നാളികേരത്തിനായി ഒരു ദിനം; അറിഞ്ഞിരിക്കാം ആ ചരിത്രം

ലോകത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉൽപ്പാദിപ്പിക്കുന്ന‌ രാജ്യം ഇന്തോനേഷ്യയാണ്.
coconut
ലോക നാളികേര ദിനം
Updated on
1 min read

കേര വൃക്ഷങ്ങളുടെ നാടാണ് കേരളം. അതുകൊണ്ട് തന്നെ നാളികേരത്തോടുള്ള മലയാളികളുടെ ആത്മബന്ധം വളരെ വലുതാണ്. അത്രയേറെ നമ്മുടെ ജീവിതവുമായും ചരിത്രവുമായും നാളികേരം ബന്ധപ്പെട്ടു കിടക്കുന്നു. വെളിച്ചെണ്ണയും തേങ്ങ അരച്ച കറികളും ചമ്മന്തിയുമൊക്കെയാണ് ഒരു ശരാശരി മലയാളികളുടെ നാടൻ ഇഷ്ട വിഭവങ്ങളുടെ പട്ടികളിൽ മുന്നിട്ടു നിൽക്കുക.

ഇന്ന് ലോക നാളികേര ദിനം. 2009 സെപ്പ്റ്റംബർ രണ്ടിന് ഏഷ്യൻ പെസഫിക് കോക്കനട് കമ്മ്യൂണിറ്റി (എപിസിസി) സ്ഥാപിതമായതു മുതലാണ് ഈ ദിനം ആചരിച്ചു തുടങ്ങുന്നത്. അക്കാലത്ത് വെളിച്ചണ്ണയ്‌ക്കെതിരെ ലോകവ്യാപകമായി വലിയൊരു പ്രചാരണം നടന്നിരുന്നു. ഇതിനെ ചെറുക്കുന്നതിന്‍റെ ഭാ​ഗമായാണ് നാളികേര ദിനം ആചരിക്കാൻ തുടങ്ങിയത്. ആരോഗ്യപരമായും വിപണിപരമായും നാളികേരത്തിനുള്ള പ്രാധാന്യം ലോകത്തിനു മുമ്പിൽ ഉയർത്തിക്കാട്ടുക എന്നതാണ് ഈ ദിനാചരണത്തിന്‍റെ ഉദ്ദേശ്യം.

'സർക്കുലർ സമ്പദ്‌വ്യവസ്ഥയ്ക്കായി നാളികേരം: പരമാവധി മൂല്യത്തിനായുള്ള പങ്കാളിത്തം കെട്ടിപ്പടുക്കുക'- എന്നതാണ് ഇത്തവണത്തെ ലോക നാളികേര ദിനത്തിന്‍റെ പ്രമേയം. ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, ഇന്ത്യ, തായ്ലാൻഡ്, മലേഷ്യ, കെനിയ തുടങ്ങിയിടത്താണ് നാളികേര കൃഷി വ്യാപകമായുള്ളത്. ലോകത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉൽപ്പാദിപ്പിക്കുന്ന‌ രാജ്യം ഇന്തോനേഷ്യയാണ്. ലോകത്താകെ ഉൽപ്പാദിപ്പിക്കുന്ന തേങ്ങയിൽ കാൽ ഭാഗവും (24.4 ശതമാനം) ഈ രാജ്യത്തു നിന്നാണ് വരുന്നത്. ആഗോള വിപണിയിലെ വെളിച്ചെണ്ണയുടെ 67 ശതമാനവും ഇന്തോനേഷ്യയിൽ നിന്നാണ് എത്തുന്നത്.

രണ്ടാം സ്ഥാനത്ത് ഫിലിപ്പൈൻസാണ്. മൂന്നാം സ്ഥാനത്താണ് ഇന്ത്യ വരുന്നത്. 13,317,000 ടൺ നാളികേരമാണ് 2022ലെ കണക്കു പ്രകാരം ഇന്ത്യയിൽ ഉൽപ്പാദിപ്പിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നാളികേരത്തിന്‍റെ ആരോ​ഗ്യ ​ഗുണങ്ങൾ

ഇരുമ്പ്, മ​ഗ്നീഷ്യം, സിങ്ക്, കോപ്പർ, സെലീനിയം തുടങ്ങി അവശ്യ പോഷകങ്ങളുടെ കലവറയാണ് നാളികേരം. ഇത് ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനൊപ്പം ഭക്ഷണ ശേഷം സംതൃപ്തിയും നൽകുന്നു. കൂടാതെേ ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താനും നാളികേരം സഹായിക്കും.

നാളികേരത്തിൽ അടങ്ങിയ ഇരമ്പ്, കോപ്പർ എന്നിവ ചുവന്ന രക്താണുക്കളെ ഉല്‌പാദിപ്പിക്കാൻ സഹായിക്കും. കൂടാതെ

നാളികേരത്തിൽ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളത്. ആരോഗ്യകരമായ കൊഴുപ്പ്, നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹത്തെ നിയന്ത്രിക്കാനും ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്താനും സഹായിക്കുന്നു.

coconut
ദിവസം മുഴുവൻ മടുപ്പും ഓട്ടവും, റീചാർജ് ആകാൻ സ്കിന്‍ കെയര്‍ തെറാപ്പി; മാനസികാരോ​ഗ്യത്തിന് ഇരട്ടി ഫലപ്രദമെന്ന് വിദ​ഗ്ധർ

ചർമത്തിന്റെയും മുടിയുടെയും ആരോ​ഗ്യത്തിനും നാളികേരം നല്ലതാണ്. പതിവായി വെളിച്ചെണ്ണ ശരീരത്തിലും മുടിയിലും പുരട്ടുന്നത് ചർമം മൃദുവാകാനും ആരോ​ഗ്യം മെച്ചപ്പെടാനും സഹായിക്കും. കണ്ണിന് ചുറ്റുമുള്ള ഡാർക്ക് സർക്കിൾ മാറാനും വെളിച്ചെണ്ണ പുരട്ടുന്നത് നല്ലതാണ്.

നാളികേരത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, പ്രോട്ടീൻ എന്നിവ ശരീരത്തിന്‍റെ മൊത്തത്തിലുള്ള പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com