'മയക്കു മരുന്നിനോട് 'നോ' പറയാം, ജീവിതം ലഹരിയാക്കാം'; ഇന്ന് ലോക ലഹരി വിരുദ്ധ ദിനം, ചരിത്രവും പ്രാധാന്യവും

1987 ഡിസംബറിലാണ് ഐക്യരാഷ്ട്ര സഭ ലഹരി വിരുദ്ധ ദിനത്തിന് അം​ഗീകാരം നൽകുന്നത്.
World Drug Day 2024
ഇന്ന് ലോക ലഹരി വിരുദ്ധ ദിനം
Updated on
1 min read

കുട്ടികളടക്കം ലഹരിമരുന്ന് റാക്കറ്റുകളുടെ കാരിയർമാർ ആകുന്നതിന്റെ റിപ്പോർട്ടുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നമ്മൾ ഇന്ന് ലോക ലഹരി വിരുദ്ധ ദിനം ആഘോഷിക്കുന്നത്. മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് എല്ലാ വർഷവും ജൂൺ 26ന് ലോകമെമ്പാടും ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്.

1987 ഡിസംബറിലാണ് ഐക്യരാഷ്ട്ര സഭ ലഹരി വിരുദ്ധ ദിനത്തിന് അം​ഗീകാരം നൽകുന്നത്. ചൈനയിലെ കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ നടത്തിയ ശ്രമങ്ങളെ അനുസ്മരിക്കുക കൂടി ചെയ്യുന്നുണ്ട് ഈ ദിനം. ചൈനയിൽ നടന്ന ഒന്നാം കറുപ്പ് യുദ്ധത്തിന് മുന്നോടിയായി അവിടെ വ്യാപകമായിരുന്ന കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ ലീൻ സെക്സു ധീരമായ ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഓർമ്മപ്പെടുത്തൽ എന്ന നിലയിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നു.

അമിത ലഹരി മരുന്ന് ഉപയോ​ഗത്തെ തുടർന്ന് ശാരീരികമായും മാനസികമായും നേരിടുന്ന പ്രശ്നങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. 'കണ്ടെത്തലുകള്‍ വ്യക്തമാണ്: പ്രതിരോധത്തിൽ ഊന്നൽ നൽകുക' എന്നതാണ് ഈ വർഷത്തെ പ്രമേയം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ വർഷം യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്‌സ് ആൻ്റ് ക്രൈം മുന്നോട്ട് വെക്കുന്ന ആഹ്വാനം

  • അവബോധം വളർത്തുക: മയക്കുമരുന്ന് ഉപയോഗത്തിൻ്റെ ദോഷങ്ങൾ ലഘൂകരിക്കുന്നതിൽ കണ്ടെത്തെലുകൾ അടിസ്ഥാനമാക്കിയുള്ള പ്രതിരോധ തന്ത്രങ്ങളുടെ പ്രയോ​ഗിക്കുക.

  • പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുക: പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്ന തരത്തിലുള്ള ക്യാമ്പയിനുകൾ സംഘടിപ്പിക്കുക.

  • സംഘടനകളെ ശാക്തീകരിക്കുക: കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധ സംരംഭങ്ങൾ നടപ്പിലാക്കുന്നതിന് സംഘടനകളെ സജ്ജമാക്കുക. മയക്കുമരുന്ന് പ്രതിരോധ പരിപാടികളിൽ സമൂഹത്തിൻ്റെ ഇടപെടലിനെക്കുറിച്ച് അവബോധം വളർത്തുക.

World Drug Day 2024
നിശബ്‌ദ കൊലയാളി! രക്തസമ്മർദ്ദം കുറയ്ക്കാൻ ഡയറ്റിൽ ചേർക്കേണ്ട 10 ഭക്ഷണങ്ങൾ
  • കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണം പ്രോത്സാഹിപ്പിക്കുക: ശാസ്ത്രീയ ഗവേഷണത്തിൽ അധിഷ്ഠിതമായ മയക്കുമരുന്ന് വിരുദ്ധ നയങ്ങൾ പ്രോത്സാഹിപ്പിക്കുക.

  • യുവാക്കളെ ശാക്തീകരിക്കുക: മയക്കുമരുന്ന് പ്രതിരോധ പരിപാടികൾക്കായി യുവാക്കളെ മുന്നിൽ നിർത്തുക.

  • അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുക: മയക്കുമരുന്ന് കടത്തും സംഘടിത കുറ്റകൃത്യങ്ങളും ചെറുക്കുന്നതിന് ആഗോള സഹകരണം പ്രോത്സാഹിപ്പിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com