'എന്നും പരിസ്ഥിതി ദിനം'; ഭൂമിയെ വീണ്ടെടുക്കാം, ചെറിയ കാൽവെപ്പുകളിലൂടെ വലിയ മാറ്റങ്ങൾ

ഭൂമിയെ വീണ്ടെടുക്കുക, തരിശുവൽക്കരണവും വരൾച്ചയും പ്രതിരോധിക്കുക' എന്നതാണ് ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ പ്രമേയം.
World Environment day
ഇന്ന് ലോക പരിസ്ഥിതി ദിനം
Updated on
1 min read

രു ഭാഗത്ത് കൊടും ചൂടും വരൾച്ചയും... മറുഭാ​ഗത്ത് പേമാരിയും വെള്ളപ്പൊക്കവും... കാലാവസ്ഥ വ്യതിയാനത്തിന്റെ ഈ രണ്ട് തലങ്ങളും ഇന്ത്യയിൽ ജനങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന കാലാവസ്ഥയാണ് ഇന്ന് ആഗോളതലത്തിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കാലാവസ്ഥ വ്യതിയാനം നമ്മുടെ മൊത്തത്തിലുള്ള ആവാസവ്യവസ്ഥയെയും സമ്പദ്‌വ്യവസ്ഥയെയും തകിടം മറിക്കുന്നു. ഇത് ആഗോള താപനിലയിലെ മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്.

ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതും വനനശീകരണവും കാലാവസ്ഥ മാറ്റങ്ങൾ ത്വരിതപ്പെടുത്തിയതായി ശാസ്ത്രീയ തെളിവുകൾ ചൂണ്ടികാണിക്കുന്നു. ഇന്ന് ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനുമായി എല്ലാ വർഷവും ജൂൺ അഞ്ചിനാണ് ലോകമെമ്പാടും പരിസ്ഥിതി ദിനം ആചരിക്കുന്നത്. 1970 മുതലാണ് ഐക്യരാഷ്ട്ര സഭയുടെ കീഴിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്. 'ഭൂമിയെ വീണ്ടെടുക്കുക, തരിശുവൽക്കരണവും വരൾച്ചയും പ്രതിരോധിക്കുക' എന്നതാണ് ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ പ്രമേയം.

ഓരോ ദിവസവും ലോക പരിസ്ഥിതി ദിനം

എല്ലാ ദിവസവും പരിസ്ഥിതി ദിനമായി കണക്കാക്കി നമ്മളുടെ ശീലത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾക്ക് പോലും വലിയ വ്യാത്യാസമുണ്ടാനാകും. കാറുകൾ ഓടിക്കുന്നത് മുതൽ വൈദ്യുതി ഉപയോഗിക്കുന്നത് വരെ - കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ പുറന്തള്ളാലിന് കാരണമാകുന്നുണ്ട്. ഇത് ഭൂമിയുടെ നിലനിൽപ്പിനെ ബാധിക്കുകയും കാലാവസ്ഥ വ്യതിയാനത്തിന് കാരണമാവുകയും ചെയ്യുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാർബൺ വാതകങ്ങളുടെ അമിതമായ പുറന്തള്ളൽ ആഗോളതാപനം തീവ്രമാക്കുന്നു. ഇത് സമുദ്രനിരപ്പ് ഉയർത്തുന്നതിലേക്കും വെള്ളപ്പൊക്കം, വരൾച്ച പോലുള്ള തീവ്ര കാലാവസ്ഥാ മാറ്റങ്ങളിലേക്കും നയിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതം കുറയ്ക്കണമെങ്കിൽ അന്തരീക്ഷത്തിൽ കാർബൺ മലിന്യത്തിന്റെ അളവു കുറയ്‌ക്കേണ്ടതുണ്ട്.

World Environment day
ടാറ്റൂകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും; കാന്‍സറിന് കാരണമായേക്കുമെന്ന് റിപ്പോര്‍ട്ട്

ചെറിയ ചുവടുവെപ്പിലൂടെ വലിയ മാറ്റങ്ങൾ

പൊതു​ഗതാ​ഗതം തെരഞ്ഞെടുക്കാം, ഊർജ്ജ ഉപഭോ​ഗം നിയന്ത്രിക്കുക, പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകൾ ഉപയോ​ഗിക്കുക, മാലിന്യങ്ങൾ ശരിയായ രീതിയിൽ നിർമാർജ്ജനം ചെയ്യുക, സുസ്ഥിര ഉൽപന്നങ്ങളെ പിന്തുണയ്‌ക്കുക തുടങ്ങിയ ചെറുതും സ്ഥിരവുമായ ശീലങ്ങളിലൂടെ പരിസ്ഥിതി ആഘാതം കുറയ്ക്കാൻ സാധിക്കും. ഇത്തരം ചെറിയ കാൽവെപ്പുകളിലൂടെ ഭാവി തലമുറയ്ക്കായി ഭൂമിയെ സംരക്ഷിക്കുന്നതിനും എല്ലാവർക്കും സുസ്ഥിരവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com