നിങ്ങൾ ശ്വാസമെടുക്കുന്നത് ശരിയായ രീതിയിലാണോ? ദീർഘനേരമുള്ള ഇരിപ്പ് 'ആ താളം' തെറ്റിക്കും, ഉത്കണ്ഠാ സാധ്യത വർധിപ്പിക്കും

തെറ്റായി രീതിയിൽ ശ്വാസമെടുക്കുന്നത് രക്തത്തിലെ ഓക്സിജന്റെയും കാർബൺ ഡൈ ഓക്സൈഡിന്റെയും അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു.
Breathing in a wrong way
Breathing in a wrong wayMeta AI Image
Updated on
2 min read

ക്ഷണം കുറച്ചു നാൾ കിട്ടിയില്ലെങ്കിലും നമ്മൾ ജീവിക്കും. എന്നാൽ ശ്വസിക്കാനാവാതെ മനുഷ്യന് ജീവിതം സാധ്യമല്ല. ആവശ്യമായ അളവിൽ ഓക്സിജനെ അകത്തേക്ക് വലിച്ചെടുത്താണ് നാം ശ്വസിക്കുന്നത്. ഇത് ഉണർന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും സ്വമേധയാ സംഭവിക്കുന്നു. മൂക്ക്സ ശ്വാസകോശം എന്നിവ വഴിയാണ് ശ്വസനം സാധ്യമാകുന്നത്. ശ്വസനം യാന്ത്രികമായതിനാൽ തന്നെ അത് നമ്മൾ ശ്രദ്ധിക്കാറില്ല. എന്നാൽ നമ്മുടെ ആരോ​ഗ്യത്തിന് ആയാസമുണ്ടാക്കുന്ന വിധത്തിലാണ് പലരും ദിവസം മുഴുവൻ ശ്വസിക്കുന്നതെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?

നെഞ്ച് ഉയർത്തി, വേ​ഗത്തിലുള്ള താളത്തിൽ ആഴം കുറഞ്ഞ ശ്വാസമെടുക്കുമ്പോൾ അത് സാധാരണമാണെന്ന് നമ്മൾക്ക് തോന്നാം, പക്ഷെ അത് ഉചിതമായ രീതിയല്ലെന്ന് ആരോ​ഗ്യവിദ​ഗ്ധർ വിശദീകരിക്കുന്നു. ജീവൻ നിലനിർത്താൻ ആവശ്യമായ ഒരു മെക്കാനിക്കൽ പ്രക്രിയയായി തലച്ചോറ് പ്രേരിപ്പിക്കുന്ന ഒരു പ്രതികരണമാണ് ശ്വസനം. എന്നാൽ ശ്വസനത്തിന് മേൽ തലച്ചോറിന് നിയന്ത്രണമില്ലാത്തതിനാൽ ഇത് സ്വമേധയാ ഉള്ളതാണ്.

ശ്വസിക്കുന്നതിലൂടെ ലഭ്യമാകുന്ന ഓക്സിജൻ നാഡീവ്യവസ്ഥയിലൂടെ തലച്ചോറിന്റെ പ്രവർത്തനം, ഹൃദയ പ്രവർത്തനം, ഇമോഷണൽ ബാലൻസ് എന്നിയ നിയന്ത്രിക്കാൻ സഹായിക്കുന്നു. വളരെ നിശബ്ദവും സ്ഥിരവുമായ ഈ പ്രവർത്തനത്തിന് തലച്ചോറ് എങ്ങനെ ചിന്തിക്കുന്നു, ഹൃദയം എങ്ങനെ മിടിക്കുന്നു, ഉത്കണ്ഠ എങ്ങനെ വർധിക്കുന്നു എന്നതിനെ രൂപപ്പെടുത്താൻ കഴിയും.

തെറ്റായ രീതിയിലെ ശ്വസനം

തെറ്റായ ശ്വസന രീതി അവയുടെ താളത്തിലും നമ്മുടെ പോസ്ചറുമായി ബന്ധപ്പെട്ടിരിക്കുന്നു. ദീർഘനേരം ഇരിന്നുള്ള ജോലി, അധിക സ്ക്രീൻ ടൈം പോലുള്ള സാഹചര്യങ്ങളിൽ നമ്മുടെ പോസ്ചർ മുന്നോട്ട് ആയുകയും ഡയഫ്രം ഉപയോ​ഗിക്കാതെ നെഞ്ചിന്റെ മുകൾ ഭാ​ഗം ഉപയോ​ഗിച്ച് ശ്വസിക്കുന്നു. ഇവയുടെ ആഴം വളരെ കുറവായിരിക്കും. ശ്വസന രീതികളോട് മസ്തിഷ്കം വേ​ഗത്തിൽ പ്രതികരിക്കുന്നു.

ശ്വാസോച്ഛ്വാസം ഹ്രസ്വവും വേഗത്തിലുള്ളതുമാകുമ്പോൾ, അടിയന്തിരമായി ​ഗുരുതരപ്രശ്നങ്ങൾ ഉണ്ടാകില്ലെങ്കിലും ശരീരം സമ്മർദത്തിലാണെന്ന് മട്ടിൽ തലച്ചോറ് പ്രതികരിക്കും. പകൽ സമയത്ത് ആഴം കുറഞ്ഞതും വേ​ഗത്തിലുള്ളതുമായ ശ്വസനത്തിലേക്ക് സ്ഥിരസ്ഥിതിയാകുമ്പോൾ ശ്വാസകോശത്തിന്റെ കാര്യക്ഷമത കുറയ്ക്കുകയും കാലക്രമേണ ശരീരത്തെ ഒരു ഫൈറ്റ് ഓർ ഫ്ലൈറ്റ് പ്രതികരണത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

ഈ പ്രക്രിയ രക്തത്തിലെ ഓക്സിജന്റെയും കാർബൺ ഡൈ ഓക്സൈഡിന്റെയും അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു (ഹൈപ്പോകാപ്നിയ). ഈ അസന്തുലിതാവസ്ഥ തലച്ചോറിന്റെ ഭയ കേന്ദ്രമായ അമിഗ്ഡാലയെ പ്രേരിപ്പിക്കുകയും ഉത്കണ്ഠ, ബ്രെയിൻ ഫോ​ഗ് സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ചുരുക്കം പറഞ്ഞാൽ, ഒരു വ്യക്തി ശ്വസിക്കുന്ന രീതിക്ക് ബാഹ്യ സാഹചര്യത്തിൽ ഒരു മാറ്റവുമില്ലാതെ മനസ്സിനെ നിശബ്ദമായി ഉത്കണ്ഠയിലേക്കോ ശാന്തതയിലേക്കോ തള്ളിയിടാൻ കഴിയും.

ഹൃദയത്തെ എങ്ങനെ ബാധിക്കും

ശ്വാസോച്ഛ്വാസം ശ്വാസകോശത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. അത് നാഡീവ്യവസ്ഥയിലൂടെ ഹൃദയത്തിലുമെത്തുന്നു. ശ്വാസം ആഴം കുറഞ്ഞതും വേ​ഗത്തിലുള്ളതുമായിരിക്കുമ്പോൾ ശരീരം കൂടുതൽ കോർട്ടിസോൾ പുറത്തുവിടുന്നു. ഇത് കാലക്രമേണ ഹൃദയത്തിന്റെ പ്രവർത്തനത്തിൽ സമ്മർദം ചെലുത്തുന്നു. ഇത് ഹൃദയാരോ​ഗ്യം തകരാറിലാകാൻ കാരണമാകുന്നുണ്ട്. നിയന്ത്രിതമായ ശ്വസനം ഹൃദയമിടിപ്പിന്റെ വ്യതിയാനം മെച്ചപ്പെടുത്തുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ (NIH) റിപ്പോർട്ടുകൾ തെളിയിക്കുന്നു. ഇത് ഹൃദയത്തിന്റെ പ്രതിരോധശേഷിയുടെ ഒരു പ്രധാന അടയാളമാണ്.

ഉത്കണ്ഠയും ശ്വാസോച്ഛ്വാസവും

ശ്വാസോച്ഛ്വാസവും ഉതക്ണ്ഠയും പലപ്പോഴും പരസ്പരം പോഷിപ്പിക്കുന്നു. ഒന്നിന്റെ വേ​ഗത കൂടുമ്പോൾ സ്വാഭാവികമായും അടുത്തത് അവയെ പിന്തുടരുന്ന രീതിയാണ്. സമ്മർദമോ പരിഭ്രാന്തിയോ ഉണ്ടാകുമ്പോൾ ശ്വസനം ക്രമരഹിതമാകുന്നു. തിരിച്ചും സംഭവിക്കാം. വ്യക്തമായ കാരണമില്ലാതെ പോലും മോശം ശ്വസനം ഉത്കണ്ഠാ വികാരങ്ങൾക്ക് കാരണമാകും. പാനിക് അറ്റാക്ക് ഉള്ള ആളുകൾക്ക് പലപ്പോഴും ശ്വസിക്കാൻ കഴിയില്ലെന്ന് തോന്നുന്നതും ശ്വസന പ്രശ്നങ്ങൾ ഉള്ളവർക്ക് കൂടുതൽ ഉത്കണ്ഠ തോന്നുന്നതും അതുകൊണ്ടാണ്.

Breathing in a wrong way
രുചിക്ക് വേണ്ടി മാത്രമല്ല, മുഖം മിനുക്കാനും ഉപ്പ് സഹായിക്കും

ശ്വസന രീതി എങ്ങനെ പുനഃക്രമീകരിക്കാം

ആരോ​ഗ്യകരമായ ശ്വസനം ഡയഫ്രത്തെയാണ് ഉപയോ​ഗപ്പെടുത്തുന്നത്. ഡയഫ്രാമാറ്റിക് ശ്വസം മന്ദ​ഗതിയിലാകുന്നത് നിങ്ങളുടെ തലച്ചോറിനും ഹൃദയത്തിനും ദഹനവ്യവസ്ഥയ്ക്കും ഇടയിൽ സി​ഗ്നലുകൾ വഹിക്കുന്ന വാഗസ് നാഡികളെ ഉത്തേജിപ്പിക്കുന്നു. ഇത് ശരീരത്തെ ഫൈറ്റ് ഓർ ഫ്ലൈറ്റ് പ്രതികരണത്തിലേക്ക് മാറ്റുന്നു.

Breathing in a wrong way
വർക്ക്ഔട്ടും ഡയറ്റിങ്ങും ഫലം കാണുന്നില്ലേ? ഹൈപ്പോതൈറോയ്ഡിസം എങ്ങനെ ശരീരഭാരത്തെ ബാധിക്കും
  • നിവർന്നിരുന്ന്, ശ്വസിക്കുമ്പോൾ ആമാശയം വികസിക്കാൻ അനുവദിക്കുക.

  • ശ്വസിക്കുന്നതിനേക്കാൾ കൂടുതൽ സമയം ശ്വാസം വിടുന്നത് നിലനിർത്തുക

  • ദിവസവും കുറഞ്ഞത് 10 മിനിറ്റെങ്കിലും ഈ സ്ഥിരത നിലനിർത്തുക

  • കാലക്രമേണ, ഈ രീതി പകൽ സമയത്ത് സ്വാഭാവികമായി പ്രത്യക്ഷപ്പെടാൻ തുടങ്ങും.

Summary

You may be breathing wrong all day: Explains how it affect brain, heart, anxiety

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com