അരിയുന്ന രീതി മാറിയാൽ വെളുത്തുള്ളിയുടെ രുചിയും മാറും; ആ കെമിസ്ട്രി അറിയണ്ടേ !

വെളുത്തുള്ളിക്ക് പലതരത്തിലുള്ള രുചികളിൽ പ്രത്യക്ഷപ്പെടാൻ കഴിയുമെന്ന് നിങ്ങൾക്ക് അറിയാമോ?
GARLIC
വെളുത്തുള്ളിയുടെ രുചി മാറുന്നതിന് പിന്നിലെ രഹസ്യം

നാടൻ ആയാലും വെസ്റ്റേൺ ആയാലും വെളുത്തുള്ളിക്ക് പകരം വെളുത്തുള്ളി മാത്രം. അവയുടെ രുചിയും മണവും ഓരോ വിഭവങ്ങളെയും പൂർണമാക്കും. എന്നാൽ വെളുത്തുള്ളിക്ക് പലതരത്തിലുള്ള രുചികളിൽ പ്രത്യക്ഷപ്പെടാൻ കഴിയുമെന്ന് നിങ്ങൾക്ക് അറിയാമോ? അതിന്റെ രഹസ്യം വളരെ സിംപിൾ ആണ്. നിങ്ങൾ എങ്ങനെയാണോ വെളുത്തുള്ളി അരിയുന്നത് അതിന്റെ അടിസ്ഥാനത്തിൽ അവയുടെ രുചിയിലും മാറ്റം വരും.

കേൾക്കുമ്പോൾ വളരെ ലളിതമായി തോന്നാം. വെളുത്തുള്ളി ചതച്ചും ചെറുതായി അരിഞ്ഞും അല്ലാതെയുമൊക്കെ സൗകര്യ പ്രകാരം നമ്മൾ ഉപയോ​ഗിക്കാറുണ്ട്. ഇത് അവയുടെ രുചിയിൽ വ്യത്യാസം ഉണ്ടാക്കാൻ കഴിയുന്ന രാസപ്രവർത്തനങ്ങളിലേക്ക് നയിക്കുന്നു.

വെളുത്തുള്ളിയുടെ രുചിക്ക് പിന്നിലെ ആ കെമിസ്ട്രി!

അലിസിൻ എന്ന സംയുക്തമാണ് വെളുത്തുള്ളിയെ ഹീറോ ആക്കുന്നത്. സൾഫർ അടങ്ങിയ ഈ സംയുക്തമാണ് വെളുത്തുള്ളിയുടെ മണത്തിനും രുചിക്കും കാരണം. എന്നാൽ ഇത് പെട്ടെന്ന് ലഭ്യമാകില്ല താനും. വെളുത്തുള്ളി ചതക്കുകയോ അരിയുകയോ ചെയ്യുമ്പോൾ അലിനേസ് എന്ന എൻസൈം പുറത്തുവിടുന്നു. ഈ എൻസൈം മറ്റൊരു സംയുക്തമായ അലിനുമായി ചേർന്നാണ് അലിനിൻ പുറത്തുവിടുന്നത്. വെളുത്തുള്ളി എത്രയും ചതയുന്നുവോ അത്രയും നന്നായി അല്ലിസിൻ പുറപ്പെടുന്നു. രുചിയിലും ഇത് കാര്യമായി മാറ്റം ഉണ്ടാക്കും.

രുചിക്ക് അനുസരിച്ച് വെളിത്തുള്ളി അരിയേണ്ട 5 പ്രധാന രീതികൾ

1. വെളുത്തുള്ളി അല്ലി

GARLIC CLOVES

വെളുത്തുള്ളിയുടെ നേർത്ത രുചിക്കായി അവയുടെ അല്ലി പൊളിച്ച് അരിയാതെ അതുപോലെ ഉപയോ​ഗിക്കാം. ഇത് മധുരമുള്ള കാരാമലൈസ്ഡ് സു​ഗന്ധവും രുചിയും നൽകും. വറുത്ത ചിക്കൻ, അവധാനം പാകം ചെയ്തെടുക്കുന്ന സ്റ്റൂ പോലുള്ള മൃദുലമായ വെളുത്തുള്ളി രുചി വേണ്ട വിഭവങ്ങളിൽ അവയെ ഇത്തരത്തിൽ ഉപയോ​ഗിക്കാം.

2. വെളുത്തുള്ളി അല്ലി രണ്ടായി പിളർന്ന്

GARLIC DISHES

ഇത്തരത്തിൽ വെളുത്തുള്ളി അരിയുന്നത് ചെറിയ തോതിൽ അലിസിൻ പുറത്തുവിടുന്നു. വെളുത്തുള്ളിയുടെ മിതമായ രുചി വേണ്ട വിഭവങ്ങളിൽ ഇങ്ങനെ ഉപയോ​ഗിക്കാം.

3. വെളുത്തുള്ളി ചെറുതായി അരിഞ്ഞത്

GARLIC CHOPPING

വെളുത്തുള്ളി ചെറുതായി അരിയുന്നത് അവയുടെ രുചി കൂടുതൽ വ്യക്തമാകാൻ സഹായിക്കും. ഇത് കറികൾ ഉപയോ​ഗിക്കുന്നത് രുചി ബാലൻസ് ചെയ്യാൻ സഹായിക്കും. വെളുത്തുള്ളിയുടെ ശക്തമായ രുചികൾ വേണ്ട വിഭവങ്ങളിൽ ഇവ ഇത്തരത്തിൽ ഉപയോ​ഗിക്കാം.

4. വെളുത്തുള്ളി ചതച്ചത്

GARLIC CRASHING

വെളുത്തുള്ളി ചതച്ച് ഉപയോ​ഗിക്കുന്നത് അവയുടെ പരമാവധി രുചി കിട്ടാൻ സഹായിക്കും. കറികൾ സ്പൈസി ആക്കാൻ വെളുത്തുള്ളി ചതച്ച് ഇടുന്നതാണ് നല്ലത്.

5. വെളുത്തുള്ളി പേസ്റ്റ്

GARLIC PASTE

വെളുത്തുള്ളി പേസ്റ്റ് ആക്കി ഉപയോ​ഗിക്കുന്നത് ഇവയുടെ രുചിയുടെ തീവ്രത വളരെ അധികം കൂട്ടും. സൂപ്പ്, മാരിനേഡുകൾ തുടങ്ങിയവയുടെ രുചി കൂട്ടാൻ വെളുത്തുള്ളി പേസ്റ്റ് ഉപയോ​ഗിക്കുന്നത് നല്ലതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com