നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

വേൾഡ് ഹൈപ്പർടെൻഷൻ ലീഗ് ( WHL) ആണ് 2005ൽ ലോക ഹൈപ്പർടെൻഷൻ ദിനം പ്രഖ്യാപിക്കുന്നത്
World Hypertension Day
ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനം
Updated on
2 min read

പ്രമേഹം പോലെ തന്നെ ഉയർന്ന രക്തസമ്മർദ്ദവും ഒരു ജീവിതശൈലി രോ​ഗമാണ്. ഹൃദ്രോ​ഗങ്ങളുടെ മൂല കാരണങ്ങളിൽ ഒന്നാണ് ഉയർന്ന രക്തസമ്മർദ്ദം. ലോകത്ത് 128 കോടി ആളുകൾ ഉയർന്ന രക്തസമ്മർദ്ദത്തോടെയാണ് ജീവിക്കുന്നുവെന്നാണ് ലോകാരോ​ഗ്യ സംഘടന അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.

ഇന്ന് ലോക ഹൈപ്പർടെൻഷൻ ദിനം. ആഗോളതലത്തിൽ ഹൃദയ സംബന്ധമായ രോഗങ്ങൾക്കും അകാല മരണത്തിനും കാരണമാകുന്ന ഉയർന്ന രക്തസമ്മർദ്ദം (ഹൈപ്പർടെൻഷൻ) തടയുന്നതിനും കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും ജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്.

World Hypertension Day

85 നാഷണൽ ഹൈപ്പർടെൻഷൻ സൊസൈറ്റികളും ലീഗുകളുടെയും കൂടുന്ന വേൾഡ് ഹൈപ്പർടെൻഷൻ ലീഗ് ( WHL) ആണ് 2005ൽ ലോക ഹൈപ്പർടെൻഷൻ ദിനം പ്രഖ്യാപിക്കുന്നത്. ബിപി സ്ഥിരമായി 140/90 മുകളിൽ പോവുകയാണെങ്കിൽ നിങ്ങൾക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. ഹൃദ്രോഗം, പക്ഷാഘാതം, വൃക്കസംബന്ധമായ പ്രശ്നങ്ങൾ, അകാല മരണം എന്നിവയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകമാണ് ഉയർന്ന രക്തസമ്മർദ്ദം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എല്ലാ വർഷവും മെയ് 17ന് ആണ് ലോക ഹൈപ്പർടെഷൻ ദിനം ആചരിക്കുന്നത്. രക്തസമ്മർദ്ദം കൃത്യമായി അളക്കുക, നിയന്ത്രിക്കുക, കൂടുതൽ കാലം ജീവിക്കുക! എന്നതാണ് ഇത്തവണത്തെ പ്രമേയം. പ്രതിവർഷം ഏകദേശം 7.5 ദശലക്ഷം ആളുകൾ ഇതെ തുടർന്ന് മരിക്കുന്നു. എന്നാൽ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും പലരും ഇന്നും അജ്ഞരാണ്.

World Hypertension Day

ലക്ഷണങ്ങൾ

രക്തസമ്മർദ്ദം പലപ്പോഴും രോഗലക്ഷങ്ങൾ ഒന്നും പ്രകടമാക്കാറില്ലെന്നാണ് ​രോ​ഗത്തെ ഏറ്റവും അപകടകരമാക്കുന്നത്. യാദൃച്ഛികമായിട്ടായിരിക്കും പലപ്പോഴും രോഗം കണ്ടെത്തുക. അതുകൊണ്ടു തന്നെ ഈ രോഗത്തെ ഒരു നിശബ്ദ കൊലയാളി എന്നാണ് അറിയപ്പെടുന്നത്.

എന്നിരുന്നാലും ചിലർക്ക് കഠിനമായ തലവേദന, തലകറക്കം, ഓക്കാനം, ഛർദി, കിതപ്പ്, കാഴ്ച മങ്ങുക, നെഞ്ചുവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ കാണപ്പെടാം.

World Hypertension Day
കോവാക്‌സിന്‍ എടുത്ത മൂന്നില്‍ ഒരാള്‍ക്ക് അണുബാധയെന്ന് പഠനം

എങ്ങനെ പ്രതിരോധിക്കാം

  • രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ആരോഗ്യകരമായ ഒരു ജീവിതശൈലി ശീലിക്കുക എന്നതാണ് ഏക മാർ​ഗം.

  • ഡയറ്റിൽ ധാരാളം പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തുക

  • ദിവസവും കുറഞ്ഞത് 30 മിനിറ്റ് നേരമെങ്കിലും വ്യയാമം ശീലിക്കുക.

  • അമിതവണ്ണം ഒഴിവാക്കാൻ ശ്രമിക്കുക.

  • കൃത്യമായ മെഡിക്കൽ ചെക്കപ്പുകൾ നടത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com