കണ്ണിന്റെ തടത്തിലും കാലിനും നീര്, ശ്വാസതടസ്സം; നിസ്സാരമാക്കരുത്, അറിയാം വൃക്കരോ​ഗ ലക്ഷണങ്ങൾ

പത്ത് പേരിൽ ഒരാൾക്കെന്ന കണക്കിൽ ഏതെങ്കിലും തരത്തിലുള്ള വൃക്കരോ​ഗം സാധാരണമായിരിക്കുകയാണ്.
kidney failture
kidney failtureMeta AI Image
Updated on
1 min read

ക്തം ശുദ്ധീകരിക്കുക എന്ന ഭാരിച്ച ജോലിയാണ് വൃക്കകളുടേത്. വൃക്ക തകരാറിലായാൽ അത് മൊത്തത്തിലുള്ള ആരോ​ഗ്യത്തെ കാര്യമായി തന്നെ ബാധിക്കാം. ആഗോളതലത്തിൽ വൃക്കരോ​ഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇന്ന് ലോക വൃക്കദിനം ആചരിക്കുന്നത്. എല്ലാവർഷവും മാർച്ച് മാസത്തിലെ രണ്ടാം വ്യാഴാഴ്ചയാണ് ഈ ദിനം ആചരിക്കുക.

പത്ത് പേരിൽ ഒരാൾക്കെന്ന കണക്കിൽ ഏതെങ്കിലും തരത്തിലുള്ള വൃക്കരോ​ഗം സാധാരണമായിരിക്കുകയാണ്. ഇതിൽ മൂത്രത്തിലെ അണുബാധ മുതൽ അത്യന്തം മാരകമായ വൃക്കസ്തംഭനം വരെ ഉൾപ്പെടുന്നു. ഏത് പ്രായക്കാരിലും വൃക്കരോഗം പ്രത്യക്ഷപ്പെടാം. പ്രമേഹം, ഉയർന്ന രക്തസമ്മർദം, പാരമ്പര്യമായി വൃക്ക രോഗങ്ങൾ ഉള്ള കുടുംബങ്ങൾ, മുതിർന്നവർ, വൃക്കയിൽ കല്ലിന്റെ അസുഖമുള്ളവർ എന്നിവരിൽ രോഗസാധ്യത കൂടുതലാണ്.

വൃക്കരോ​ഗ ലക്ഷണങ്ങള്‍ അറിയാം

  • കണ്ണിന്റെ തടത്തിലും കാലിലും നീര്

  • മൂത്രം അളവ് കുറവോ കൂടുതലോ അല്ലെങ്കിൽ രാത്രിയിൽ കൂടുതൽ പ്രാവശ്യം മൂത്രം ഒഴിക്കുക

  • കടുത്ത നിറത്തിൽ മൂത്രം പോവുക.

  • മൂത്രം ഒഴിക്കുമ്പോൾ നീറ്റൽ, പുകച്ചിൽ, മൂത്രമൊഴിക്കാൻ താമസം

  • വിളർച്ച, ക്ഷീണം, തലകറക്കം, ഓക്കാനം, ഛർദി

  • ശ്വാസംമുട്ടൽ, പേശി വലിച്ചിൽ

വൃക്കരോഗ സാധ്യത കൂടുതൽ ഉള്ളവർ

  • കൃത്യമായ കാലയളവിൽ രക്തസമ്മർദ പരിശോധന

  • മൂത്രത്തിൽ പ്രോട്ടീന്റെ അളവു പരിശോധന

  • രക്തത്തിൽ യൂറിയ, ക്രിയാറ്റിനിൻ അളവു പരിശോധന എന്നിവ ചെയ്യണം

  • പ്രമേഹം മരുന്നു കഴിച്ചു നിയന്ത്രിച്ചു നിർത്തുക

Summary

World Kidney Day, Kidney diseases symptoms

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com