എപ്പോഴെങ്കിലുമല്ല, അത്താഴം എട്ട് മണിക്കപ്പുറം പോകരുത്

രാത്രി എട്ട് മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ പലതരത്തില്‍ ബാധിക്കും.
late night dinner
അത്താഴം എട്ട് മണിക്കപ്പുറം പോകരുത്
Updated on
1 min read

തിരക്കിനിടെ ഭക്ഷണത്തിന് കൃത്യമായ സമയക്രമം പാലിക്കുക എന്നത് പലർക്കും തലവേദനയാണ്. സമയക്രമം പാലിച്ചു കഴിക്കുന്നവർ ഇന്ന് വളരെ ചുരുക്കമാണെന്ന് തന്നെ പറയാം. രാവിലെ ബ്രേക്ക് ഫാസ്റ്റ് കൃത്യമാക്കു പലരും അത്താഴത്തിന്‍റെ കാര്യത്തില്‍ മടി വിചാരിക്കും.

വിശപ്പായില്ല, ക്ഷീണം, ഭക്ഷണം ഉണ്ടാക്കാനുള്ള മടി തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അത്താഴം പരമാവധി വൈകിപ്പിക്കും അല്ലെങ്കില്‍ പാതിരാത്രി ഭക്ഷണം ഓര്‍ഡര്‍ ചെയ്യും. കഴിക്കുന്ന ഭക്ഷണം പോലെ തന്നെ പ്രധാനമാണ് ഭക്ഷണത്തിന്‍റെ സമയക്രമവും. രാത്രി എട്ട് മണിക്കുള്ളില്‍ അത്താഴം കഴിക്കുന്നതാണ് ഏറ്റവും നല്ലത്. അതിനു ശേഷം ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ പലതരത്തില്‍ ബാധിക്കുമെന്ന് ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ് ആയ ഡോ. ജോഷ് ആക്സ് പറയുന്നു.

അത്താഴം എട്ട് മണിക്കു മുന്‍പ് കഴിക്കുക

നിങ്ങള്‍ അത്താഴം രാത്രി എട്ട് മണിക്ക് ശേഷമാണ് കഴിക്കുന്നതെങ്കില്‍ ശരീരത്തിലെ മെറ്റബോളിസത്തെയും ഇന്‍സുലിനെയും ഒരുപോലെ തടസപ്പെടുത്തുമെന്ന് അദ്ദേഹം പറയുന്നു. കൂടാതെ ഹോര്‍മോണ്‍ ബാലന്‍സും തകിടം മറിക്കാന്‍ ഇടയാക്കും.

ഉറക്കത്തിന് തൊട്ടുമുന്‍പ് ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെയും ദഹനത്തെയും ബാധിക്കും. ഇത് ഇന്‍സുലിന്‍ സ്പൈക്കിന് കാരണമാകും. ശരീരം വിശ്രമിക്കുമ്പോഴാണ് മൊലാറ്റോണിന്‍ ഉല്‍പ്പാദനം തുടങ്ങിയ പ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തുന്ന നിരവധി പ്രക്രിയകള്‍ നടക്കുന്നത്. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് മോലാറ്റോണിന്‍ ഉല്‍പാദനത്തെയും ബാധിക്കുന്നു.

കൂടാതെ ശരീരത്തിലുണ്ടാകുന്ന ഇന്‍സുലിന്‍ സ്പൈക്ക് രക്തത്തിലെ പഞ്ചസാര വര്‍ധിക്കാനും കാരണമാകുന്നു. ഇത് നിങ്ങളുടെ ശരീരത്തെ കൊഴുപ്പ് സംഭരണ ​​അവസ്ഥയിൽ നിലനിർത്തും. ഒപ്പം വിശപ്പിനെ നിയന്ത്രിക്കുന്ന ലെപ്റ്റിനും ഗ്രെലിനും ഉൾപ്പെടെയുള്ള ഹോർമോണുകളുടെ സന്തുലിതാവസ്ഥയെയും തടസ്സപ്പെടുത്തും. മോശം ഉറക്കവും ഹോർമോൺ തകരാറുകളും വിശപ്പ് നിയന്ത്രണത്തെ ബാധിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനും ദഹന പ്രകിയകളുടെ തകറാരിലേക്കും എത്തിക്കും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com