ഹൃദയം വരെ നിലയ്ക്കാം, രാത്രി രക്തത്തിലെ പഞ്ചസാര കുറഞ്ഞാൽ എന്തു ചെയ്യണം

പ്രമേഹ രോ​ഗികൾക്ക് മാത്രമല്ല, അപൂർവമായാണെങ്കിലും പ്രമേഹമില്ലാത്തവരിലും ഈ അവസ്ഥ സംഭവിക്കാം.
Blood Sugar Level
Blood Sugar LevelMeta AI Image
Updated on
1 min read

ക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ സ്വാഭവികമാണ്. എന്നാൽ ചിലർക്ക് രാത്രിയിൽ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയാനും ​ഗുരുതരാവസ്ഥയിലാകാനും കാരണമാകും. നൊക്ട്രേണൽ ഹൈപ്പോ​ഗ്ലൈസീമിയ എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്.

പ്രമേഹ രോ​ഗികൾക്ക് മാത്രമല്ല, അപൂർവമായാണെങ്കിലും പ്രമേഹമില്ലാത്തവരിലും ഈ അവസ്ഥ സംഭവിക്കാം. ഹൃദയം വരെ നിലയ്ക്കാവുന്ന സാഹചര്യത്തിലേക്ക് ഹൈപ്പോ​ഗ്ലൈസീമിയ നയിക്കാം. എന്തുകൊണ്ടാണ് രാത്രിയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയാൻ കാരണം? അത്തരം സാഹചര്യങ്ങളിൽ എന്തു ചെയ്യണം?

  • ഉപവസിക്കുന്നതു കൊണ്ടോ അല്ലാതെയോ ഭക്ഷണം ഒഴിവാക്കുന്നത്.

  • പോഷകക്കുറവു മൂലം.

  • ആരോഗ്യകരമായ കാർബോഹൈഡ്രേറ്റിന്റെ അളവു കുറയുന്നത്.

Blood Sugar Level
കൂർക്കംവലി നിങ്ങളുടെ ഉറക്കം കെടുത്തുന്നുണ്ടോ?
  • രാത്രി ഏറെ വൈകി വർക്ഔട്ട് ചെയ്യുന്നത്

  • രാത്രി മദ്യം കഴിക്കുന്ന ശീലമുണ്ടെങ്കിൽ

  • കൂടിയ അളവിൽ ഇൻസുലിൻ എടുക്കുന്നതു മൂലം

  • തെറ്റായ സമയത്ത് ഇൻസുലിൻ എടുക്കുന്നത്

Blood Sugar Level
മെലിഞ്ഞിരിക്കുന്നതാണോ ആരോഗ്യം? 'സീറോ ഫാറ്റ്' ആകാനുള്ള ഓട്ടം സ്ത്രീകളിൽ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും

രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് കുറഞ്ഞാൽ

  • എപ്പോഴും ആരോ​ഗ്യകരമായ ലഘുഭക്ഷണം കയ്യിൽ കരുതുക.

  • 15 ​ഗ്രാം കാർബോഹൈഡ്രറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് കൂടാൻ സഹായിക്കും.

  • ഭക്ഷണത്തിൽ ആരോഗ്യകരമായ കാർബോഹൈഡ്രേറ്റ് നാച്വറൽ ഷുഗർ, പഴങ്ങൾ, പച്ചക്കറികൾ ഇവ ഉൾപ്പെടുത്താം.

Summary

Why blood sugar level falls suddenly on night

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com