പോഷകക്കുറവു മുതൽ അർബുദം വരെ; നഖം പറയും നിങ്ങളുടെ ആരോ​ഗ്യം

നഖങ്ങളുടെ നിറവ്യത്യാസം, ഘടനാവ്യത്യാസം പോലുള്ളവ പോഷകക്കുറവിന്‍റെയും ചില ആരോഗ്യപ്രശ്നങ്ങളുടെയും പ്രാരംഭ ലക്ഷണമാകാം.
Nails
NailsPinterest
Updated on
1 min read

ലരുടെയും ആത്മവിശ്വാസത്തിന്റെ ഭാ​ഗമാണ് നല്ല ഭം​ഗിയുള്ള നഖങ്ങൾ. എന്നാൽ സൗന്ദര്യത്തിന് പുറമെ നഖങ്ങൾക്ക് നമ്മളുടെ ആരോ​ഗ്യത്തെ കുറിച്ച് കൂടി ചില കാര്യങ്ങൾ പറയാനുണ്ടെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. നഖങ്ങളുടെ നിറം, ആകൃതി, ഘടന എന്നിവയിലൂടെ നിങ്ങളുടെ ആരോഗ്യം തിരിച്ചറിയാൻ സാധിക്കുമത്രേ. നഖങ്ങളുടെ നിറവ്യത്യാസം, ഘടനാവ്യത്യാസം പോലുള്ളവ പോഷകക്കുറവിന്‍റെയും ചില ആരോഗ്യപ്രശ്നങ്ങളുടെയും പ്രാരംഭ ലക്ഷണമാകാം.

നഖവും ആരോ​ഗ്യവും

ചർമത്തിന്റെ ഭാ​ഗം തന്നെയാണ് നഖങ്ങളും. നഖങ്ങൾ പ്രോട്ടീൻ കെരാറ്റിൻ പാളികളാൽ നിർമിതമാണ്. പുതിയ കോശങ്ങൾ വളരുമ്പോൾ പഴയ കോശങ്ങൾ കഠിനവും ഒതുക്കമുള്ളതുമാകുകയും ഒടുവിൽ വിരൽത്തുമ്പിലേക്ക് നീണ്ടു വളരുകയും ചെയ്യുന്നു. ആരോ​ഗ്യമുള്ള നഖങ്ങൾ പിങ്ക് നിറത്തിൽ ഒരേ ആകൃതിയിലാകും ഉണ്ടാവുക.

നഖങ്ങളിൽ ഉണ്ടാകുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കുക

കൊയിലോണിയ (സ്പൂൺ ആകൃതിയിലുള്ള നഖങ്ങൾ):

ഇത് പലപ്പോഴും ശരീരത്തിൽ ഇരുമ്പിന്റെ കുറവുമൂലമാണ് സംഭവിക്കുന്നത്. വിളർച്ച, ഹീമോക്രോമാറ്റോസിസ്, ല്യൂപ്പസ് എറിത്തമറ്റോസസ് എന്നീ ആരോ​ഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.

ഒനിക്കോളിസിസ് (നഖം പൊളിഞ്ഞു പോകുന്നു):

സോറിയാസിസ്, ഫംഗസ് അണുബാധ (ഒനികോമൈക്കോസിസ്), ഹൈപ്പർതൈറോയിഡിസം എന്നിവയുടെ ലക്ഷണമായി കണക്കാക്കുന്നു.

ക്ലബിങ്:

ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), ശ്വാസകോശ അർബുദം, ഹൃദ്രോഗം അല്ലെങ്കിൽ എൻഡോകാർഡിറ്റിസ് പോലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ല്യൂക്കോണിച്ചിയ (നഖങ്ങളിലെ വെളുത്ത പാടുകൾ):

സിങ്കിന്റെ കുറവോ ഫം​ഗസ് അണുബാധ കാരണമോ ആകാം നഖങ്ങളിൽ വെളുത്ത പാടുകൾ ഉണ്ടാവുന്നത്.

യെല്ലോ നെയിൽ സിൻഡ്രോം:

നഖങ്ങൾ മഞ്ഞനിറത്തിലാവുക, നഖങ്ങളുടെ വളർച്ച മന്ദഗതിയിലാവുക, ലിംഫോഡീമ എന്നിവ പലപ്പോഴും ക്രോണിക് ബ്രോങ്കൈറ്റിസ്, സൈനസൈറ്റിസ് തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

നഖങ്ങൾ എങ്ങനെ സംരക്ഷിക്കാം

  • നഖങ്ങൾ വെട്ടി വൃത്തിയായി സൂക്ഷിക്കുക. ഇത് നഖത്തിനടിയിൽ ബാക്ടീരിയകൾ വളരുന്നത് തടയുന്നു.

  • വെള്ളവുമായുള്ള ആവർത്തിച്ചുള്ള സമ്പർക്കം നഖങ്ങൾ പിളരുന്നതിന് കാരണമാകും. പാത്രങ്ങളും തുണിയും കഴുകുമ്പോഴും രാസവസ്തുക്കൾ ഉപയോഗിക്കുമ്പോഴും കയ്യുറകൾ ധരിക്കുക.

  • പതിവായി മോയ്സ്ചറൈസർ ഉപയോഗിക്കുക. ഹാൻഡ് ലോഷൻ ഉപയോഗിക്കുമ്പോൾ, ലോഷൻ നിങ്ങളുടെ നഖങ്ങളിലും പുറംതൊലിയിലും പുരട്ടുക.

Nails
അത്താഴ ശേഷം പഴങ്ങൾ കഴിക്കുന്നത് നല്ലതാണോ?

ചെയ്യാൻ പാടില്ലാത്തത്

  • ഇടയ്‌ക്കിടയ്‌ക്ക് നഖങ്ങൾ കടിക്കുന്ന ശീലം ഒഴിലാക്കണം. ഇത് ബാക്ടീരിയ അല്ലെങ്കിൽ ഫം​ഗസ് അണുബാധയ്‌ക്ക് കാരണമാകും.

  • നഖ സംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കുക.

  • നെയിൽ പോളിഷ് റിമൂവറിൻ്റെ ഉപയോഗം പരിമിതപ്പെടുത്തുക.

  • നെയിൽ പോളിഷ് റിമൂവർ ഉപയോഗിക്കുമ്പോൾ, അസെറ്റോൺ രഹിത ഫോർമുല തിരഞ്ഞെടുക്കുക.

Nails
ഉപ്പും പഞ്ചസാരയും ​ഗ്ലാസ് ജാറിലേക്ക് മാറ്റാം, മസാല ചൂടാക്കി സൂക്ഷിക്കാം; മഴക്കാലത്തെ 'ഫുഡ് സ്റ്റോറേജ്' ഇങ്ങനെ
  • പെഡിക്യൂർ ചെയ്യുമ്പോൾ നഖങ്ങൾ പിന്നിലേക്ക് തള്ളുകയോ പുറംതൊലി നീക്കം ചെയ്യുകയോ ചെയ്യരുത്.

  • നഖങ്ങളിലേക്കുള്ള ഓക്സിജൻ വിതരണം കുറയ്ക്കുന്നതിനാൽ പുകവലി ഒഴിവാക്കുക

  • നീണ്ടകാലം നഖങ്ങളിലെ വ്യത്യാസങ്ങൾ നിലനിന്നാൽ തീർച്ചയായും വൈദ്യസഹായം തേടുക.

  • ഇറുകി പാദരക്ഷകൾ ഇടുന്നതും നഖങ്ങൾ നഷ്ടപ്പെടാൻ കാരണമാകും.

Summary

Your nails can predict your health condition

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com