനുള്ള ശേഷിയെ ബാധിക്കുന്നതാണെന്ന് നേച്ചർ ന്യൂറോസയൻസസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇത് യഥാർഥത്തിൽ നമ്മൾ ഉറങ്ങുമ്പോഴാണ് തലച്ചോർ പുറപ്പെടുവിക്കുന്നത്. എന്നാൽ ഉറക്കനഷ്ടം ക്രമീകരിക്കാൻ തലച്ചോർ സ്വയം മൈക്രോ സ്ലീപ് മോഡിയേക്ക് പോകാൻ ഇത് ഉപയോ​ഗപ്പെടുത്തുന്നു.

Micro Sleep
സോഫയില്‍ ഇരുന്നുറങ്ങും, കട്ടിലില്‍ കിടന്നാല്‍ ഉറക്കം പോകും, കാരണം അറിയാമോ?

രാത്രിയിൽ നന്നായി ഉറങ്ങിയവർ, ഉറക്കത്തിൽ തടസ്സം നേരിട്ടവർ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാക്കി തിരിച്ചാണ് പഠനം നടത്തിയത്. തൊട്ടടുത്ത ദിവസം കാര്യങ്ങൾ ചെയ്യുമ്പോഴുള്ള ശരീരത്തിന്റെയും മസ്തിഷ്കത്തിന്റെയും പ്രവർത്തനങ്ങൾ എപ്രകാരമാണെന്ന് ഇഇജിയിലൂടെ പരിശോധിച്ചു. ഹൃദയമിടിപ്പ്, ശ്വസനനിരക്ക്, കൃഷ്ണമണിയുടെ വലിപ്പം തുടങ്ങിയവയും പരിശോധിച്ചു. തുടർന്ന് പഠനത്തിൽ പങ്കെടുത്തവരുടെ ഏകാഗ്രത പരിശോധിക്കാനുള്ള ചില ടെസ്റ്റുകളും ചെയ്തു. ശേഷമാണ് ഉറക്കക്കുറവ് നേരിട്ടവർക്ക് കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ശേഷി കുറഞ്ഞതായി കണ്ടെത്തിയത്.

Summary

When will brain enters to a micro sleep

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com