

സ്മാര്‍ട്‌ഫോണ്‍ ഇല്ലാത്ത ഒരു നിമിഷം പോലും പലര്‍ക്കും ആലോചിക്കാനാവില്ല. എന്തിനും ഏതിനും ഇപ്പോള്‍ നമുക്ക് സ്മാര്‍ട്‌ഫോണ്‍ മതി. മൊബൈല്‍ ഫോണ്‍ നിങ്ങളുടെ വഴികാട്ടിയും വാച്ചും അലാമും എല്ലാമായി മാറിക്കഴിഞ്ഞു. ഒരല്‍പം ഒഴിവുസമയം കിട്ടിയാല്‍ നേരെ മൊബൈല്‍ ഫോണ്‍ എടുക്കുക, അതില്‍ എന്തെങ്കിലും കുത്തിക്കൊണ്ടിരിക്കുക, ഇതല്ലാതെ നമുക്ക് വേറെന്താണ് ചെയ്യാനുള്ളത്...!!
പക്ഷേ, ഈ ശീലമത്ര നല്ലതിനല്ല, സ്മാര്‍ട്‌ഫോണ്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് പുറത്തു വരുന്ന നിലാവെളിച്ചം അന്ധതക്ക് കാരണമാകും. നീലവെളിച്ചം അന്ധതയുടെ നിരക്ക് കൂട്ടുന്നതില്‍ പ്രധാന വില്ലനാണെന്നാണ് യുഎസിലെ ഡോക്ടര്‍മാര്‍ പറയുന്നത്. മക്യുലാര്‍ ഡി ജനറേഷന്‍ എന്നറിയപ്പെടുന്ന ഈ അസുഖം ചികിത്സിച്ച് ഭേതമാക്കാനാകില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം.
സാധാരണഗതിയില്‍ 50 വയസൊക്കെ ആകുമ്പോഴാണ് ഈ രോഗം പിടിപെടുന്നത്. ഇന്ത്യയില്‍ പ്രതിവര്‍ഷം പത്ത് ലക്ഷം ആളുകള്‍ക്കാണ് മക്യുലാര്‍ ഡി ജനറേഷന്‍ എന്ന ഈ അപകടകരമായ രോഗം ബാധിക്കുന്നത്. സ്മാര്‍ട്‌ഫോണിലേയും മറ്റും നീലവെളിച്ചം കണ്ണിലെത്തി കണ്ണിലെ റെറ്റിനയിലെത്തി റോഡ്, കോണ്‍ കോശങ്ങള്‍ നശിക്കുന്നത് വഴിയാണ് രോഗമുണ്ടാകുന്നത്. ഈ കോശങ്ങള്‍ നശിച്ചാല്‍ പിന്നീട് അത് ഉണ്ടാക്കിയെടുക്കാനാവില്ല. പ്രകാശം തിരിച്ചറിഞ്ഞ് തലച്ചോറില്‍ വിവരമെത്തിക്കുന്ന 'റെറ്റിനല്‍' എന്ന തന്‍മാത്രകള്‍ ആ കോശത്തിന് ആവശ്യമാണ്.
മൊബൈല്‍ ഫോണ്‍ മാത്രമല്ല, കംപ്യൂട്ടര്‍ സ്‌ക്രീനുകള്‍, സിഎഫ്എല്‍, എല്‍ഇഡി ലൈറ്റുകള്‍ എന്നിവയില്‍ നിന്നെല്ലാം വരുന്നത് നീലവെളിച്ചമാണ്. അതേസമയം ചില സ്മാര്‍ട്‌ഫോണുകള്‍ ഈ നീലവെളിച്ചം പുറത്തേക്ക് വരുന്നത് തടയാന്‍ പ്രത്യേക ഗ്ലാസുകള്‍ ഉപയോഗിക്കാറുണ്ട്.
നിലവെളിച്ചം റെറ്റിനക്ക് തകരാറുണ്ടാക്കുന്നതിനാല്‍ കരുതിയിരിക്കുക എന്നതാണ് ഫലപ്രദമായ മാര്‍ഗമെന്ന് യുഎസിലെ ടൊലെഡോ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസര്‍ അജിത് കരുണാരത്‌ന പറഞ്ഞു. പുതിയ തരത്തിലുള്ള തുള്ളിമരുന്നിലൂടെ അസുഖം ഭേതമാക്കാമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജേണല്‍ ഓഫ് സയന്റിഫിക് റിപ്പോര്‍ട്ടില്‍ ഈ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates