സെക്കന്റുകൾ മുതൽ വർഷങ്ങൾ വരെ നീണ്ടു നിൽക്കാം, ഇക്കിളിന് പിന്നിലെ കാരണം

ഇക്കിളുണ്ടാകുന്നത് ഡയഫ്രം ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതിന്റെ ഈ താളം തെറ്റുമ്പോഴാണ്.
Hiccups
HiccupsMeta AI Image
Updated on
2 min read

ക്കിൾ വന്നിട്ടില്ലാത്തവരായി ആരും ഉണ്ടാകില്ല. വളരെ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു അവസ്ഥയാണത്. അതുകൊണ്ടാകാം ഇക്കിൾ (Hiccup) വരുമ്പോൾ, ആരോ എവിടെയോ ഇരുന്ന് തന്നെ കുറ്റം പറയുന്നുവെന്ന നാട്ടുമ്പുറത്തെ ഡയലോ​ഗിന് ഇത്ര പ്രചാരം കിട്ടിയത്. നമ്മൾ എന്തെങ്കിലും പൊടിക്കൈ പ്രയോ​ഗിക്കുന്ന നേരം കൊണ്ട് ഇക്കിൾ അപ്രത്യക്ഷമാവുകയും ചെയ്യാറാണ് പതിവ്. എന്നാൽ അപൂർവം ചിലരിൽ ദിവസങ്ങളോളം ഇക്കിൾ നീണ്ടുനിൽക്കാറുണ്ട്.

എന്താണ് ഇക്കിൾ? ഇതെന്തെങ്കിലും ആരോ​ഗ്യപ്രശ്നത്തിൻ്റെ സൂചനയാണോ?

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റ്സ് വിശ്വസിച്ചിരുന്നത്, ഇക്കിൾ ഉണ്ടാകുന്നത് കരളിനുണ്ടാകുന്ന വീക്കം കാരണെന്നാണ്. എന്നാൽ ഇക്കിളിന് ഡയഫ്രമെന്ന പേശിയുമായും അതിലേയ്ക്കുള്ള ഫ്രെനിക് നാഡിയുമായുള്ള ബന്ധമുണ്ടെന്ന് കണ്ടെത്തിയത് 1833ൽ ഷോർട്സ് എന്ന ശാസ്ത്രജ്ഞനാണ്.

നമ്മൾ ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോൾ ഡയഫ്രം താഴേക്ക് ചുരുങ്ങുന്നതു മൂലം, നെഞ്ചിനുള്ളിൽ സമ്മർദം കുറയുകയും ശ്വാസകോശത്തിലേക്ക് വായു വലിച്ചെടുക്കുപ്പെടുകയും ചെയ്യും. ശ്വാസം പുറത്തേക്ക് വിടുമ്പോൾ ചുരുങ്ങിയ ഡയഫ്രം അയയുകയും പൂർവ്വസ്ഥിതിയിലേക്ക് വരുകയും ചെയ്യും. സാധാരണഗതിയിൽ ഡയഫ്രത്തിന്റ ചുരുക്കവും അയയലും ശ്വസനപ്രക്രിയകളും കൃത്യമായ ഒരു താളത്തിലങ്ങനെ പോകും. ഇക്കിളുണ്ടാകുന്നത് ഡയഫ്രം ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതിന്റെ ഈ താളം തെറ്റുമ്പോഴാണ്.

നമ്മുടെ തലയോട്ടിയുടെ തൊട്ടുതാഴെയായി സുഷുമ്നാനാഡിയിൽ നിന്നുണ്ടായി, കഴുത്തിലൂടെയും നെഞ്ചിലൂടെയും വളഞ്ഞ് പുളഞ്ഞ് നെഞ്ചിന്റെ താഴെയുള്ള ഡയഫ്രം വരെയെത്തുന്ന നാഡിയാണ് ഫ്രെനിക് നാഡി. അതിന്റെ പാതയിലുണ്ടാകുന്ന ഏത് അസ്വാസ്ഥ്യവും (Irritation) ഇക്കിളിന് കാരണമാകാം. അതുപോലെ ശ്വാസനാളത്തിലേക്കും ഡയഫ്രത്തിലേയ്ക്കുമുള്ള വാഗസ് നാഡി (Vagus Nerve) ക്കുണ്ടാകുന്ന അസ്വാസ്ഥ്യവും ഇക്കിളുണ്ടാക്കും. ഈ നാഡികളുടെ അസ്വാസ്ഥ്യവും ഡയഫ്രത്തിന്റെ സ്പാസവും തുടരുന്നത് വരെ ഇക്കിൾ ഉണ്ടായികൊണ്ടിരിക്കും.

48 മണിക്കൂറിൽ കൂടുതൽ നിൽക്കുന്ന ഇക്കിളിനെ സ്ഥിരമായ ഇക്കിളെന്നും രണ്ട് മാസത്തിൽ കൂടുതൽ മാറാതെ നിന്നാലതിനെ വഴങ്ങാത്ത (intractable) ഇക്കിളെന്നും പറയുന്നു. മാറാതെ നിൽക്കുന്ന ഇക്കിൾ കൂടുതലും ആണുങ്ങളെയാണ് ബാധിക്കാറുള്ളത്. അതിന്റെ 80 ശതമാനവും ശാരീരികമായ കാരണങ്ങൾ കൊണ്ടാണുണ്ടാകുന്നത്. ബാക്കി 20 ശതമാനം മാനസികവും. മാനസികമായ കാരണങ്ങൾ പ്രധാനമായും ഹിസ്റ്റീരിയ, ഭയം, അമിതോത്കണ്ഠ, വ്യക്തിത്വപ്രശ്നങ്ങൾ ഒക്കെയാണ്.

ശാരീരിക കാരണങ്ങൾ ധാരാളമുണ്ട്. പ്രധാനമായും കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളായ മെനിഞ്ചൈറ്റിസ്, എൻകെഫലൈറ്റിസ്, കാൻസറോ അല്ലാത്തതോ ആയ മുഴകൾ, ഹൈഡ്രോകെഫാലസ്, തലച്ചോറിന്റെ പരിക്ക്, ശസ്ത്രക്രിയ ഒക്കെയാണ്. പിന്നെ കഴുത്തിലെ മുഴകൾ, തൊണ്ടയിലെ അണുബാധ, നെഞ്ചെരിച്ചിൽ, ആസ്ത്മ, ആമാശയത്തിലെ അൾസർ, പാൻക്രിയാറ്റൈറ്റിസ്, അപ്പൻഡിസൈറ്റിസ്, നെഞ്ചിലേൽക്കുന്ന പരിക്ക്, വൃക്കരോഗങ്ങൾ, അയോർട്ട പോലുള്ള പ്രധാന രക്തധമനികളുടെ വീക്കം (Aneurysm) തുടങ്ങി സാധാരണവും അത്ര സാധാരണമല്ലാത്തതുമായ ധാരാളം കാരണങ്ങൾക്കൊണ്ട് വിട്ടുമാറാത്ത ഇക്കിളുണ്ടാകാം.

ഇക്കിൾ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ?

സാധാരണഗതിയിൽ ഇക്കിളുണ്ടാകുന്നതു കൊണ്ട് ആരോഗ്യപ്രശ്നങ്ങളുമുണ്ടാവാറില്ലാ. അൽപ്പം വെള്ളം കുടിക്കുമ്പോഴോ, ഒരു നുള്ള് പഞ്ചസാര കഴിയ്ക്കുമ്പോഴോ, അൽപനേരം ശ്വാസം പിടിച്ചു വയ്ക്കുമ്പോഴോ ഇക്കിൾ അപ്രത്യക്ഷപ്പെടാറാണ് പതിവ്.

എന്നാൽ വിട്ടുമാറാത്ത ഇക്കിൾ നമ്മുടെ ഉറക്കത്തെയും മാനസികാരോഗ്യത്തെയും സാരമായി ബാധിക്കുകയും വിശപ്പില്ലായ്മയ്ക്കും ഭാരക്കുറവിനും കാരണമാകുകയും പുതിയ രോഗങ്ങളിലേയ്ക്ക് നയിയ്ക്കുകയും ചെയ്യാം.

Hiccups
ആയുർവേദം കഴിക്കുമ്പോൾ പഥ്യം നോക്കണോ? ഡോക്ടറുടെ കുറിപ്പ്

ഇക്കിൾ എങ്ങനെ മാറ്റാം

ഒന്ന് Vagus nerve-നെ ഉത്തേജിപ്പിക്കുകയോ ശ്രദ്ധ തിരിക്കുകയോ ചെയ്യുക എന്നതാണ്. പഞ്ചസാര അല്ലെങ്കിൽ ചോക്ലേറ്റ് കഴിക്കുമ്പോൾ സംഭവിക്കുന്നത് അതാണ്. പഞ്ചസാര തൊണ്ടവഴി താഴേക്കിറങ്ങുമ്പോൾ vagus nerve ന്റെ ശ്രദ്ധ ഒരല്പം ഡയഫ്രം കോച്ചിപിടിപ്പിക്കുന്നതിൽ നിന്ന് മാറി തൊണ്ടയിലേക്കാകുന്നു.

Hiccups
ബ്രഷ് ചെയ്ത ശേഷം മോണയിൽ നിന്ന് രക്തം വരാറുണ്ടോ?

മറ്റൊരു വഴി എന്നത് നമ്മുടെ രക്തത്തിലെ കാർബൺ ഡയോക്സൈഡ് അളവു കൂട്ടുകയാണ്. രക്തത്തിലെ CO2 അളവാണ് നമ്മുടെ ശ്വാസക്രമം നിയന്ത്രിക്കുന്നത്. CO2 അളവ് കൂടുമ്പോൾ നാഡീവ്യൂഹത്തിൽ നിന്നും ഡയഫ്രത്തിലേക്കും ശ്വാസകോശത്തിലേക്കും ശ്വസന പ്രക്രിയ ശരിയാക്കാൻ വേണ്ട നിർദ്ദേശങ്ങൾ പോകും. വെള്ളം ഒരുപാട് കുടിക്കുമ്പോഴും, ശ്വാസം പിടിച്ചുവക്കുമ്പോഴും, മൂക്കും വായും പൊത്തിപിടിച്ച് വായിൽ നിന്നുവരുന്ന വായു ശ്വസിക്കുമ്പോഴും, ഒക്കെ സംഭവിക്കുന്നത് രക്തത്തിലെ co2 അളവ് കൂടുകയാണ്.

Summary

What is the Reason behind Hiccpus, and is their any health problems

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com