

'ഒരറ്റം അഴിച്ചു കൊണ്ടു വരുമ്പോൾ മറ്റേയറ്റം മുറുകും, ചുറ്റമുള്ളത് ഭംഗിയുള്ളതാണോ മോശമാണോയെന്ന് പോലും വിലയിരുത്താനാകാതെ ആ ലൂപ്പിൽ അങ്ങനെ കിടന്ന് കുരുക്ക് അഴിക്കാനുള്ള ശ്രമങ്ങൾ സദാ നടത്തിക്കൊണ്ടിരിക്കും'. ഇന്ന് ലോക മാനസികാരോഗ്യ ദിനം, മാനസികസമ്മർദം താങ്ങാനാവാതെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ഓരോ വർഷം കഴിയുന്തോറും വർധിച്ചുവരികയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിൽ ഏറ്റവും മാനസിക സമ്മർദം നേരിട്ടുകൊണ്ടിരിക്കുന്നത് ജെൻ സി പിള്ളാരാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
സമീപകാലത്ത് നടന്ന ഗ്ലോബൽ ഫ്ലൂറിഷിങ് സ്റ്റഡിയിൽ 18 നും 29 നും ഇടയിൽ പ്രായമുള്ള യുവതി-യുവാക്കൾ അസന്തുഷ്ടരാണെന്നാണ് കണ്ടെത്തി. മോശം മാനസിക-ശാരീരിക ആരോഗ്യം, അസന്തുഷ്ടത, സ്വന്തത്തെ ക്കുറിച്ചുള്ള നെഗറ്റീവ് ചിന്തകൾ, ജീവിതത്തിന്റെ ലക്ഷ്യം കണ്ടെത്തൽ, സാമ്പത്തിക സുരക്ഷാ, ബന്ധങ്ങളുടെ ഗുണനിലവാരം എന്നീ പ്രശ്‍നങ്ങളുമായി പുതു തലമുറ നിരന്തരം മല്ലിടുകയാണെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. അതിന് പിന്നിൽ നിരവധി ഘടകങ്ങളുണ്ട്, ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും, സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങൾ, സോഷ്യല്ർമീഡിയയുടെ അതിപ്രസരം എന്നിവയാണ് അതിൽ ചിലത്.
പലപ്പോഴും വികാരങ്ങളെ ഉള്ളിലൊതുക്കി പാടുപെടുന്ന വിഭാഗമാണ് ജെൻ സി. ജെൻ സി കുട്ടികൾക്കിടയിൽ ഉത്കണ്ഠയും വിഷാദവും ഗണ്യമായി വർധിച്ചതായാണ് റിപ്പോർട്ട്. സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിലൂടെ അവർക്ക് വികാരം പ്രകടനത്തിനും ആരോഗ്യകരമായ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
ഡ്രാമ തെറാപ്പി
റോൾ-പ്ലേയും ഇംപ്രൊവൈസേഷനും ജെൻ സി കുട്ടികൾക്ക് വികാരങ്ങൾ പ്രകടമാക്കാൻ പ്രാപ്തമാക്കുന്നു.
മുഖം മൂടി ഉപേക്ഷിക്കൽ: ഇത് അവരുടെ ഐഡന്റിറ്റി വ്യക്തമാകാനും, ഭയങ്ങളെ നേരിടാനും, സുരക്ഷിതമായ മാനസികയിടം കണ്ടെത്താനും പരിശീലിക്കാനും സഹായിക്കും.
സ്ലാം പോയട്രി
ഫിൽട്ടർ ചെയ്യാതെ, എഴുതുന്ന കവിതകൾ ഉള്ളിലെ പ്രകടിപ്പിക്കാത്ത വികാരങ്ങളെ അല്ലെങ്കിൽ സമ്മർദത്തെ പുറത്തെത്തിക്കാൻ സഹായിക്കും.
വാ മൊഴിയായോ എഴുതുകയോ ചെയ്യുന്നതായ ഇത്തരം കവിതകൾ ഉത്കണ്ഠ, സങ്കടം അല്ലെങ്കിൽ ആത്മാഭിമാനം പോലുള്ള മാനസികാരോഗ്യ ആശങ്കകളെ ചുറ്റിപ്പറ്റിയുള്ള നാണക്കേടിനെ ഇല്ലാതാക്കാൻ സഹായിക്കും.
അബ്സ്ട്രാക്ട് ആർട്
മനസ് ആശയക്കുഴപ്പത്തിലാകുമ്പോൾ നിറങ്ങൾ, രൂപം, ഘടന എന്നിവയെ കൂട്ടുപിടിക്കുന്നത് ആഴത്തിലുള്ള ആശ്വാസം നൽകും.
അബ്സ്ട്രാക്ട് ആർട് തെറാപ്പി, മാനസിക സമ്മർദം നേരിടാനുള്ള മികച്ച മാർഗമാണ്.
എക്സ്റ്റെംപോർ എക്സ്പ്രഷൻ
അതായത്, ഒരു വിഷയത്തെ കുറിച്ച് സ്പോർട്ടിൽ അവതരിപ്പിക്കുക. ഇത് ജെൻ സിയുടെ ശബ്ദങ്ങളിലും കാഴ്ചപ്പാടുകളിലും ആത്മവിശ്വാസം വളർത്തുന്നു.
എല്ലാ വർഷവും ഒക്ടോബർ 10നാണ് ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നത്. മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ആഗോള അവബോധം വളർത്തുക, മാനസിക രോഗത്തെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കുക, മാനസികാരോഗ്യത്തെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ സംഘടിപ്പിക്കുക എന്നിവയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്തിന്റെ കീഴിൽ 1992 മുതലാണ് ദിനാചരണത്തിന് തുടക്കം കുറിച്ചത്. ശാരീരിക പ്രശ്നങ്ങൾ പോലെ തന്നെ മാനസിക പ്രശ്നങ്ങൾക്കും പ്രാധാന്യം നൽകണമെന്നതിന്റെ ഒരു ഓർമപ്പെടുത്തൽ കൂടിയാണ് ഈ ദിനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates