

അവസാന ഘട്ടത്തിൽ എത്തുമ്പോഴാണ് പലപ്പോഴും സ്ത്രീകളിലെ അണ്ഡാശയ അർബുദം തിരിച്ചറിയുക. ഇത് ചികിത്സ വൈകാനും മരണനിരക്ക് വർധിക്കാനും കാരണമാകുന്നു. രോഗ ലക്ഷണങ്ങൾ അവ്യക്തവും മറ്റ് രോഗ ലക്ഷണങ്ങൾക്ക് സാമാനമായ ലക്ഷണങ്ങളാണെന്നതുമാണ് പലപ്പോഴും അണ്ഡാശയ അർബുദത്തെ തിരിച്ചറിയാൽ വൈകുന്നത്. അണ്ഡാശയ അർബുദം പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നത് രോഗമുക്തിക്കുള്ള സാധ്യത 92 ശതമാനമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
എന്നാല്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ അണ്ഡാശയ അര്‍ബുദത്തെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് ക്വീൻസ്ലാൻഡ് ബ്രിസ്ബേൻ സർവകലാശാല നടത്തിയ ഒരു പഠനത്തിൽ പറയുന്നു. പ്രധാനമായും നാല് ലക്ഷണങ്ങളാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.
വയറു വീർക്കൽ
ഭക്ഷണം കഴിക്കുമ്പോൾ പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നുക
അടിക്കടി മൂത്രമൊഴിക്കാനുള്ള തോന്നൽ
വയറു വേദന
നാല് ലക്ഷണങ്ങളിൽ ഒന്നെങ്കിലും സ്ഥിരമായി അല്ലെങ്കിൽ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്ത 1,741 സ്ത്രീകളെ രണ്ടാഴ്ചയ്ക്കുള്ളിൽ പരിശോധിക്കുകയും അവരിൽ കാൻസർ ആൻ്റിജൻ 125 (CA125) അളക്കുന്ന ഒരു രക്തപരിശോധന നടത്തിയതായും പഠനത്തില്‍ പറയുന്നു. CA125 ലെവൽ കൂടുതൽ കണ്ടെത്തിയവരിൽ അൾട്രാസൗണ്ട് ചെയ്തു. രോഗലക്ഷണങ്ങളില്ലാത്തവരിൽ പൊതുവായ സ്ക്രീനിങ്ങിനെക്കാൾ അണ്ഡാശയ അർബുദം കണ്ടെത്തുന്നതിൽ ഈ പ്രക്രിയ മികച്ചതാണെന്ന് പഠനം കണ്ടെത്തി. പ്രാരംഭഘട്ടത്തിൽ കണ്ടെത്തുന്നത് അതിജീവന സാധ്യത 92 ശതമാനമാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അർബുദം മറ്റ് അവയവങ്ങളിലേക്കും വ്യാപിച്ച സാഹചര്യമാണെങ്കിൽ അതിജീവന സാധ്യത 31 ശതമാനമാണെന്നും പഠനത്തിൽ പറയുന്നു.
രോഗലക്ഷണങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധമുണ്ടാകേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ചും പഠനം വിരൽ ചൂണ്ടുന്നു. അണ്ഡാശയ കാൻസറിൻ്റെ ലക്ഷണങ്ങളെ കുറിച്ച് പല സ്ത്രീകളും അജ്ഞരാണ്. പൊതുവായിയുള്ള രോഗലക്ഷണമായ ക്ഷീണം പോലുള്ള അവ്യക്തമായ ലക്ഷണങ്ങൾ ഉൾപ്പെടെ അണ്ഡാശയ അർബുദം ലക്ഷണങ്ങൾ തിരിച്ചറിയാൻ കഴിയണം. ഇവ തിരിച്ചറിയുന്നത് രോഗം നേരത്തേ കണ്ടെത്താനും ചികിത്സിക്കാനും സഹായിക്കുമെന്ന് ഈ പഠനം കാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates