

ഭക്ഷണം കഴിക്കുമ്പോള്‍ നാവിന് രുചി നല്‍കുന്ന ഭക്ഷണ കോംബോ പരീക്ഷിക്കാനാണ് മിക്കയാളുകള്‍ക്കും താല്‍പര്യം. എന്നാല്‍ രുചിയെക്കാള്‍ പ്രധാനം ആരോഗ്യത്തിനാണ്. നമ്മുടെ പ്രതിരോധ ശേഷിയും മാനസികാവസ്ഥയുമെല്ലാം ആശ്രയിച്ചിരിക്കുന്നത് നമ്മുടെ ഭക്ഷണ തിരഞ്ഞെടുപ്പുകളിലാണെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേതി പറയുന്നു.
ഭക്ഷണ കോംമ്പോയില്‍ ഒരു ഭക്ഷണത്തിലെ പോഷകങ്ങൾ പലപ്പോഴും മറ്റൊന്നിന്‍റെ പോഷകങ്ങളെ കൂടുതല്‍ വ്യക്തമാകാന്‍ സഹായിക്കും. ഇത് ഭക്ഷണക്രമത്തെ ആരോഗ്യകരമാക്കുമെന്നും അദ്ദേഹം പറയുന്നു.
യോഗര്‍ട്ടിനൊപ്പം ചിയ വിത്തുകള്‍
ലയിക്കുന്ന നാരുകൾ അടങ്ങിയ ചിയ വിത്തുകൾ പ്രോട്ടീൻ പായ്ക്ക് ആയ യോഗര്‍ട്ട് അല്ലെങ്കില്‍ തൈര് എന്നിവയുമായി ചേര്‍ത്ത് കഴിക്കുമ്പോള്‍ ദഹനം മെച്ചപ്പെടുത്താനും വയറു നിറഞ്ഞ തോന്നല്‍ നിലനിര്‍ത്തുകയും ചെയ്യും. ഈ ഫുഡ് കോംമ്പോ കുടൽ പ്രവർത്തനത്തെയും സ്ഥിരമായ സംതൃപ്തിയെയും പിന്തുണയ്ക്കുന്നു.
ഓട്‌സും വാൽനട്ടും
ഓട്ട്‌സിൽ നിന്നുള്ള ബീറ്റാ ഗ്ലൂക്കൻ ഫൈബറും വാൽനട്ടിൽ അടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡുകളും സംയോജിപ്പിക്കുന്നത് ഹൃദയാരോഗ്യത്തിന് മികച്ചതാണ്. ഈ ഫുഡ് കോംമ്പോ കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ബീൻസും ചോറും
ചോറിനൊപ്പം ബീന്‍സ് കഴിക്കുന്നത് സമ്പൂര്‍ണ പ്രോട്ടീന്‍ ലഭ്യമാക്കാന്‍ സഹായിക്കുന്നു. സസ്യാഹാരികൾക്ക് പ്രത്യേകിച്ചും ഗുണം ചെയ്യുന്ന എല്ലാ അവശ്യ അമിനോ ആസിഡുകളും ഈ ഫുഡ് കോംമ്പോയിലൂടെ കിട്ടുന്നു.
ഇലക്കറികളും അവോക്കാഡോയും
അവക്കാഡോകളിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന എ, ഡി, ഇ, കെ തുടങ്ങിയ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളെ ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു. ചർമത്തിന്റെ ആരോഗ്യത്തിനും, ഹോർമോൺ ബാലൻസിനും, പ്രതിരോധശേഷിക്കും ഇത് മികച്ചതാണ്.
ബദാമിനൊപ്പം ഡാർക്ക് ചോക്ലേറ്റ്
മഗ്നീഷ്യം സമ്പുഷ്ടമായ ഡാർക്ക് ചോക്ലേറ്റ് ആരോഗ്യകരമായ കൊഴുപ്പ് നൽകുന്ന ബദാമിനൊപ്പം കഴിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണ്. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഊര്‍ജ്ജനില നിലനിര്‍ത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവു സന്തുലിതമാക്കാനും സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates