

പുതു വർഷത്തോടെ നന്നാവാൽ തീരുമാനിക്കുന്ന പലരും നമുക്ക് ചുറ്റുമുണ്ട്. പ്രധാനപ്പെട്ട ന്യൂഇയർ റെസല്യൂഷനുകൾ നോക്കിയാൽ മദ്യപാനം അവസാനിപ്പിക്കുക എന്നതായിരിക്കും മിക്കവരുടെയും ലിസ്റ്റിൽ ഒന്നാമത്. ഒരു സ്ഥിര മദ്യപാനി സംബന്ധിച്ചിടത്തോളം ഈ തീരുമാനം യാഥാർഥ്യമാക്കുക എന്നത് മനസിൽ കാണുന്ന പോലെ അത്ര എളുപ്പമായിരിക്കില്ല. ന്യൂ ഇയർ റെസല്യൂഷന്റെ ഭാഗമായി പലരും ജനുവരി ഡ്രൈ മൻത്ത് ആയി ഏറ്റെടുത്തിരിക്കുകയാണ്.
സ്ഥിരമായി മദ്യപിക്കുന്നത് നിർജ്ജലീകരണം, കുറഞ്ഞ ചിന്താശേഷി, ആശയക്കുഴപ്പം, ഉറക്കമില്ലായ്‌മ, ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങൾ ശരീരത്തിൽ ഉണ്ടാക്കും. ഇതിലൂടെ ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ തുടങ്ങിയ്ക്ക് കാരണമാകും. കൂടാതെ കരളിനെ ബാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങൾക്ക് പുറമേ വ്യക്തി ജീവിതത്തിലെ സന്തോഷത്തെയും മദ്യം കവർന്നെടുക്കുന്നു.
ഒരു മാസം മദ്യം കഴിക്കാതെയിരുന്നാൽ
1. സ്ഥിര മദ്യപാനികൾ മദ്യം ഉപേക്ഷിക്കുമ്പോൾ തുടക്കത്തിൽ ഉത്‌കണ്‌ഠ, ഉറക്കത്തകരാർ, നിർജലീകരണം, ദേഷ്യം എന്നിങ്ങനെ നേരിട്ടേക്കാം. എന്നാൽ രണ്ടാഴ്‌ച കൊണ്ട് ഈ ലക്ഷണങ്ങളെല്ലാം മാറുന്നതാണ്.
2. തുടർന്ന് കരളിന്റെ ആരോഗ്യം മെച്ചപ്പെടും. കരളിൽ അടിഞ്ഞു കൂടിയ കൊഴുപ്പ് കുറശ്ശേയായി മാറി തുടങ്ങാനും ഈ സമയം സഹായിക്കും.
3. സ്ഥിരം മദ്യപാനികളുടെ വയറിൽ സാധാരണയിലും കവിഞ്ഞ ദഹനരസങ്ങൾ ഉത്‌പാദിപ്പിക്കപ്പെടുന്നത് വയറിന്റെ ആവരണത്തെ ക്ഷയിപ്പിക്കും. ഇവിടെ നീർക്കെട്ടും മറ്റും ഉണ്ടാകാനും മദ്യം കാരണമാകും. മദ്യപാനം നിർത്തുന്നതോടെ വയറിന്റെ ആവരണവും പതിയെ ആരോഗ്യം പുനസ്ഥാപിക്കാൻ തുടങ്ങും. നെഞ്ചെരിച്ചിൽ, വയറിൽ നിന്ന് ആസിഡ് വീണ്ടും കഴുത്തിലേക്ക് വരുന്ന ആസിഡ് റീഫ്‌ളക്‌സ് എന്നിവയ്‌ക്കും ശമനം ഉണ്ടായി തുടങ്ങും.
4. മദ്യപാനം ഒഴിവാക്കുന്നതിലൂടെ നിർജലീകരണം കുറയുകയും തലവേദന പതിയെ ശമിക്കാൻ തുടങ്ങുകയും ചെയ്യും. രക്തസമ്മർദ്ദവും കുറയും. മൂഡും ശ്രദ്ധയും കൂടുതൽ മെച്ചപ്പെടും.
5. കുറഞ്ഞത് 30 ദിവസത്തേക്ക് മദ്യം ഒഴിവാക്കിയാൽ കൊളസ്‌ട്രോളും രക്തത്തിലെ പഞ്ചസാരയും അർബുദവുമായി ബന്ധപ്പെട്ട പ്രോട്ടീനുകളുടെ തോതും കുറയുമെന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates