senior woman in a room
Alzheimer's DayPexels

ആര്‍ത്തവവിരാമം വന്ന സ്ത്രീകളില്‍ അല്‍ഷിമേഴ്സ് സാധ്യത ഇരട്ടി, ഇന്ന് ലോക അല്‍ഷിമേഴ്സ് ദിനം

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് അല്‍ഷിമേഴ്സ് വരാനുള്ള സാധ്യത ഇരട്ടിയാണ്.
Published on

മ്മുടെ അസ്ഥിത്വം ഓർമകളിലാണ് ഉള്ളത്. ഓർമകൾ മറയുക എന്നാൽ നമ്മൾക്ക് നമ്മെ തന്നെ നഷ്ടപ്പെടുന്നുവെന്നാണ്. ഇന്ന് ലോക അൽഷിമേഴ്സ് ദിനം. അൽഷിമേഴ്സ് അടക്കമുള്ള ഡിമെൻഷ്യ രോ​ഗങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും രോ​​ഗ ബാധിതർക്കും അവരെ പരിചരിക്കുന്നവർക്കും സമൂഹത്തിന്‍റെ കരുതൽ ഉറപ്പാക്കുന്നതിനുമായാണ് എല്ലാവർഷവും സെപ്റ്റംബർ 21ന് ഈ ദിനാചരണം.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് അല്‍ഷിമേഴ്സ് വരാനുള്ള സാധ്യത ഇരട്ടിയാണ്. ബയോളജിക്കൽ, ഹോർമോൺ, ജനിതക ഘടകങ്ങൾ എന്നിവയുടെ സംയോജനം ഇതിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്നതായി വിദഗ്ധര്‍ പറയുന്നു.

ആർത്തവവിരാമം

ന്യൂറോഡീജനറേറ്റീവ് വൈകല്യങ്ങൾ വരാനുള്ള സാധ്യത നിർണയിക്കുന്നതിൽ ഹോർമോൺ മാറ്റങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുന്ന ഈസ്ട്രജൻ ആർത്തവവിരാമ കാലഘട്ടത്തിൽ ​ഗണ്യമായി കുറയുന്നു. ഈ കുറവ് തലച്ചോറിന്റെ ഘടനയിലും ഊർജ്ജ ഉപയോ​ഗത്തിലും മാറ്റങ്ങൾക്ക് കാരണമായേക്കാം. ഇതിലൂടെ അൽഷിമേഴ്സ് സാധ്യതയും വർധിപ്പിക്കുന്നു. ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പി (എച്ച്ആർടി) കൃത്യ സമയത്ത് ചെയ്താൽ ഈ അവസ്ഥയെ പ്രതിരോധിക്കാമെങ്കിലും വൈകിയാൽ പ്രയോജനമുണ്ടാകില്ല താനും. മാത്രമല്ല ദോഷഫലമുണ്ടാക്കാനും സാധ്യതയുണ്ട്.

ജനിതം

പാരമ്പര്യം ന്യൂറോഡീജനറേറ്റീവ് വൈകല്യങ്ങൾ സാധ്യത വർധിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. ചില ജീനുകളാണ് ഇതിന് ഉത്തരവാദികൾ. അൽഷിമേഴ്സിന് കാരണമാകുന്ന ജനിതക അപകട ഘടകമായ APOE4 ജീൻ പുരുഷന്മാരേക്കാൾ സ്ത്രീകളിൽ ശക്തമായ സ്വാധീനം ചെലുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകൾക്ക് രണ്ട് X ക്രോമസോമുകളാണ് ഉള്ളത്, X ക്രോമസോമിൽ അടങ്ങിയ ചില ജീനുകൾ സാധാരണ നിശബ്ദ പ്രക്രിയയിൽ നിന്ന് അപ്രത്യക്ഷമാകുന്നത് തലച്ചോറിന്റെ വാർദ്ധക്യത്തെയും രോഗപ്രതിരോധ പ്രവർത്തനത്തെയും സ്വാധീനിച്ചേക്കാം.

senior woman in a room
അൽഷിമേഴ്സ് ഇനി രക്തപരിശോധനയിലൂടെ കണ്ടെത്താം

രോഗപ്രതിരോധ സംവിധാനം

സ്ത്രീകളുടെ രോഗപ്രതിരോധ സംവിധാനം സാധാരണയായി പുരുഷനെ അപേക്ഷിച്ച് കൂടുതൽ സജീവമായിരിക്കും. ഇത് ഒരേപോലെ ​ഗുണവും ബലഹീനതയുമാണ്. കൂടുതൽ പ്രതിപ്രവർത്തനാത്മകമായ രോഗപ്രതിരോധ സംവിധാനം അൽഷിമേഴ്‌സ് രോഗത്തിന് കാരണമാകുന്ന ന്യൂറോഇൻഫ്ലമേഷൻ വർധിപ്പിക്കും. രോഗപ്രതിരോധ സ്വഭാവത്തിലെ ഈ വ്യത്യാസം സ്ത്രീകളുടെ തലച്ചോറിൽ അമിലോയിഡ് പ്ലേക്കുകള്‍ വേഗത്തിൽ അടിഞ്ഞുകൂടുന്നതിന് കാരണമായേക്കാം.

senior woman in a room
അൽഷിമേഴ്സ് പ്രതിരോധിക്കും, 6 സൂപ്പർഫുഡ്സ്

എന്താണ് അൽഷിമേഴ്സ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഏജിങ് പ്രകാരം, അൽഷിമേഴ്‌സ് ആണ് ഏറ്റവും സാധാരണമായ ഡിമെൻഷ്യ രൂപം, ഇത് ഒരു വ്യക്തിയുടെ ഓർമശക്തിയെയും ചിന്താശേഷിയെയും സാവധാനം നശിപ്പിക്കുന്ന ഒരു മസ്തിഷ്ക വൈകല്യമാണ്. വൈജ്ഞാനിക പ്രവർത്തനത്തിന്റെ നഷ്ടം- ചിന്തിക്കൽ, ഓർമിക്കൽ, തീരുമാനം എടുക്കൽ എന്നിവയിൽ ബുദ്ധിമുട്ട് നേരിടുന്നു. ചില ആളുകൾക്ക് രണ്ടിൽ കൂടുതൽ തരം ഡിമെൻഷ്യ ഉണ്ടാകുന്നത് സാധാരണമാണ്. ഉദാഹരണത്തിന്, ചില ആളുകൾക്ക് അൽഷിമേഴ്‌സും വാസ്കുലർ ഡിമെൻഷ്യയും ഉണ്ട്.

Summary

World Alzheimer's Day 2025: women face double the risk of developing Alzheimer's than men

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com