

ഇന്ന് ലോക പുകയില വിരുദ്ധ ദിനം, ആഗോളതലത്തില്‍ ഏതാണ്ട് 80 ലക്ഷത്തോളം ആളുകളുടെ ജീവനാണ് പുകയില ഓരോ വര്‍ഷവും കവരുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. ഇതില്‍ 70 ലക്ഷത്തോളം ആളുകള്‍ മരിക്കുന്നത് നേരിട്ട് പുകയില ഉപയോഗത്തിന്‍റെ ഫലമായാണ് അതേസമയം, 13 ലക്ഷത്തോളം ആളുകള്‍ പുകയില നേരിട്ട് ഉപയോഗിക്കാതെയുമാണ്. കാന്‍സറിന് വരെ കാരണമാകുന്ന ഏഴായിരത്തോളം രാസപദാര്‍ഥങ്ങള്‍ ഇത്തരത്തില്‍ വലിച്ചുകയറ്റുന്ന പുകയിലുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
കാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ക്ക് പുകവലി കാരണമായേക്കാം എന്ന് വ്യക്തമായി അറിയാമെങ്കിലും വലി നിര്‍ത്താന്‍ ആളുകള്‍ കൂട്ടാക്കില്ല. പുകവലിക്കുന്നവരെ മാത്രമല്ല പുകവലിക്കുന്നവരുടെ സമീപം നില്‍ക്കുന്നവരുടെ ആരോഗ്യവും പുലയിലയില്‍ അടങ്ങിയ നിക്കോട്ടിന്‍ തകർക്കും.
മനുഷ്യന്‍റെ ആരോഗ്യത്തിന് പുറമെ ഭൂമിയുടെ നിലനില്‍പ്പിനെയും പുകയില ഇല്ലാതാക്കും. പ്രതിവര്‍ഷം ഏതാണ്ട് ആറ് ലക്ഷം കോടിയോളം സിഗരറ്റുകളാണ് വിവിധ കമ്പനികൾ നിര്‍മ്മിച്ച് വിപണിയിലിറക്കുന്നത്. പുകയില കൃഷിക്കായി ഏതാണ് 53 ലക്ഷം ഹെക്ടര്‍ ഭൂമിയാണ് എടുക്കുന്നത്. കൂടാതെ പച്ചക്കറികൾക്ക് ഉപയോഗിക്കുന്നതിന്റെ എട്ട് മടങ്ങ് വെള്ളമാണ് പുകയില കൃഷിക്ക് ആവശ്യമുള്ളത്. കൃഷി ചെയ്യുന്നതിനുള്ള ഭൂമി വൃത്തിയാക്കുന്നതിനും പുകയില ശുദ്ധീകരണത്തിന് ആവശ്യമായ വലിയ അളവിലുള്ള തടികൾക്കുമായി പ്രതിവർഷം 2,00,000 ഹെക്ടർ എന്ന തോതിൽ വനനശീകരണത്തിന് കാരണമാകുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2022ലെ കണക്ക് പരിശോധിച്ചാൽ അഞ്ച് ശതമാനത്തോളം വനനശീകരണത്തിന് പുകയില കൃഷി കാരണമായിട്ടുണ്ട്. ശരാശരി ഒരു മരത്തിൽ നിന്ന് 15 പായ്ക്കറ്റ് സിഗരറ്റിന് ആവശ്യമായ പേപ്പർ ഉത്പാദിപ്പിക്കുന്നു. പുകയില വ്യവസായം ഓരോ വർഷവും ഏകദേശം 600 ദശലക്ഷം മരങ്ങളെയാണ് ഇത്തരത്തിൽ ഉപയോഗിക്കുന്നത്. കൂടാതെ കാർബോൺഡൈഓക്സൈഡ്, മീഥെയ്ൻ, നൈട്രസ് ഓക്സൈഡുകൾ പോലുള്ള വായു മലിനാകരണത്തിന് കാരണമാകുന്ന പുകയും പുകയില പുറന്തള്ളുന്നു. പുകയിലയുടെ ഉൽപ്പാദനവും ഉപഭോഗവും ഓരോ വർഷവും 17 ദശലക്ഷം ഗ്യാസ്-പവർ കാറുകൾ ഓടിക്കാൻ തുല്യമായ കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്നുവെന്നാണ് 2022 ൽ ലോകാരോഗ്യ സംഘടന പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നത്.
നിരവധി രാസപദാർഥങ്ങൾ അടങ്ങിയ സിഗരറ്റ് കുറ്റികൾ കടലിലേക്ക് വലിച്ചെറിയപ്പെടുമ്പോൾ കടലിലെ മൈക്രോ ജീവജാലങ്ങളെ ഉൾപ്പെടെ ഇത് ഇല്ലാതാക്കുന്നു. ഏതാണ്ട് ഒൻപത് മാസത്തോളം വേണ്ടി വരും ഒരു സിഗരറ്റ് കുറ്റി അഴുകാൻ. 96 മണിക്കൂർ കൊണ്ട് ഒരു സിഗരറ്റ് കുറ്റിയിൽ നിന്ന് രാസവസ്തുക്കൾ 50 ശതമാനം മത്സ്യങ്ങളെ നശിപ്പിക്കാൻ ആവശ്യമായ വിഷാംശം പുറത്തുവിടുന്നുവെന്നാണ് ലോകാരോഗ്യ സംഘടനുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates