എന്തുകൊണ്ടാണ് മൂത്രാശയ അണുബാധ ആവർത്തിച്ചു വരുന്നത്? ബക്ടീരിയകളുടെ പ്രതിരോധ രീതി കണ്ടെത്തി ​ഗവേഷകർ

മരുന്ന് കഴിച്ച് അണുബാധ മാറിയാലും ചിലരിൽ ദിവസങ്ങൾക്ക് ശേഷം ഇതേ പ്രശ്നം വീണ്ടും പ്രത്യക്ഷപ്പെടാറുണ്ട്. അത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?
Urinary Infection
Urinary InfectionPinterest
Updated on: 
2 min read

മൂത്രനാളിയിലെ അണുബാധ (Urinary Tract Infection) അനുഭവപ്പെടുന്നവർക്ക് മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ, ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ, അടിവയറ്റിൽ വേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാവാറുണ്ട്. ആന്റിബയോട്ടിക് മരുന്ന് കഴിച്ച് അണുബാധ മാറിയാലും ചിലരിൽ ദിവസങ്ങൾക്ക് ശേഷമോ ആഴ്ചകൾക്ക് ശേഷമോ ഇതേ പ്രശ്നം വീണ്ടും പ്രത്യക്ഷപ്പെടാറുണ്ട്. അത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

Urinary Infection
നടുവേദന അലട്ടുന്നുണ്ടോ? ശരിയായ ഇരിപ്പു രീതി എങ്ങനെയാണ്? വീട്ടിൽ ചെയ്യാവുന്ന ലളിതമായ 5 വ്യായാമങ്ങൾ

ബാക്ടീരിയകൾ സ്വയം സംരക്ഷിക്കാൻ സ്വീകരിക്കുന്ന പ്രത്യേക രീതിയാണ് ഇതിന് പിന്നിലെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. സാധാരണ അണുബാധ ഉണ്ടാകുമ്പോൾ ആൻ്റിബയോട്ടിക് ഉപയോ​ഗിച്ച് ബാക്ടീരിയകളെ നശിപ്പിക്കാൻ സാധിക്കും. എന്നാൽ ചില ബാക്ടീരിയകൾക്ക് ശരീരത്തിനുള്ളിൽ പ്രത്യേക സംരക്ഷണ കവചം രൂപപ്പെടുത്തി അതിജീവിക്കാൻ കഴിയും. ഇതുകൊണ്ടാണ് അണുബാധ പൂർണമായും മാറാതെ ആവ‍ത്തിച്ച് പ്രത്യക്ഷപ്പെടാനുള്ള കാരണമെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.

Urinary Infection
​ഗ്രാമ്പൂ അത്ര നിസാരക്കാരനല്ല, അസിഡിറ്റിയും ബ്ലോട്ടിങ്ങും ​ഗ്യാസും 'പമ്പ' കടത്തും, കാർഡിയോളജിസ്റ്റ് വിശദീകരിക്കുന്നു

എന്താണ് ബയോഫിലിം?

ചില ബാക്ടീരിയകൾ മൂത്രാശയത്തിന്റെ ഉൾഭാ​ഗത്തോ മറ്റ് പ്രതലങ്ങളിലോ കൂട്ടമായി ചേർന്ന് ഒരു സംരക്ഷണ പാളി ഉണ്ടാക്കും. ഇതിനെയാണ് ബയോഫിലിം എന്ന് വിളിക്കുന്നത്. ഈ പാളിക്കുള്ളിൽ കഴിയുന്ന ബാക്ടീരിയകൾക്ക് ആൻ്റിബയോട്ടിക്കുകളുടെയും ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെയും ആക്രമണത്തിൽ നിന്ന് ഒരു പരിധിവരെ രക്ഷപ്പെടാൻ സാധിക്കും.

മരുന്നുകൾ ഉപയോ​ഗിക്കുമ്പോൾ സ്വതന്ത്രമായി സഞ്ചരിക്കുന്ന ബാക്ടീരിയകൾ നശിച്ചാലും ബയോഫിലിമിനുള്ളിൽ കഴിയുന്നവ അതിജീവിക്കാം. പിന്നീട് ഇവ വീണ്ടും സജീവമാകുകയും അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും. ഈ പ്രതിഭാസത്തെ കുറിച്ച് ​കൂടുതൽ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ബയോഫിലിമിനെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പുതിയ ചികിത്സരീതികൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് പൂനയിലെ ബയോടെക് സ്ഥാപനമായ ബയോട്രിപ്പ് തെറാപ്യൂട്ടിക്സിന്റെ ഹസ്ഥാപകനായ ഡോ. ജഹാംഗീർ കാമ പറയുന്നു.

ബാക്ടീരിയകളെ നേരിട്ട് നശിപ്പിക്കുന്നതിന് പകരം അവയ്ക്ക് കൂട്ടംചേർന്ന് ബയോഫിലിം രൂപപ്പെടുത്താനുള്ള കഴിവ് തടയുകയാണ് ഈ ഗവേഷണത്തിന്റെ ലക്ഷ്യം. ആന്റിബയോട്ടിക്കുകൾക്കൊപ്പം ഈ പുതിയ മരുന്ന് ഉപയോഗിച്ച് അണുബാധ പൂർണമായി നിയന്ത്രിക്കാനും പിന്നീട് ബയോഫിലിം രൂപപ്പെടുന്നത് തടഞ്ഞ് അണുബാധ വീണ്ടും വരാനുള്ള സാധ്യത കുറയ്ക്കാനുമാണ് ഗവേഷകർ ലക്ഷ്യമിടുന്നത്.

ഇതൊരു പുതിയ ആന്റിബയോട്ടിക് അല്ലെന്നും ബാക്ടീരിയകളെ നശിപ്പിക്കാതെ അവയെ കൂട്ടംചേരുന്നതിൽ നിന്ന് തടയുകയാണ് ലക്ഷ്യമെന്നും ഡോ. ജഹാംഗീർ കാമ വിശദീകരിക്കുന്നു. എന്നാൽ പഠനം ഇപ്പോൾ പ്രാരംഭഘട്ടത്തിലാണ്.

യുടിഐ വീണ്ടും വരാൻ മറ്റ് കാരണങ്ങളുമുണ്ട്

  • ബാക്ടീരിയകളുടെ സാന്നിധ്യം: കുടലിലുള്ള ഇ. കോളി (E. coli) പോലുള്ള ബാക്ടീരിയകൾ മൂത്രനാളിയിലേക്ക് പ്രവേശിച്ച് അണുബാധയുണ്ടാക്കാം.

  • പ്രമേഹം: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലല്ലാത്തവരിൽ യുടിഐയ്ക്കുള്ള സാധ്യത വർധിക്കാം.

Urinary Infection
'ഗ്യാസ് ആണെന്ന് കരുതി ആഴ്ചകളോളം മരുന്ന് കഴിച്ചു, പരിശോധിച്ചപ്പോൾ അണ്ഡാശയ കാൻസർ'; 4 ലക്ഷണങ്ങൾ അവഗണിക്കരുതെന്ന് ഡോക്ടർ
  • മൂത്രാശയം പൂർണമായി കാലിയാകാത്തത്: മൂത്രം ഉള്ളിൽ ശേഷിക്കുന്നത് ബാക്ടീരിയകൾ വളരാൻ സാഹചര്യമൊരുക്കും.

  • ആർത്തവവിരാമം: ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയുന്നത് യോനിയിലെ ഗുണകരമായ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ ബാധിക്കുകയും അണുബാധയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യാം.

  • ലൈംഗികബന്ധം: ചിലരിൽ ലൈംഗികബന്ധത്തിനു ശേഷം ബാക്ടീരിയകൾ മൂത്രനാളിയിലേക്ക് പ്രവേശിച്ച് അണുബാധയുണ്ടാകാം.

  • ആന്റിബയോട്ടിക് പ്രതിരോധം: ചില ബാക്ടീരിയകൾ മരുന്നുകളെ പ്രതിരോധിക്കാൻ ശേഷി നേടുന്നതും ചികിത്സ ദുഷ്കരമാക്കുന്നു.

മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ, ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ, അടിവയറ്റിൽ വേദന, മൂത്രത്തിൽ രക്തത്തിന്റെ അംശം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പനി, വിറയൽ, പുറംവശത്തോ വാരിയെല്ലിന് താഴെയോ വേദന എന്നിവയുണ്ടെങ്കിൽ വൃക്കകളിലേക്കും അണുബാധ വ്യാപിച്ചിട്ടുണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ അടിയന്തരമായി ചികിത്സ തേടണം.

മൂത്രാശയ അണുബാധ തടയാൻ എന്തുചെയ്യാം?

  • ആവശ്യത്തിന് വെള്ളം കുടിക്കുക. നിർജലീകരണം ഒഴിവാക്കുക.

  • മൂത്രമൊഴിക്കാനുള്ള തോന്നൽ വന്നാൽ പിടിച്ചുവയ്ക്കാതിരിക്കുക.

  • ലൈംഗികബന്ധത്തിന് മുമ്പും ശേഷവും മൂത്രമൊഴിക്കുന്നത് ചിലരിൽ സഹായകമാകാം.

  • ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം മുന്നിൽ നിന്ന് പിന്നിലേക്ക് തുടയ്ക്കുക.

  • പ്രമേഹമുള്ളവർ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക.

  • ആർത്തവവിരാമത്തിന് ശേഷം യുടിഐ ആവർത്തിക്കുന്നവർ ഡോക്ടറുടെ നിർദേശപ്രകാരം യോനിയിൽ ഉപയോഗിക്കുന്ന ഈസ്ട്രജൻ ചികിത്സ പരിഗണിക്കാം.

ഡോക്ടറുടെ നിർദേശമില്ലാതെ ആന്റിബയോട്ടിക്കുകൾ കഴിക്കരുത്. ആവർത്തിച്ചുള്ള അണുബാധയുള്ളവർക്ക് മൂത്രപരിശോധനയ്ക്കൊപ്പം യൂറിൻ കൾച്ചർ പരിശോധനയും ആവശ്യമായി വന്നേക്കാം. ഇതിലൂടെ അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയെയും ഏത് മരുന്നാണ് ഫലപ്രദമെന്നും തിരിച്ചറിയാൻ കഴിയും.

Urinary Infection
ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ലേ? ഊർജ്ജസ്വലത വീണ്ടെടുക്കാൻ 4 മാർഗങ്ങൾ
Urinary Infection
ഹൃദയത്തിന് പ്രിയപ്പെട്ട 'ആ കോംബോ' കണ്ടെത്തി ​ഗവേഷകർ, ദിവസവും കഴിച്ചാൽ ഇരട്ടി ​ഗുണം
Urinary Infection
ക്ലീനിങ് ബ്രഷുകൾ വൃത്തിയാക്കുന്നത് എങ്ങനെ? അഴുക്കും ബാക്ടീരിയയും നീക്കാൻ 7 വഴികൾ
Summary

Why do urinary tract infections keep coming back? 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER