ആദ്യം മനസ് നന്നാക്കാം, ബാക്കിയെല്ലാം പിന്നീട് ശരിയാകും: ഇന്ന് ലോക മാനസികാരോഗ്യദിനം

സ്‌കീസോഫ്രീനിയ, ബൈപോളാര്‍ ഡിസോഡര്‍, വിഷാദരോഗം, പലതരത്തിലുള്ള അമിതമായ ഉത്കണ്ഠകള്‍, ഒബ്‌സസീവ് കംപള്‍സീവ് ഡിസോഡര്‍ എന്നിവയാണ് വളരെ സാധാരണയായി കണ്ടുവരുന്ന മാനസിക രോഗങ്ങള്‍.
ആദ്യം മനസ് നന്നാക്കാം, ബാക്കിയെല്ലാം പിന്നീട് ശരിയാകും: ഇന്ന് ലോക മാനസികാരോഗ്യദിനം
Updated on
2 min read

ന്ന് ഒക്ടോബര്‍ പത്ത്, മനുഷ്യന്റെ മാനസിക ആരോഗ്യത്തെക്കുറിച്ച് ഓര്‍മ്മിക്കാനും ചിന്തിക്കാനും വേണ്ടിയൊരു ദിവസം. മാനസികരോഗം എന്ന് കേള്‍ക്കുമ്പോഴേ മുഖംതിരിക്കുന്ന, പരിഷ്‌കൃതരെന്ന് അവകാശപ്പെടുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സമൂഹത്തിന്റെ ഈ നിലപാടുമൂലം മാനസികരോഗമുള്ളവര്‍ ചെറിയ പ്രശ്‌നങ്ങളൊന്നുമല്ല അനുഭവിക്കുന്നത്. 

ഈ സാഹചര്യത്തില്‍ മാനസികരോഗങ്ങളെക്കുറിച്ചുള്ള വ്യക്തമായ ബോധവത്കരണത്തിലൂടെ മാത്രമേ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാന്‍ കഴിയുകയുള്ളൂ. പക്ഷേ, ഇങ്ങനെയൊക്കെ ആണെങ്കിലും സ്വന്തം മനസിനെ ഓരോ ദിവസവും പ്രോത്സാഹിപ്പിച്ച് മികച്ച മാനസികാവസ്ഥ സൃഷ്ടിക്കേണ്ടത് അവനവന്റെ കൂടി ഉത്തരവാദിത്വമാണ്.

സ്‌കീസോഫ്രീനിയ, ബൈപോളാര്‍ ഡിസോഡര്‍, വിഷാദരോഗം, പലതരത്തിലുള്ള അമിതമായ ഉത്കണ്ഠകള്‍, ഒബ്‌സസീവ് കംപള്‍സീവ് ഡിസോഡര്‍ എന്നിവയാണ് വളരെ സാധാരണയായി കണ്ടുവരുന്ന മാനസിക രോഗങ്ങള്‍. സ്‌കീസോഫ്രീനിയ, ബൈപോളാര്‍ ഡിസോഡര്‍ എന്നീ അസുഖങ്ങള്‍ ലോകത്ത് നൂറില്‍ ഒരാള്‍ക്ക് വീതം കാണപ്പെടുന്നുണ്ട്. 

ശരീരത്തില്‍ ഡോപോമിന്‍ എന്ന രാസവസ്തുവിന്റെ വര്‍ധിച്ച സാന്നിധ്യമാണ് സ്‌കിസോഫ്രീനിയയ്ക്ക് കാരണം. അമിതമായ മാനസികസമ്മര്‍ദ്ദം ഇത്തരം രോഗാവസ്ഥയെ കൂടുതല്‍ വഷളാക്കുന്നു എന്നതിനാല്‍ അമിത ജോലി സമ്മര്‍ദ്ദമുള്ളവരില്‍ ഈ രോഗം കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍, ഫലപ്രദമായ ചികില്‍സയുള്ള മാനസിക രോഗമാണിതെന്ന ബോധം ഇനിയും പൊതുസമൂഹത്തിന് വന്നിട്ടില്ല. 

മാനസികാരോഗ്യ ചികിത്സ, സമൂഹത്തിന്റെ കടമയാണ്. മാനസികാരോഗ്യത്തകര്‍ച്ച മറ്റുള്ള അസുഖങ്ങളെപ്പോലെയല്ല കൈകാര്യം ചെയ്യേണ്ടത് എന്ന തിരിച്ചറിവുണ്ടാകണം. മികച്ച ചികിത്സയും പരിചരണവും സമൂഹത്തിന്റെ പിന്തുണയുമുണ്ടെങ്കില്‍ മിക്കവാറും മാനസിക രോഗങ്ങളെ ചികിത്സിച്ച് ഭേദമാക്കി അവരെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്ന് മാനസികാരോഗ്യ വിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുണ്ട്. 

തിരക്കുപിടിച്ച ജീവിതരീതിയും മാനുഷ്യന്റെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ജോലിയാണ്, തിരക്കാണ് തുടങ്ങിയ ന്യായങ്ങളുടെ പിന്‍ബലത്തില്‍ ആരോഗ്യകാര്യങ്ങളില്‍ ഉഴപ്പരുത്. യോഗ, ധ്യാനം, ശ്വസന വ്യായാമങ്ങള്‍, നൃത്തം, സംഗീതം തുടങ്ങിയവയെല്ലാം മാനസികാവസ്ഥയെ മെച്ചപ്പെടുത്തും.

കഴിക്കുന്ന ആഹാരവും മനസിന്റെ ആരോഗ്യവും തമ്മിലും ബന്ധമുണ്ട്. വൈറ്റമിന്‍ എ, അരചിഡോണിക് ആസിഡ്, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ കെ എന്നിവ അടങ്ങിയിട്ടുളള ഭക്ഷണക്രമത്തില്‍ നിങ്ങളുടെ രണ്ട് നേര ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. മസ്തിഷ്‌ക സമ്മര്‍ദ്ദവും ഉത്കണ്ഠയും തടയാനും ലഘൂകരിക്കാനും മാത്രമല്ല, മെച്ചപ്പെട്ട മനസ്ഥിതി എന്നിവ മെച്ചപ്പെടുത്തും. 

വിഷാദരോഗാവസ്ഥയിലേക്ക് വീണുപോയ ഒരാള്‍ക്ക്, മരുന്നിന്റെ കൂടെ കൗണ്‍സലിങ്, പരിചരണം എല്ലാം നല്‍കിയാല്‍ അയാളെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാമെന്നാണ് വര്‍ഷങ്ങളായി ലോകത്തിലെ വിവിധ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com