'മുഖത്ത് ആയിരം ഉറുമ്പുകൾ ഇഴയുന്ന പോലെ', മേക്കപ്പ് കളഞ്ഞിരുന്നത് വെറും വെള്ളത്തില്‍, 'ഹോര്‍മോണ്‍ സ്കിന്‍' ദുരനുഭവം പറഞ്ഞ് യുവതി

37കാരിയായ യുവതി തനിക്ക് 15 വയസു മുതല്‍ മേക്കപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നുവെന്ന് പറയുന്നു.
Woman Facing Mirror Applying Eyeshadow
Hormone SkinPexels
Updated on
1 min read

മേക്കപ്പ് ഇല്ലാതെ പുറത്തു പോകാന്‍ മടിക്കുന്ന കാലഘട്ടത്തിലാണ് നമ്മളുള്ളത്. സൗന്ദര്യവര്‍ധക വസ്തുക്കള്‍ അത്രത്തോളം നമ്മുടെ വിപണിയെ കീഴടക്കിയിരിക്കുന്നു. എന്നാല്‍ മേക്കപ്പ് പ്രയോഗിക്കാന്‍ കാണിക്കുന്ന ആവേശം അവ നീക്കം ചെയ്യുമ്പോള്‍ ഉണ്ടാകില്ല. വര്‍ഷങ്ങളോളം മേക്കപ്പ് ശരിയായ രീതിയില്‍ നീക്കം ചെയ്യാതിരുന്നതിനെ തുടര്‍ന്ന് പണി കിട്ടിയ ഒരു ചൈനീസ് യുവതിയുടെ അനുഭവകഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

37കാരിയായ യുവതി തനിക്ക് 15 വയസു മുതല്‍ മേക്കപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നുവെന്ന് പറയുന്നു. മുഖത്ത് പ്രത്യക്ഷപ്പെട്ട ഒരു മുഖക്കുരു മറയ്ക്കാന്‍ വില കുറഞ്ഞ ഒരു ഫൗണ്ടേഷന്‍ ആണ് ഉപയോഗിച്ചിരുന്നത്. മേക്കപ്പ് ധരിക്കാന്‍ ഇഷ്ടമായിരുന്നെങ്കിലും മേക്കപ്പ് കളയാന്‍ വേണ്ടി മുഖം വെറുതെ വെള്ളമൊഴിച്ച് കഴുകുക മാത്രമാണ് ഇത്രയും കാലം ചെയ്തിരുന്നതെന്ന് യുവതി തുറന്നു പറയുന്നു.

വര്‍ഷത്തോഷം ഈ രീതി തുടര്‍ന്നു. അതിനിടെ പല ഉല്‍പ്പന്നങ്ങള്‍ മാറി മാറി ഉപയോഗിച്ചു. ഇവയെല്ലാം ചര്‍മത്തിന്‍റെ ആരോഗ്യാവസ്ഥ മോശമാക്കി. ചര്‍മം കൂടുതല്‍ കട്ടിയുള്ളതും ചുവന്ന കാഠിന്യമുള്ള മുഖക്കുരുക്കള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഒരു ഉല്‍പ്പന്നം രണ്ട് ദിവസം മാത്രം ഉപയോഗിച്ച ശേഷം മറ്റാര്‍ക്കോ വര്‍ക്കായെന്ന് പറയുന്ന ഉല്‍പ്പന്നം അടുത്ത ദിവസം വാങ്ങി ഉപയോഗിക്കുന്ന രീതിയും ചര്‍മത്തെ കൂടുതല്‍ പരിതാപകരമാക്കി.

ശരിയായ രീതിയില്‍ മേക്കപ്പ് നീക്കം ചെയ്യാതിരുന്നത് ചര്‍മത്തില്‍ പാരസൈറ്റുകള്‍ വളരാനും ഹോര്‍മോണ്‍ സ്‌കിന്‍ എന്ന അപൂര്‍വ ചര്‍മരോഗം പിടിപ്പെടാനും കാരണമായെന്ന് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ അവര്‍ പറഞ്ഞു. മുഖത്ത് ആയിരം കുഞ്ഞന്‍ ഉറുമ്പുകള്‍ ഇഴയുന്ന പോലെയായിരുന്നു അനുഭവം. ചര്‍മം കൂടുതല്‍ കട്ടിയുള്ളതും മുഖക്കുരുവും ചൊറിച്ചിലും അധികമാകാനും തുടങ്ങി.

Woman Facing Mirror Applying Eyeshadow
മേക്കപ്പ് എത്ര നേരം വരെ ഉപയോഗിക്കാം, നീക്കം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരു ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കുന്നതിന് പകരം കോസ്‌മെറ്റിക് ക്ലിനിക്കുകളില്‍ നിന്ന് സ്‌കിന്‍ ബൂസ്റ്റ് ഫേഷ്യല്‍ ഇഞ്ചക്ഷനുകള്‍ എടുത്തു. ഇത് അവസ്ഥ കൂടുതല്‍ വഷളാക്കുകയാണ് ചെയ്തതെന്ന് യുവതി പറയുന്നു. ചര്‍മം കൂടുതല്‍ കട്ടിയുള്ളതും ഇരുണ്ട നിറത്തിലേക്കും ആയി. കൂടാതെ ചര്‍മത്തില്‍ കഠിനമായ വേദനയും അനുഭവപ്പെട്ടിരുന്നുവെന്നും യുവതി പറഞ്ഞു.

Woman Facing Mirror Applying Eyeshadow
കൗമാരക്കാർക്കിടയിലെ ഈ ചർമ്മസംരക്ഷണ പ്രവണതകൾ വേണ്ട; ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേക്കർ

25 വയസിന് മുന്‍പ് വരെ ഹോര്‍മോണ്‍ സ്കിന്‍ ഇത്രവലിയ പ്രശ്നമാണെന്ന് അറിയില്ലായിരുന്നുവെന്നും റോസേഷ്യ, ഡെമോഡെക്‌സ് മൈറ്റുകള്‍ പോലുള്ള അവസ്ഥകള്‍ ചര്‍മത്തില്‍ ഉണ്ടായെന്നും യുവതി പറഞ്ഞു. അക്ഷമരായിരിക്കുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുകയെയുള്ളു. തല്‍ക്ഷണ ഫലങ്ങള്‍ നല്‍കുന്ന ഉല്‍പന്നങ്ങള്‍ നിങ്ങളുടെ ചര്‍മത്തെ സുഖപ്പെടുത്തുകയല്ല പകരം ലക്ഷണങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും അവര്‍ പറഞ്ഞു.

Summary

Chines woman shares her severe skin damage after 22 years of improper makeup removal and warned others after painful battle with chronic skin condition called Hormone Skin.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com