​ശരിയായി ഉപയോ​ഗിച്ചാൽ സൂപ്പർ ഹീറോ! ചർമത്തിൽ ഗ്ലിസറിൻ ഉപയോ​ഗിക്കേണ്ടതെങ്ങനെ?

മൂന്ന് മുതൽ 20 ശതമാനം അളവിൽ മാത്രമേ ചർമത്തിനായി ഉപയോഗിക്കാവൂ.
Skincare in winter
Skincare in winterPexels
Updated on
1 min read

ർമസംരക്ഷണത്തിന്റെ കാര്യത്തിൽ ഒരു സൂപ്പർ ഹീറോയാണ് ​ഗ്ലിസറിൻ, പ്രത്യേകിച്ച ശൈത്യകാലത്ത്. ഇത് ചർമത്തിലെ ചുളിവുകൾ, പാടുകൾ, നേർത്ത വരകൾ തുടങ്ങി അകാല വാർധക്യത്തിൻ്റേതായ ലക്ഷണങ്ങൾ കുറയ്ക്കാനും ചർമത്തിൽ ഈർപ്പവും യുവത്വവും നിലനിർത്താനും സഹായിക്കുന്നു.

ഗ്ലിസറിൻ്റെ കുറഞ്ഞ തന്മാത്ര മൂല്യം ചർമത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്നതിന് ഗുണകരമാകും. എന്നാൽ ഇത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. മൂന്ന് മുതൽ 20 ശതമാനം അളവിൽ മാത്രമേ ചർമത്തിനായി ഉപയോഗിക്കാവൂ. ​ഗ്ലിസറിന്റെ ശുദ്ധമായ രൂപം കട്ടിയുള്ളതും ചെറുതായി ഒട്ടിപിടിക്കുന്നതുമാണ്. ​ഗ്ലിസറിൻ നല്ലതു പോലെ നേർപ്പിച്ചു വേണം ചർമത്തിൽ ഉപയോ​ഗിക്കാൻ. മാത്രമല്ല, ചെറുതായി നനഞ്ഞ ചർമത്തിൽ വേണം ​ഗ്ലിസറിൻ ഉപയോ​ഗിക്കാൻ.

ശൈത്യകാലത്ത് ചർമത്തിൽ ​ഗ്ലിസറിൻ

തണുപ്പുകാലത്ത് ചർമം വരണ്ടതാകാനും പൊട്ടാനും കാരണമാകുന്നു. ഇത് ഒഴിവാക്കാൻ ചർമത്തിൽ ജലാംശം പിടിച്ചുനിർത്താൻ ​ഗ്ലിസറിൻ ഉപയോ​ഗിക്കുന്നത് നല്ലതാണ്. ചർമത്തിന്റെ ആഴത്തിലുള്ള പാളികളിൽ നിന്ന് പുറം പാളിയിലേക്ക് ഒരു ഹൈഡ്രേഷൻ പുള്ളറായി ഇത് പ്രവർത്തിക്കുന്നു. ഇത് ഈർപ്പവും മൃദുത്വവും നിലനിർത്തുന്നു. അതുകൊണ്ട് തന്നെ പല മോയ്സ്ചറൈസുകളിലും ​ഗ്ലിസറിൻ ഒരു പ്രധാന ഘടകമാണ്.

Skincare in winter
നിര്‍ജ്ജലീകരണമുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം

ചർമത്തെ സംരക്ഷിക്കുന്നു

ചുർമത്തിനുള്ളിലേക്ക് പ്രകോപിപ്പിക്കുന്ന വസ്തുക്കൾ കടക്കാതിരിക്കാൻ ​ഗ്ലിസറിൻ ഒരു സംരക്ഷണ കവചമായി നിൽക്കുന്നു. ഇത് ചർമത്തെ മലിനീകരണം, ബാഹ്യ അസ്വസ്ഥതകൾ, ജലനഷ്ടം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു.

Skincare in winter
ഡള്ളായ ചർമത്തെ തിളക്കാൻ ബ്യൂട്ടിഫൈയിങ് വാട്ടർ, റെസിപ്പി ഇതാ

സെൻസിറ്റീവ് ചർമക്കാർക്ക് ​ഗുണകരം

മുഖക്കുരു അല്ലെങ്കിൽ എക്സിമ പോലുള്ള അവസ്ഥകൾ നേരിടുന്ന സെൻസിറ്റീവ് ചർമക്കാർക്ക് ​ഗ്ലിസറിൻ അടങ്ങിയ ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. ഇതിന് അലർജിക് റിയാക്ഷൻ വളരെ കുറവായിരിക്കും. മാത്രമല്ല, ചർമത്തിലുണ്ടാകുന്ന തിണർപ്പ്, ചുളിവുകൾ എന്നിവ ഒഴിവാക്കി, ചർമത്തെ മിനുസമുള്ളതാക്കുന്നു. മറ്റ് ചർമസംരക്ഷണ ഉൽപന്നങ്ങളുടെ ഫലപ്രാപ്തി വർധിപ്പിക്കുന്നതിന് ​ഗ്ലിസറിൻ ഒരു പോസിറ്റീവ് ഏജന്റായി പ്രവർത്തിക്കുന്നു. ഇത് ചർമത്തിലേക്ക് വളരെ പെട്ടെന്ന് ആ​ഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു.

Summary

Skincare tips: Would glycerin give you smooth and hydrated winter skin?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com