

കാലെത്തിച്ച് ഇടവഴികളിലൂടെ ഹാന്‍ഡില്‍ വിറച്ചുവിറച്ചു ആദ്യമായി സൈക്കിള്‍ കയറ്റം പഠിച്ച ദിവസങ്ങള്‍ ഓര്‍മ്മയുണ്ടോ? സൈക്കിളിന് പിന്നില്‍ പിടിച്ചിരിക്കുന്നയാളുടെ പ്രത്യേക നിര്‍ദേശങ്ങള്‍ ഉണ്ടാകും. പിന്നില്‍ നിന്നും കൈവിടുന്നതോടെ നേരെ നിലത്തേക്ക്... നൊസ്റ്റാള്‍ജിയയ്ക്ക് പുറമെ സൈക്കിളിങ് ശാരീരിക-മാനസിക ആരോഗ്യത്തെയും പ്രോത്സാഹിപ്പിക്കും.
നാളെയാണ് ലോക സൈക്കിളിങ് ദിനം. എല്ലാ വര്‍ഷവും ജൂണ്‍ മൂന്നിനാണ് ലോകമെമ്പാടും സൈക്കിളിങ് ദിനം ആചരിക്കുന്നത്. തുർക്ക്‌മെനിസ്ഥാൻ സ്വദേശിയായ പ്രൊഫ. ലെസ്സെക് സിബിൽസ്കിയാണ് ആഗോളതലത്തിൽ സൈക്കിളിങ്ങിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രചാരണത്തിന് തുടക്കമിട്ടത്. എൻജിഒ പിന്തുണയോടെ 2018 ഏപ്രിൽ 12 ന് ലോക സൈക്കിൾ ദിനം ജൂൺ 3 ആയി യുഎന്‍ പൊതുസഭയില്‍ അംഗീകരിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വ്യക്തിപരമായ സന്തോഷത്തിനപ്പുറം സൈക്കിളിങ് ആരോഗ്യ ക്ഷേമവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നു. പരിസ്ഥിതിയുടെ നിലനില്‍പ്പിനും കുട്ടികള്‍ക്കും യുവതലമുറയ്ക്കും ആരോഗ്യം മെച്ചപ്പെടുത്തുതിനുള്ള മികച്ച ഉപാധി കൂടിയാണ് സൈക്കിങ് എന്നും ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ കുറിച്ചു. 'സൈക്കിളിങ്ങിലൂടെ ആരോഗ്യം, തുല്യത, സുസ്ഥിരത' എന്നതാണ് ഇത്തവണത്തെ പ്രമേയം.
സൈക്ലിങ് മാനസിക-ശാരീരിക ഗുണങ്ങള്‍
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു: പതിവായി സൈക്കിള്‍ ഓടിക്കുന്നത് ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും ശരീരിക വ്യായാമവും നല്‍കുന്നു.
പേശികളുടെ ശക്തി വർധിപ്പിക്കുന്നു: സൈക്കിളിങ് കാലുകൾ, ഇടുപ്പ് എന്നിവയുൾപ്പെടെ വിവിധ ഭാഗങ്ങളിലെ പേശികളെ ടോണ്‍ ചെയ്യുന്നു.
ശരീരഭാരം നിയന്ത്രിക്കുന്നു; സൈക്കിളിങ് കലോറി കത്തിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു: സൈക്കിളിങ് പോലെയുള്ള പതിവ് ശാരീരിക പ്രവർത്തനങ്ങൾ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. രോഗങ്ങളെ കൂടുതൽ ഫലപ്രദമായി ചെറുക്കാൻ സഹായിക്കുന്നു.
സമ്മർദ്ദം കുറയ്ക്കുന്നു: വ്യായാമം എൻഡോർഫിനുകൾ പുറത്തുവിടുന്നു. അവ സ്വാഭാവിക മൂഡ് ലിഫ്റ്ററുകളാണ്.
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു: സൈക്കിളിങ് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു. ഇത് ആത്മവിശ്വാസം ഉണ്ടാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates