അമ്മമാര്‍ ആഗ്രഹിക്കുന്നത് പെണ്‍കുട്ടികളെയും അച്ഛന്‍മാര്‍ ആണ്‍കുട്ടികളെയും; കാരണമിതാണ് 

സാമ്പത്തികമായി മെച്ചപ്പെട്ടുനില്‍ക്കുന്ന മാതാപിതാക്കള്‍ മകനുവേണ്ടി കൂടുതല്‍ നിക്ഷേപിക്കാന്‍ താത്പര്യപ്പെടുന്നവരാണെന്നും പഠനത്തില്‍ കണ്ടെത്തി
അമ്മമാര്‍ ആഗ്രഹിക്കുന്നത് പെണ്‍കുട്ടികളെയും അച്ഛന്‍മാര്‍ ആണ്‍കുട്ടികളെയും; കാരണമിതാണ് 
Updated on
1 min read

മ്മമാര്‍ ആഗ്രഹിക്കുന്നത് പെണ്‍കുട്ടികള്‍ ഉണ്ടാകണമെന്നും അച്ഛന്‍മാരുടെ ആഗ്രഹം ആണ്‍കുട്ടികള്‍ വേണമെന്നാണെന്നുമാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. കുട്ടികളുടെ ലിംഗം ഏതായിരിക്കണെമെന്നത് സംബന്ധിച്ച് മാതാപിതാക്കളെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ അറിയാനായി നടത്തിയ പഠനമാണ് ഇത്തരത്തിലൊരു കണ്ടെത്തലിലേക്ക് എത്തിയത്. 

സാമ്പത്തികമായി മെച്ചപ്പെട്ടുനില്‍ക്കുന്ന മാതാപിതാക്കള്‍ മകനുവേണ്ടി കൂടുതല്‍ നിക്ഷേപിക്കാന്‍ താത്പര്യപ്പെടുന്നവരാണെന്നും എന്നാല്‍ സാമ്പത്തികമായി പിന്നോക്കമുള്ളവര്‍ക്ക് താത്പര്യം മകള്‍ക്കായി നിക്ഷേപിക്കാനാണെന്നും പഠനത്തില്‍ കണ്ടെത്തി. മാതാപിതാക്കള്‍ക്ക് സമൂഹത്തിലുള്ള പദവികള്‍, അവരുടെ സാമ്പത്തിക നിലവാരം, അവര്‍ ജീവിക്കുന്ന പ്രദേശത്തെ സംസ്‌കാരത്തിന്റെ സ്വാധീനം തുടങ്ങിയ കാര്യങ്ങള്‍ കുട്ടികളുടെ ലിംഗം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണെന്ന് പഠനത്തില്‍ കണ്ടെത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com