

'ഓട്ടിസം' എന്ന് വാക്ക് ഇന്ന് നമ്മള്‍ക്ക് സുപരിചിതമാണ്. ദിനംപ്രതി കൂടിവരുന്ന ഓട്ടിസം ബാധിതരുടെ എണ്ണമാണ് അതിന് കാരണം. നൂറില്‍ ഒരാള്‍ക്ക് വീതം ഇന്ന് ഓട്ടിസമുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ഏപ്രിൽ രണ്ട്, ഇന്ന് ലോക ഓട്ടിസം ദിനം. ഓട്ടിസം ഒരു രോഗമല്ല മറിച്ച് ഒരു ന്യൂറോ ഡവലപ്‌മെന്റ് ഡിസോഡര്‍ എന്ന നിലയിലാണ് കണക്കാക്കുന്നത്. 2008 മുതലാണ് ഡബ്ല്യൂഎച്ച്ഒ ഏപ്രില്‍ രണ്ട് ലോക ഓട്ടിസം ബാധവല്‍ക്കരണ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.
ഓട്ടിസം കുട്ടികളുടെ ബുദ്ധി വികാസത്തെയും സാമൂഹിക വളര്‍ച്ചയെയും ആശയ വിനിമയ കഴിവിനെയും സാരമായി ബാധിക്കുന്നു. വ്യത്യസ രീതിയിലാണ് ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ ഓരോരുത്തരിലും കാണപ്പെടുക. ചിലര്‍ക്ക് ഓരോ കുഞ്ഞു കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പോലും മറ്റൊരാളുടെ സഹായം ആവശ്യമായെന്ന് വരാം. ഓട്ടിസം ഒരിക്കലും ചികിത്സയിച്ചു ഭേദമാക്കാൻ സാധിക്കില്ലെങ്കിലും മികച്ച പരിചരണം അവരുടെ ജീവിതം കൂടുതൽ മെച്ചപ്പെട്ടതാക്കും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒരു കാരണം കൊണ്ട് മാത്രം ഉണ്ടാവുന്ന ഒന്നല്ല ഈ അവസ്ഥ. ജീനുകളും പാരിസ്ഥിതിക ഘടകങ്ങളും ഓട്ടിസം സ്‌പെക്ട്രെ ഡിസോര്‍ഡറിനെ ഗ്രിഗര്‍ ചെയ്യാം. പെണ്‍കുട്ടികളെക്കാള്‍ ആണ്‍കുട്ടികളെയാണ് ഓട്ടിസം കൂടുതലായി ബാധിക്കാറ്. നേരത്തെയുള്ള രോഗനിര്‍ണയം കുട്ടികളിലെ പെരുമാറ്റ കഴിവുകള്‍ മെച്ചപ്പെടുത്താനും ഭാഷാ വികസനത്തെ വളർത്താനും സഹായിക്കും.
ഓട്ടിസം ബാധിതരായിട്ടുള്ള കുട്ടികളെ പരിപാലിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചിത്രങ്ങള്‍, അടയാളങ്ങള്‍, ആംഗ്യം തുടങ്ങിയവ ആശയവിനിമയം നടത്താന്‍ കൂടുതല്‍ സഹായിക്കും
ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് വളരാന്‍ നല്ലൊരു സാഹചര്യം ഓരുക്കുകയാണ് മറ്റൊരും പ്രധാന കാര്യം
അവരുടെ ഇഷ്ടാനിഷ്ടങ്ങളെ പ്രത്യേകം എഴുതി സൂക്ഷിക്കുക
നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അവര്‍ക്ക് കുറച്ച് അധികം സമയം നല്‍കണം
വളരെ ചെറിയ കാര്യത്തിനും അനുമോദിക്കുന്നത് അവരില്‍ വലിയ സന്തോഷമുണ്ടാക്കും
കുട്ടികള്‍ക്ക് നിങ്ങളുമായി ബന്ധപ്പെടാന്‍ തരത്തിലുള്ള രസകരമായ കളികള്‍ കളിക്കുക
പാചകം, ഷോപ്പിങ്, വ്യത്തിയാക്കല്‍ തുടങ്ങിയ ദൈനംദിന കാര്യങ്ങളില്‍ അവരെ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates